Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർപ്പോ വിളികളും ആഘോഷങ്ങളുമായി ഒരു കല്യാണമേളം; കുഞ്ചാക്കോയും നിമിഷാ വിജയനും നായികാനായകന്മാരാകുന്ന മാംഗല്യം തന്തുനാനേനയുടെ ടീസർ കാണാം

ആർപ്പോ വിളികളും ആഘോഷങ്ങളുമായി ഒരു കല്യാണമേളം; കുഞ്ചാക്കോയും നിമിഷാ വിജയനും നായികാനായകന്മാരാകുന്ന മാംഗല്യം തന്തുനാനേനയുടെ ടീസർ കാണാം

കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന സൗമ്യ സദാനന്ദൻ ചിത്രം 'മാംഗല്യം തന്തുനാനേന'യുടെ ടീസർ പുറത്ത്. കല്യാണത്തിന്റെ ആഘോഷങ്ങൾ കോർത്തിണക്കിയ ടീസർ ആണ് പുറത്ത് വന്നിട്ടുള്ളത്.കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന കോമഡി എന്റർടെയ്‌നറാകും ചിത്രം.

സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സഹസംവിധായികയായി പ്രവർത്തിച്ച സൗമ്യയുടെ ആദ്യ സംവിധാനസംരഭമാണിത്.സംഗീതജ്ഞനായ ചെമ്പൈയെ കുറിച്ച് ഒരുക്കിയ ഡോക്യുമെന്ററിക്ക് ദേശീയ അവാർഡ് നേടിയിട്ടുള്ള സംവിധായികയാണ് സൗമ്യ സദാനന്ദൻ.

ഹരീഷ്, ശാന്തി കൃഷ്ണ അലൻസിയർ, വിജയരാഘവൻ, എസ്.കെ. മിനി, സലിംകുമാർ, സുനിൽ സുഗത, അശോകൻ, മാമുക്കോയ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരവിന്ദ് കൃഷ്ണയാണ്ഛായാഗ്രാഹകൻ. ടോണി മഠത്തിൽ തിരക്കഥയൊരുക്കിയിരിക്കുന്നു. ഈ മാസം 20ന് ചിത്രം തിയറ്ററുകളിലെത്തും..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP