Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടൽത്തിരയ്‌ക്കൊപ്പം മീൻകൂട്ടം തീരത്തേക്ക് കയറി വന്നു; ഉഡുപ്പി കടൽ തീരത്തിന് മറക്കാനാവാത്ത ചാകര: കിട്ടിയ പാത്രങ്ങളിലെല്ലാം മീൻ പെറുക്കിയെടുത്ത് പ്രദേശവാസികൾ

കടൽത്തിരയ്‌ക്കൊപ്പം മീൻകൂട്ടം തീരത്തേക്ക് കയറി വന്നു; ഉഡുപ്പി കടൽ തീരത്തിന് മറക്കാനാവാത്ത ചാകര: കിട്ടിയ പാത്രങ്ങളിലെല്ലാം മീൻ പെറുക്കിയെടുത്ത് പ്രദേശവാസികൾ

മംഗളൂരു: ഉഡുപ്പി കടപ്പുറത്തിന് ഒരിക്കലും മറക്കാനാവാത്ത ചാകരയാണ് ഇന്നലെ കിട്ടിയത്. കടൽതിരയ്‌ക്കൊപ്പം നെത്തോലി മീൻ തീരത്തേക്ക് വന്നടിയുന്ന അസാധാരണ കാഴ്‌ച്ച. ബീച്ചിലെ മണൽ പരപ്പിൽ മീനുകൾ കൂട്ടത്തോടെ പിടഞ്ഞു. മീനുകൾ കൂമ്പാരമായി കടപ്പുറത്തേക്ക് കയറിയപ്പോൾ പ്രദേശവാസികൾ ചാക്കിലും കവറിലുമായി ജീവനുള്ളമീനുകളെ പെറുക്കിയെടുത്തു.

കരപ്രദേശത്തോട് ചേർന്ന കടലിൽ വലവീശിയ മീൻപിടിത്തക്കാർ മീൻനിറഞ്ഞ വല വള്ളത്തിലേക്ക് കയറ്റാനാവാതെ ബുദ്ധിമുട്ടുന്നു...ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്തിന് വ്യാഴാഴ്ച മറക്കാനാവാത്ത ചാകരയായി. ഇതുവരെ കടൽത്തീരം കാണാത്ത ചാകരയാണ് ഇത്തവണയുണ്ടായതെന്ന് പ്രദേശവാസികളും സമ്മതിക്കുന്നു.

വ്യാഴാഴ്ച പുലർച്ചയോടെയാണ് മീൻ തീരത്തേക്ക് എത്തിയത്. കടൽത്തീരത്ത് പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം ഈ മീനിനെ കണ്ടത്. കണ്ടവർ കണ്ടവർ നടത്തം നിർത്തി കിട്ടിയ കവറുകളിൽ മീൻ പെറുക്കിയിടാൻ തുടങ്ങി. ചാകരയറിഞ്ഞ് ദൂരെദിക്കിന്നുപോലും ആളുകൾ വണ്ടിയിൽ വലിയചാക്കുകളുമായി വന്ന് മീൻ ശേഖരിക്കാൻ തുടങ്ങി. വൈകീട്ടായപ്പോഴേക്കും കടൽത്തീരം മീൻകൂനകളാൽ നിറഞ്ഞു. ലോറികളിലൊക്കെ ആളുകളെത്തി മീൻ കയറ്റിക്കൊണ്ടുപായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP