Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച

ലങ്കര ഓർത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫ്‌ളോറിഡ റീജിയൻ ഫാമിലി യൂത്ത് കോൺഫെറെൻസ് സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണിമുതൽ താമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിൽ നടക്കും. മുതിർന്നവർക്കും, യുവതീ യുവാക്കൾക്കും കുട്ടികൾക്കുമായി നടക്കുന്ന 'In pursuit of holiness in a changing world' എന്ന പ്രധാന വിഷയത്തിൽ അധിഷ്ഠിതമായ വിവിധ സെഷനുകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം, ഫാ.തിമോത്തി തോമസ്, ഫാ ഡോ ജേക്കബ് മാത്യു, ഫാ. ജോൺസൻ പുഞ്ചക്കോണം, ജൂലിയ ദാവൂദ്, ഡീക്കൻ ഡെന്നിസ് മത്തായി, എലിസബത്ത് ജോർജ്ജ് എന്നിവർ നേതൃത്വം നൽകും.

ഫാ.ജോർജ്ജ് പൗലോസ്, ഫാ. ജോയ് പൈങ്ങോലിൽ, ഫാ. ജോർജ്ജ് ജോൺ, ഫാ. പി. എം സഖറിയാ, ഫാ.ജോസഫ് കളപ്പുരക്കൽ, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ. ഡോ. ജേക്കബ് മാത്യു, ഫാ. ബോബി വർഗീസ്, ഫാ സിറിൽ ദേവ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോർജ്ജ് പൗലോസ് 813-991-4728

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP