Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭക്ഷിക്കാനും കുടിക്കാനും ശ്വസിക്കാനും മണക്കാനും തുമ്പിക്കൈ തന്നെ വേണം; അപ്പോൾ തുമ്പിക്കൈ ഇല്ലാത്ത ആനകൾ എന്തുചെയ്യും? തുമ്പിക്കൈ നഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലാകുമ്പോൾ

ഭക്ഷിക്കാനും കുടിക്കാനും ശ്വസിക്കാനും മണക്കാനും തുമ്പിക്കൈ തന്നെ വേണം; അപ്പോൾ തുമ്പിക്കൈ ഇല്ലാത്ത ആനകൾ എന്തുചെയ്യും? തുമ്പിക്കൈ നഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലാകുമ്പോൾ

തുമ്പിക്കൈ ഇല്ലാതെ ആന എങ്ങനെ ജിവിക്കും? ഭക്ഷണം കഴിക്കാനും കുടിക്കാനും ശ്വസിക്കാനും മണക്കാനുമൊക്കെ തുമ്പിക്കൈ അനിവാര്യമാണെന്നിരിക്കെ, അതില്ലാതെ അലയുകയാണ് ദക്ഷിണാഫ്രിക്കയിൽ ഒരു ആനക്കുട്ടി. ക്രൂഗർ നാഷണൽ പാർക്കിൽനിന്നുള്ള ഈ ദൃശ്യം ആനപ്രേമികളെ നോവിക്കുന്നതാണ്. എങ്ങനെയാണ് ഈ ആനക്കുട്ടിക്ക് തുമ്പിക്കൈ നഷ്ടപ്പെട്ടതെന്ന് അറിയില്ലെന്ന് ക്രൂഗർ നാഷണൽ പാർക്കിലെ ജീവനക്കാർ പറയുന്നു.

തടാകത്തിൽനിന്ന് വെള്ളം കുടിക്കവെ മുതലകൾ കടിച്ചോ മറ്റോ ആകാം തുമ്പിക്കൈ നഷ്ടപ്പെട്ടതെന്നാണ് കരുതുന്നത്. ഇത്തരം സംഭവങ്ങൾ മുമ്പും പാർക്കിലുണ്ടായിട്ടുണ്ടെന്ന് അവർ പറയുന്നു. സിംഹങ്ങളും ആനക്കുട്ടികളെ ആക്രമിക്കാറുണ്ട്. തുമ്പിക്കൈ ഇല്ലാതെ ഈ ആനക്കുട്ടിക്ക് അതിജീവിക്കാനാകുമോ എന്ന സംശയവും അവർക്കുണ്ട്.

മേൽച്ചുണ്ടും മൂക്കും കൂടി ചേർന്നാണ് ആനയ്ക്ക് തുമ്പിക്കൈ ഉണ്ടാകുന്നത്. എന്തു ചെയ്യണമെങ്കിലും അനിവാര്യമായ ഈ അവയവമാണ് ആനയ്‌ക്കേറ്റവും പ്രധാനവും. പതിനായിരത്തോളം മസിലുകൾ ചേർന്നാണ് തുമ്പിക്കൈ ഉണ്ടാകുന്നത്. പൂർണവളർച്ചയെത്തിയ ആന ദിവസം 275 കിലോയോളം ഭക്ഷണം അകത്താക്കും. ഇരുനൂറോളം ലിറ്റർ വെള്ളവും കുടിക്കും. ഇതിനൊക്കെ തുമ്പിക്കൈ അല്ലാതെ മറ്റ് മാർഗമില്ലെന്നിരിക്കെ, അതില്ലാതെ ജീവിക്കാൻ ആനകൾക്ക് സാധ്യമല്ല.

പരസ്പരം ഇടപഴകുന്നതിനും ആനകൾക്ക് തുമ്പിക്കൈ ആവശ്യമാണ്. മറ്റാനകളെ തലോടാനും കരുതൽ പ്രകടിപ്പിക്കാനുമൊക്കെ ഉപയോഗിക്കുന്നത് തുമ്പിക്കൈയാണ്. സ്വയം വൃത്തിയാകുന്നതിനും തുമ്പിക്കൈ തന്നെ ശരണം. തുമ്പിക്കൈ ഇല്ലാതെ കൂട്ടത്തിൽ കഴിയുന്ന ആനക്കുട്ടിയെ എങ്ങനെ സഹായിക്കണമെന്നറിയാത്ത അവസ്ഥയിലാണ് കൂട്ടത്തിലുള്ള മുതിർന്ന ആനകളും. ഇതിനെ കൂട്ടത്തിൽനിന്നുതന്നെ പുറന്തള്ളുമോ എന്ന ആശങ്കയും ഇവിടുത്തെ ജീവനക്കാർക്കുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP