Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോറിസ് ജോൺസനെ കുഴിയിൽ ചാടിച്ചത് ഈ സുന്ദരിയാണ്; അവിഹിതബന്ധങ്ങളുടെ കഥ തട്ടിയെടുത്ത് പുറത്ത് വിട്ടത് രഹസ്യ പൊലീസും; തെരേസ മെയ്‌ മുൻ വിദേശകാര്യ സെക്രട്ടറിയെ ഒതുക്കിയത് പെൺകെണിയിൽ തന്നെ

ബോറിസ് ജോൺസനെ കുഴിയിൽ ചാടിച്ചത് ഈ സുന്ദരിയാണ്; അവിഹിതബന്ധങ്ങളുടെ കഥ തട്ടിയെടുത്ത് പുറത്ത് വിട്ടത് രഹസ്യ പൊലീസും; തെരേസ മെയ്‌ മുൻ വിദേശകാര്യ സെക്രട്ടറിയെ ഒതുക്കിയത് പെൺകെണിയിൽ തന്നെ

തെരേസ മെയ്‌ മന്ത്രിസഭയിലെ മുൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനെ ഭാര്യയും മക്കളും ഉപേക്ഷിച്ച് പോകുന്നതിന് വഴിയൊരുക്കിയ സുന്ദരി മുൻ ടോറി എയ്ഡായ കാരി സൈമൻഡ്സ് എന്ന 30 കാരിയാണെന്ന സൂചന ലഭിച്ചു. ടോറി പാർട്ടിയുടെ മുൻ ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ആയ ഈ യുവതിയെ കുതന്ത്രപൂർവം ഉപയോഗിച്ച തെരേസ തനിക്കെതിരെ ഉയർന്ന് വന്ന് കൊണ്ടിരുന്ന ശത്രുവായ ബോറിസിനെ ഒതുക്കുകയായിരുന്നുവെന്നും ഊഹാപോഹങ്ങൾ പടരുന്നുണ്ട്. പെൺവിഷയത്തിൽ ബോറിസിനുള്ള ദൗർലഭ്യം തെരേസ നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു.

സൈമൻഡ്സും ബോറിസും തമ്മിലുള്ള അവിഹിത ബന്ധങ്ങളുടെ കഥ തട്ടിയെടുത്ത് പുറത്ത് വിടാൻ രഹസ്യപൊലീസിനെ ഇറക്കിയതോടെ എല്ലാ തെരേസ വിചാരിച്ച വഴിയിൽ തന്നെ നീങ്ങുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ തനിക്കെതിരെ പാർട്ടിയിൽ വിമതനീക്കത്തിന് ചുക്കാൻ പിടിച്ചിരുന്ന ബോറിസിനെ തെരേസ പെൺകെണിയിൽ ഒതുക്കുകയായിരുന്നു. സൈമൻഡ്സുമായുള്ള ബോറിസിന്റെ അവിഹിത ബന്ധം പുറത്തായതോടെ ഭാര്യ മരിന വിവാഹബന്ധം വേർപെടുത്തി മക്കളെയും കൂട്ടി സ്ഥലം വിടുകയാണുണ്ടായത്.

വെസ്റ്റ്മിൻസ്റ്ററിൽ ഒരു ദശാബ്ദത്തോളം ഉന്നത സ്ഥാനമുണ്ടായിരുന്ന വ്യക്തിയാണ് സൈമൻഡ്സ്. ഇതിന്റെ ഭാഗമായി ടോറി ഹെഡ്ക്വാർട്ടേർസിൽ നിരവധി ഉന്നത സ്ഥാനങ്ങൾ ഇവർ വഹിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ കാബിനറ്റ് മിനിസ്റ്റർമാരുടെ ഉപദേശകയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. നൈറ്റ് പാർട്ടികളിൽ വൻ ഭ്രമം പ്രകടിപ്പിക്കുന്ന ഫാഷൻ പ്രമിയായ സൈമൻഡ്സ് സോഷ്യൽ മീഡിയയിൽ സ്ഥിരമായി തന്റെ ഗ്ലാമർ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്. പാർലിമെന്റിന് മുന്നിൽ ഒരു കാറിന്റെ ബോണറ്റിന് മുന്നിൽ ചാരി നിൽക്കുന്ന ഒരു ഗ്ലാമർ ഫോട്ടോയും ഇക്കൂട്ടത്തിൽ പെടുന്നു.

തങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് ബോറിസും ഈ യുവതിയും ഒരിക്കലും ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. 2012ൽ ബോറിസിനെ ലണ്ടൻ മേയറായി വീണ്ടും തെരഞ്ഞെടുക്കുന്നതിനുള്ള ബാക്ക് ബോറിസ് ക്യാമ്പയിനിൽ സജീവമായി സൈമൻഡ്സ് പങ്കെടുത്തിരുന്നു. 2015ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം കൾച്ചർ സെക്രട്ടറിജോൺ വിറ്റിൻഗ്ഡെയിലിന്റെ സ്പെഷ്യൽ അഡൈ്വസറായി സൈമൻഡ്സ് നിയമിതയായിരുന്നു. നിലവിലെ ഹോം സെക്രട്ടറി മുമ്പ് കമ്മ്യൂണിറ്റീസ് സെക്രട്ടറി ആയിരുന്നപ്പോൾ അദ്ദേഹത്തെ ഉപദേശിക്കുന്ന റോളും സൈമൻഡ്സിനുണ്ടായിരുന്നു.

കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വമ്പൻ തിരിച്ചടിയുണ്ടായതിന് ശേഷം ഈ യുവതിയെ കോൺസർവേറ്റീവ് ക്യാമ്പയിൻ ഹെഡ് ക്വാർട്ടേർസിൽ ഡയറക്ടർ ഓഫ് കമ്മ്യൂണിക്കേഷൻസ് ആയി നിയമിക്കുകയായിരുന്നു. എന്നാൽ ബോറിസിന്റെ ക്യാമ്പുമായി അടുപ്പം പുലർത്തിയെന്ന പേരിൽ സമ്മറിൽ ഇവരെ ഈ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ട്വിറ്ററിൽ ബോറിസിനെ പിന്തുണച്ച് ഇടക്ക് സൈമൻഡ്സ് കമന്റുകൾ ഇടാറുണ്ട്. ലണ്ടനിലെ പഴയ റസ്റ്റോറന്റായ കോൺവെന്റ് ഗാർഡനിൽ സൈമൻഡ്സുമായി ബോറിസ് രണ്ട് മണിക്കൂറോളം ചെലവഴിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

തെരേസ ബ്രെക്സിറ്റിനായി തയ്യാറാക്കിയ ചെക്കേർസ് പ്ലാനിനോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് ജൂലൈയിൽ ബോറിസ് മന്ത്രിസ്ഥാനം വിട്ട് പോയിരുന്നത്. ഇപ്പോൾ സൈമൻഡ്സുമായുള്ള ബന്ധം വെളിച്ചത്ത് വന്നതിനെ തുടർന്ന് ഭാര്യയും മക്കളും അദ്ദേഹത്തെ വിട്ട് പോവുകയും ചെയ്തിരിക്കുയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP