Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനുകൾക്കൊപ്പം കുതിച്ച് ചെറുപ്പക്കാരന്റെ ലുക്കിൽ ഒടിയൻ മാണിക്യൻ; മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്ററിനും വരവേല്പുമായി ആരാധകർ

മാനുകൾക്കൊപ്പം കുതിച്ച് ചെറുപ്പക്കാരന്റെ ലുക്കിൽ ഒടിയൻ മാണിക്യൻ; മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്ററിനും വരവേല്പുമായി ആരാധകർ

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ കൂടുതൽ ചെറുപ്പമായാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാനുകളോടൊപ്പം കുതിക്കുന്ന നായകനാണ് പോസ്റ്ററിൽ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.

ഡിസംബർ 14 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ വിഎഫ്എക്‌സ് വർക്ക് പുരോഗമിക്കുന്നതിനിടെയാണ് പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.മധ്യകേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിർമ്മിക്കുന്നത്. 30 മുതൽ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാലിന്റെ മാണിക്യൻ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് റിലീസായിട്ടാണ് ഒടിയൻ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേൻ, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റർ ഹെയ്നാണ്.


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.
മുഖത്ത് തന്റെ സ്വതസിദ്ധമായ ചിരിയുമായി എത്തിയ ഒടിയൻ ലുക്ക് സിനിമ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP