Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീല സാരിയിൽ അതിസുന്ദരിയായി ട്രാൻസ്ജെൻഡർ വേഷത്തിൽ വിജയ് സേതുപതി: സൂപ്പർ ഡീലക്‌സിലെ താരത്തിന്റെ ലുക്ക് കൈയടി നേടുന്നു

നീല സാരിയിൽ അതിസുന്ദരിയായി ട്രാൻസ്ജെൻഡർ വേഷത്തിൽ വിജയ് സേതുപതി: സൂപ്പർ ഡീലക്‌സിലെ താരത്തിന്റെ ലുക്ക് കൈയടി നേടുന്നു

വൈവിധ്യമാർന്ന വേഷങ്ങൾ തുടർച്ചയായി കൈകാര്യം ചെയ്ത് പ്രേക്ഷക മനസിൽ പെട്ടെന്ന് ഇടം പിടിച്ച് മക്കൾ സെൽവൻ എന്ന പേര് നേടിയ നടൻ വിജയ് സേതുപതി വീണ്ടും വ്യത്യസ്തയാർന്ന മറ്റൊരു വേഷത്തിൽ ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്.വിജയ് സേതുപതിയുടെ പുതിയ കഥാപാത്രത്തിന്റെ ആദ്യത്തെ സ്റ്റിൽ പുറത്ത് വന്നതോടെ സോഷ്യൽമീഡിയയിലും വൈറലാവുകയാണ്.

ആരണ്യ കാണ്ഡം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജൻ സംവിധാനം ചെയ്യുന്നസൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി അവതരിക്കുന്നത്. ശിൽപ എന്നാണ് വിജയ് യുടെ കഥാപാത്രത്തിന്റെ പേര്. സൂപ്പർ ഡീലക്സിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നീല സാരിയും. ചുവപ്പ് ബ്ലൗസും കൂളിങ് ഗ്ലാസും ധരിച്ച വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ സമന്തയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. മോളിവുഡ് താരം ഫഹദ് ഫാസിലിനൊപ്പം രമ്യാകൃഷ്ണനും, സംവിധായകൻ മിസ്‌കിനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP