Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൂപയ്ക്കെതിരെ ഡോളർ പിടിവിട്ടുയരുമ്പോഴും പമ്മി നിന്ന് പൗണ്ടും ഒടുവിൽ ക്ലെച്ച് പിടിക്കുന്നു; ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കവെ ബ്രിട്ടീഷ് കറൻസിക്ക് ഉണർവ്വ്; ഈ ആഴ്ച തന്നെ 95 ൽ എത്തുമോ?

രൂപയ്ക്കെതിരെ ഡോളർ പിടിവിട്ടുയരുമ്പോഴും പമ്മി നിന്ന് പൗണ്ടും ഒടുവിൽ ക്ലെച്ച് പിടിക്കുന്നു; ബ്രെക്സിറ്റ് ചർച്ചകൾ പുരോഗമിക്കവെ ബ്രിട്ടീഷ് കറൻസിക്ക് ഉണർവ്വ്; ഈ ആഴ്ച തന്നെ 95 ൽ എത്തുമോ?

ലണ്ടൻ: ഒരു അമേരിക്കൻ ഡോളർ കൊടുത്താൽ ഇപ്പോൾ 71. 76 രൂപ ലഭിക്കും. എന്നാൽ ഒരു ബ്രിട്ടീഷ് പൗണ്ട് കൊടുത്താൽ 92 വരെ കിട്ടിയേക്കാം. ഇതുപോലും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ മാറ്റമാണ്. എന്നാൽ പത്തു വർഷം മുൻപ് 208 ഓഗസ്റ്റിൽ ഒരു പൗണ്ട് കൊടുത്താൽ 84 രൂപ ലഭിക്കുമായിരുന്നു. പത്ത് വർഷം കൊണ്ട് പൗണ്ടിന് ഉണ്ടായ വളർച്ച ഇപ്പോഴും 8 രൂപയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് അത്രയും പോലും ഇല്ലായിരുന്നു എന്നോർക്കണം. ശ്രദ്ധേയമായ കാര്യം പത്ത് വർഷം മുൻപ് ഒരു ഡോളറിന് വില വെറും 42 രൂപ മാത്രം ആയിരുന്നു എന്നതാണ്. പത്തു വർഷം കൊണ്ട് ഡോളർ വില 30 രൂപ കൂടിയപ്പോൾ പൗണ്ട് വില കൂടിയത് വെറും 8 രൂപ മാത്രം.

അതിന്റെ പ്രധാന കാരണം ഇന്ത്യൻ രൂപ ദുർബലമായത് തന്നെയാണ്. ഇന്ത്യൻ രൂപ ദുർബലമാവുകയും ഡോളർ അതിന്റെ കുതിപ്പ് തുടരുകയും ചെയ്തപ്പോൾ ഏതാണ്ട് ഇരട്ടിയോളം വർദ്ധന ഉണ്ടായി. എന്നാൽ പൗണ്ട് ബ്രെക്സിറ്റ് അടക്കമുള്ള തിരിച്ചടികളിൽ പിന്നോട്ടടിച്ചു കൊണ്ടിരുന്നു. എന്തായാലും ഇപ്പോൾ പൗണ്ടിനും കാറ്റു വീശുകയാണ്. രണ്ട് വർഷം മുൻപ് ബ്രെക്സിറ്റിനു മുൻപ് 100 രൂപ കടന്ന പൗണ്ട് ബ്രെക്സിറ്റിനു ശേഷം 80-ൽ താഴെ എത്തയിരുന്നു. അവിടെനിന്നാണ് ഇപ്പോഴത്തെ നിലയിലേക്ക് വളരുന്നത്. രൂപയുടെ ഇടിവ് പൗണ്ടിന്റെ ഇടിവിനേക്കാൾ ഗൂരുതരമായിരുന്നതിനാൽ ആയിരുന്നു ഈ വർദ്ധന. ഒടുവിൽ ബ്രെക്സിറ്റ് ഉറപ്പായതോടെ പൗണ്ട് ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ 95-ലേക്ക് ഉടൻ എത്തുമെന്ന പ്രതീക്ഷയാണ് ബ്രിട്ടണിലെ പ്രവാസികൾക്കുള്ളത്.

അടുത്ത മാർച്ചോടെ ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയാകുമ്പോൾ ബ്രിട്ടൻ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾ ഒരുഭാഗത്ത് ശക്തമാണ്. യൂറോപ്യൻ യൂണിയനുമായി വ്യക്തമായ വ്യാപാര കരാറുണ്ടാക്കാനാകാതെ പിന്മാറ്റം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകളുള്ളത്. എന്നാൽ, ബ്രെക്‌സിറ്റ് മുൻനിർത്തി ബ്രിട്ടനും ജർമനിയും കരാറിലെത്തിയേക്കുമെന്ന വാർത്തകളാണ് പൗണ്ടിന് പൊടുന്നനെയൊരു ഊർജം പകർന്നത്.

ബ്രെക്‌സിറ്റ് പൂർത്തിയാകുന്നതിന് പിന്നാലെ ജർമനിയുമായുള്ള വ്യാപാര കരാർ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയിൽ പൗണ്ടിന്റെ മൂല്യത്തിൽ ഒരുശതമാനത്തോളം വർധനയുണ്ടായത് ആശാവഹമായാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ ചർച്ചകൾ പലവിധ കാരണങ്ങളിൽതട്ടി പ്രതിസന്ധിയിലായതോടെ ഉണ്ടായ ആശങ്കകൾക്ക് താത്കാലിക വിരാമമിടുന്നതാണ് ജർമനിയുമായുള്ള കരാർ വാർത്തകൾ.

യൂറോപ്യൻ യൂണിയനുമായുള്ള തർക്കം രൂക്ഷമായതോടെയാണ് പൗണ്ടിന്റെ മൂല്യത്തിൽ കാര്യമായ ഇടിവ് സംഭവിക്കാൻ തുടങ്ങിയത്. ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വലിയ തോതിൽ കുതിച്ചുയർന്ന പൗണ്ട് പിന്നീട് ചർച്ചകൾ വഴിമുട്ടിയതോടെ പതുക്കെ തളർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മലയാളികളടക്കമുള്ള ഒട്ടേറെപ്പേരുടെ പ്രതീക്ഷകൾക്ക് വലിയ തിരച്ചടിയാണ് പൗണ്ടിന്റെ മൂല്യത്തിലുണ്ടായ ഇടിവ് ഉണ്ടാക്കിയത്. അവർക്കും പ്രതീക്ഷ പകരുന്നതാണ് ഇപ്പോഴത്തെ മൂല്യവർധന.

ബ്രെക്‌സിറ്റോടെ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അടുത്ത പതിനഞ്ചുവർഷത്തിനെ പത്തുശതമാനത്തോളം ഇടിവ് സംഭവിക്കുമെന്ന ആശങ്കയും ശക്തമാണ് യൂറോപ്യൻ യൂണിയനും ഇക്കാലയളവിൽ വലിയ തിരച്ചടി സംഭവിക്കുമെന്ന വിലയിരുത്തലുമുണ്ട്. ബ്രിട്ടന് കരുത്താകുന്ന പാക്കേജ് പ്രഖ്യാപിക്കാൻ തയ്യാറാണെന്ന യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനം കഴിഞ്ഞയാഴ്ച വന്നതോടെയാണ ്പൗണ്ട് ശക്തി പ്രാപിച്ചുതുടങ്ങിയത്. ബ്രിട്ടനുമായി കരാറിലെത്തണമെന്ന ശക്തമായ നിലപാട് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ കൈക്കൊണ്ടതും പൗണ്ടിന് തുണയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP