Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓവൽ ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി അലസ്റ്റെയർ കുക്ക്; മൊയീൻ അലിക്കും അർധ സെഞ്ച്വറി; ഇഷാന്ത് ശർമയ്ക്ക് മൂന്ന് വിക്കറ്റ്; ജഡേജയ്ക്കും ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 7ന് 198 എന്ന നിലയിൽ

ഓവൽ ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി അലസ്റ്റെയർ കുക്ക്; മൊയീൻ അലിക്കും അർധ സെഞ്ച്വറി; ഇഷാന്ത് ശർമയ്ക്ക് മൂന്ന് വിക്കറ്റ്; ജഡേജയ്ക്കും ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 7ന് 198 എന്ന നിലയിൽ

സ്പോർട്സ് ഡെസ്‌ക്‌

ഓവൽ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച തുടക്കം പാഴാക്കി ഇംഗ്ലണ്ട്. ഒരു വിക്കറ്റ് നഷ്ടത്തിൽ 132 എന്ന ശക്തമായ നിലയിൽ നിന്നും ഒന്നാം ദിനം കഴി അവസാനിക്കുമ്പോൾ 7 വിക്കറ്റിന് 198 എന്ന നിലയിലാണ് ഇംഗ്ലീഷുകാർ. കളി നിർത്തമ്പോൾ ആദിൽ റഷീദ് (4) ജോസ് ബട്‌ലർ (11) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബംറ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിക്കുന്ന അലെസ്റ്റയർ കുക്കിന്റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിന് മികച്ച തുടക്കം. അവസാന ടെസ്റ്റിൽ കുക്ക് സെഞ്ച്വറിയിലേക്ക് എന്ന് തോന്നിക്കുന്നതിനിടയിലാണ് ബുംറയുടെ പന്തിൽ പ്ലേയ്ഡ് ഓൺ ആവുകയായിരുന്നു.

190 പന്തിൽ 71 റൺസാണ് കുക്ക് അടിച്ചെടുത്തത്. ഇതിൽ എട്ട് ഫോറും ഉൾപ്പെടുന്നു. എന്നാൽ പിന്നീട് 132ന് ഒന്ന് എന്ന നിലയിൽ നിന്നും കുക്ക് പുറത്തായതിന് പിന്നാലെ നായകൻ റൂട്ടും ബെയ്‌ർസറ്റോയും റഞ്ഞെടുക്കാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് 133ന് നാല് എന്ന നിലയിലേക്ക് ഒതുങ്ങി, മൊയ്ൻ അലി 170 പന്തിൽ നിന്നും 50 റൺസ് നേടി.ഇത് കഴിഞാഞാൽ ഇന്ത്യൻ ബൈളർമാർ വഴങ്ങിയ 28 എക്‌സ്ട്രാസാണ് ഇംഗ്ലീഷ് നിരയിലെ മികച്ച `സ്‌കോറർ`

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് 60 റൺസിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത ഓപ്പണർ ജെന്നിങ്‌സിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. നാലാം ടെസ്റ്റിനുണ്ടായിരുന്ന ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. ഹാർദിക് പാണ്ഡ്യയേയും ആർ.അശ്വിനേയും ഒഴിവാക്കിയ കോലി ഹനുമ വിഹാരിക്കും രവീന്ദ്ര ജഡേജയ്ക്കും അവസരം നൽകി. ഇന്ത്യൻ ജഴ്‌സിയിൽ വിഹാരിയുടെ അരങ്ങേറ്റ മത്സരമാണിത്. നാലാം ടെസ്റ്റിലെ ടീമിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP