Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺസിംഹം കെളവനായാൽ പെൺസിംഹങ്ങൾ ചേർന്ന് കൊന്നുകളയുമെന്നറിയാമോ? ഒമ്പത് പെൺസിംഹങ്ങൾ ചേർന്ന് പല്ലുകുത്തിയിറക്കി നടത്തിയ കൊലപാതകശ്രമത്തിൽനിന്നും ഒരു ആൺസിംഹം രക്ഷപ്പെട്ട വീഡിയോ കാണാം

ആൺസിംഹം കെളവനായാൽ പെൺസിംഹങ്ങൾ ചേർന്ന് കൊന്നുകളയുമെന്നറിയാമോ? ഒമ്പത് പെൺസിംഹങ്ങൾ ചേർന്ന് പല്ലുകുത്തിയിറക്കി നടത്തിയ കൊലപാതകശ്രമത്തിൽനിന്നും ഒരു ആൺസിംഹം രക്ഷപ്പെട്ട വീഡിയോ കാണാം

സംഘത്തലവനായ ആൺസിംഹത്തിന് പല്ലുകൊഴിഞ്ഞപ്പോൾ അതിനെ കൊല്ലാൻ പെൺസിംഹങ്ങളൊക്കെച്ചേർന്ന് തീരുമാനിച്ചു. ഒമ്പത് സിംഹികൾ സംഘം ചേർന്ന് കടിച്ചുകീറി കൊല്ലാനുള്ള ശ്രമത്തിൽനിന്ന് ആൺസിംഹത്തെ രക്ഷിച്ചത് വന്യജീവി കേന്ദ്രത്തിലെ ജീവനക്കാരുടെ ഇടപെടൽ. അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് സിംഹികളെ തുരത്തിയതുകൊണ്ടുമാത്രം ആൺസിംഹത്തിന് തൽക്കാലത്തേക്ക് ജീവൻ തിരിച്ചുകിട്ടി.

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് സഫാരി പാർക്കിൽ നടന്ന കൊലപാതകശ്രമത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. സാരമായി പരിക്കേറ്റ ആൺസിംഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമല്ല. സംഘത്തെ നയിക്കാൻ പ്രാപ്തനല്ലാതാകുന്ന ആൺസിംഹങ്ങളെ പെൺസിംഹങ്ങൾ സംഘം ചേർന്ന് വകവരുത്തുന്നത് സിംഹങ്ങൾക്കിടയിൽ സംഭവിക്കാറുള്ളതാണെന്ന് വിദഗ്ദ്ധർ പപറയുന്നു. കാട്ടിൽക്കഴിയുന്ന സിംഹങ്ങൾക്കിടയിൽ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്.

എന്നാൽ, വന്യജീവി കേന്ദ്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് വീഡിയോ ഷൂ്ട്ട് ചെയ്ത മ്യ ബെവർസ്‌റ്റോക്ക് പറഞ്ഞു. ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കമാകാം ഈ ആക്രമണത്തിന് വഴിവെച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു. സഫാരി പാർക്കിലെ ജീവനക്കാർക്കും മുമ്പ് ഇത്തരം ആക്രമണം നടന്നതായി അറിവില്ല. സിംഹങ്ങൾക്ക് ഭക്ഷണം നൽകുന്ന സമയത്താണിത് നടന്നത്. ഭക്ഷണം നൽകി തിരിച്ചുപോയ ജീവനക്കാർ ആൺസിംഹത്തിന്റെ ദയനീയമായ കരച്ചിൽകേട്ടാണ് തിരിച്ചെത്തിയത്.

സിംഹക്കൂട്ടത്തിൽ ആൺസിംഹമാണ് തലവനെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് സിംഹികളാണ്. ദീർഘകാലം ഒരേ കൂട്ടത്തിൽ കഴിയുന്നവരാണ് സിംഹങ്ങൾ. ഈ കൂട്ടത്തിൽ ഒരാൺസിംഹത്തിന് ചേരണമെങ്കിൽ അതിനെ കൂട്ടത്തിലുള്ള പെൺസിംഹങ്ങൾ സ്വീകരിക്കാൻ തയ്യാറാകണം. പെൺസിംഹങ്ങൾ കൂട്ടമായി ദീർഘകാലം തുടരുമ്പോൾ, മൂന്നോ അഞ്ചോവർഷം വരെയേ ആൺസിംഹത്തിന് കൂട്ടത്തിൽ തുടരാൻ സാധിക്കാറുള്ളൂ. അപ്പോഴേക്കും കൂട്ടത്തിലെ പെൺസിംഹങ്ങൾക്ക് ഇവനെ മടുത്തിട്ടുണ്ടാകും.

കൂടുതൽ ചുറുചുറുക്കുള്ള ആൺസിംഹത്തെ കൂട്ടത്തിൽ ചേർക്കുന്നതിനായാണ് വയസ്സായ സംഘത്തലവനെ സിംഹികൾ സംഘം ചേർന്ന് വകവരുത്തുന്നത്. ഇണചേരുന്നതിനും വംശം നിലനിർത്തുന്നതിനുമൊക്കെ ഈ പ്രക്രീയ അനിവാര്യവുമാണ്. സഫാരി പാർക്കിൽ നടന്നത് ഇത്തരമൊരു ആക്രമണമാണോ എന്ന് ജീവനക്കാർ അന്വേഷിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP