Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെൻഷൻ പ്രായം നിലവിലുള്ള പോലെ 67 ആയി തന്നെ തുടരും; ഓസ്ട്രേലിയയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ പിൻവലിച്ചതായി പ്രധാനമന്ത്രി

പെൻഷൻ പ്രായം നിലവിലുള്ള പോലെ 67 ആയി തന്നെ തുടരും; ഓസ്ട്രേലിയയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ പിൻവലിച്ചതായി പ്രധാനമന്ത്രി

സ്ട്രേലിയൻ ജീവനക്കാരുടെ പെൻഷൻ പ്രായം 67 ആയി തന്നെ തുടരും. 70ആക്കി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ടെലിവിഷൻ ചർച്ചയിൽലൂടെയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനൽ നയനിലൂടെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമമാനം ഏറെ വർഷങ്ങളായി ലിബറൽ പാർട്ടി ശ്രമിക്കുന്നുണ്ട്. 2014ലെ ഫെഡറൽ ബജറ്റിൽ അന്നത്തെ ട്രഷറർ ജോ ഹോക്കി ഈ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.ഒരോ രണ്ടു വർഷം കൂടുമ്പോഴും പെൻഷൻ പ്രായം ആറു മാസം വീതം കൂട്ടുമെന്നും, 2035ഓടെ പെൻഷൻ പ്രായം 70ലേക്ക് എത്തിക്കുമെന്നുമായിരുന്നു ബജറ്റ് പ്രഖ്യാപനം.

ഈ തീരുമാനം സെനറ്റിൽ പാസാക്കാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല. എന്നാൽ നയവുമായി മുന്നോട്ടുപോകാനായിരുന്നു ഇതുവരെയും ലിബറൽ പാർട്ടിയുടെ തീരുമാനം.അതേസമയം, സെനറ്റിൽ ഭൂരിപക്ഷം കിട്ടിയാൽ ലിബറൽ ഈ പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന് ലേബർ പാർട്ടി ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP