Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ വിൻഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്ക് 1000 മുതൽ 6000 വരെ; വിദ്യാർത്ഥികൾക്കും ക്രിക്കറ്റ് ക്ലബ്ബുകൾക്കും ഇളവ്; ഏകദിനത്തിന് പിന്നാലെ രാഹുൽ ദ്രാവിഡും സംഘവും തിരുവനന്തപുരത്തേക്ക്; ഇന്ത്യ എ-ഇംഗ്ലണ്ട് എ ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും സ്പോർട്സ് ഹബ്ബിൽ; ക്രിക്കറ്റ് ലഹരിയിൽ തലസ്ഥാനം

ഇന്ത്യ വിൻഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്ക് 1000 മുതൽ 6000 വരെ; വിദ്യാർത്ഥികൾക്കും ക്രിക്കറ്റ് ക്ലബ്ബുകൾക്കും ഇളവ്; ഏകദിനത്തിന് പിന്നാലെ രാഹുൽ ദ്രാവിഡും സംഘവും തിരുവനന്തപുരത്തേക്ക്; ഇന്ത്യ എ-ഇംഗ്ലണ്ട് എ ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളും സ്പോർട്സ് ഹബ്ബിൽ; ക്രിക്കറ്റ് ലഹരിയിൽ തലസ്ഥാനം

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം: നവംബർ ഒന്നിന് തിരുവനന്തപുരം സ്പോർട്ട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകൾ . തിരുവനന്തപുരത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ സ്പെഷ്യൽ ജനറൽ ബോഡി യോഗമാണ് നിരക്കുകൾ തീരുമാനിച്ചത്.

സ്പോർട്ട്സ് ഹബ്ബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാർത്ഥികൾക്കും ക്ലബുകൾക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകും. താഴത്തെ നിരയിൽ 2000, 3000, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 6000 രൂപയുടെ ടിക്കറ്റുകൾ ഭക്ഷണമുൾപ്പടെയാണ്. മത്സര വരുമാനത്തിൽ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായർ അറിയിച്ചു.

മത്സരത്തിന്റെ ജനറൽ കൺവീനറായി ബിസിസിഐ അംഗം ജയേഷ് ജോർജിനെ തെരഞ്ഞെടുത്തു. വിനോദ് എസ് കുമാർ, രജിത്ത് രാജേന്ദ്രൻ എന്നിവരാണ് ജോയിന്റ് ജനറൽ കൺവീനർമാർ. കെസിഎ പ്രസിഡണ്ട് സജൻ കെ വർഗീസ് സ്റ്റിയറിങ്ങ് കമ്മിറ്റി ചെയർമാൻ. കെസിഎ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായരാണ് വെന്യൂ ഡയരക്ടർ.

ലോധ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള സുപ്രീം കോടതിയുടെ വിധിക്കനുസൃതമായി ബൈലോ ഭേദഗതി ചെയ്യ്തു രജിസ്റ്റർ ചെയ്യാനും കെസിഎ പ്രത്യേക ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട് എ - ഇന്ത്യ എ ഏകദിന മത്സരങ്ങൾക്കും തിരുവനന്തപുരം വേദിയാകും. ജനുവരി 13 ന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തും.

ജനുവരി 23, 25, 27,29, 31 തിയതികളിലാണ് ഇന്ത്യ എ - ഇംഗ്ലണ്ട് എ ഏകദിന മത്സരങ്ങൾ. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോർഡ് പ്രസിഡണ്ട്സ് ഇലവനെതിരെ വാം അപ്പ് മത്സരങ്ങളും നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP