Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റിലേക്ക്; എസക്‌സുമായി കരാറിലെത്തി തമിഴ്‌നാട് താരം

മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റിലേക്ക്; എസക്‌സുമായി കരാറിലെത്തി തമിഴ്‌നാട് താരം

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്നൊഴിവാക്കപ്പെട്ട ഓപ്പണിങ് ബാറ്റ്സ്മാൻ കൗണ്ടി ടീം എസ്സെക്സിൽ ചേർന്നു. 2018 സീസണിലെ ശേഷിക്കുന്ന കാലയളവിലായിരിക്കും മുപ്പത്തിനാലുകാരനായ വിജയ് കളിക്കുക. സെപ്റ്റംബർ പത്തിന് ട്രെന്റ് ബിഡ്ജിൽ നടക്കുന്ന ചതുർദിന മത്സരത്തിലാണ് വിജയ് എസെക്സിനായി കളത്തിലിറങ്ങുക. നോട്ടിങ്ഹാംഷെയറാണ് എതിരാളികൾ. ഇത്തരത്തിൽ മൂന്ന് ചതുർദിന മത്സരങ്ങളാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ, മോശം ഫോം കാരണം ആദ്യ രണ്ട് ടെസ്റ്റിനുശേഷം വിജയ് ടീമിൽ നിന്നൊഴിവാക്കപ്പെടുകയായിരുന്നു. ലോഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്സിലും പൂജ്യത്തിന് പുറത്തായ വിജയ് രണ്ടാം ടെസ്റ്റിൽ 20, 6 എന്നിങ്ങനെയാണ് സ്‌കോർ ചെയ്തത്. ഇന്ത്യയുടെ ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ രാഹുലും മോശം ഫോമിൽ തുടരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കൽ ബി.സി.സിഐയുടെ മുന്നിലുള്ള വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ടാണ് മുരളി വിജയിക്ക് കൗണ്ടി ക്രിക്കറ്റ് കളിക്കാൻ ബി.സി.സിഐ അനുമതി നൽകിയത്. ഇതുവരെ 59 ടെസ്റ്റുകൾ കളിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള താരത്തിന്റെ അക്കൗണ്ടിൽ 39.33 ശരാശരിയിൽ 12 സെഞ്ചുറിയും 15 അർദ്ധ സെഞ്ചുറിയുമടക്കം 3933 റൺസാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP