Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിഡ്ഢിയെന്ന ചന്ദ്രശേഖർ റാവുവിന്റെ വിശേഷണം അനുഗ്രഹമായത് കോൺഗ്രസിന് തന്നെ; ടിഡിപി വേണോ ടിആർഎസ് വേണോ എന്ന ആശയക്കുഴപ്പം ഒഴിഞ്ഞതോടെ ആന്ധ്രയിലും തെലുങ്കാനയിലും ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ നീക്കം തുടങ്ങി; ജഗ്മോഹന്റെ പാർട്ടിയേയും ഒപ്പം ചേർത്തേക്കും; ബിജെപിക്കും ടിആർഎസിനും ബദൽ ഒരുക്കാൻ എന്ത് വിട്ടുവീഴ്ചക്കും ഒരുങ്ങാൻ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; തന്ത്രങ്ങളൊരുക്കാൻ ഉമ്മൻ ചാണ്ടിയും

രാഹുൽ ഇന്ത്യ കണ്ട ഏറ്റവും വലിയ വിഡ്ഢിയെന്ന ചന്ദ്രശേഖർ റാവുവിന്റെ വിശേഷണം അനുഗ്രഹമായത് കോൺഗ്രസിന് തന്നെ; ടിഡിപി വേണോ ടിആർഎസ് വേണോ എന്ന ആശയക്കുഴപ്പം ഒഴിഞ്ഞതോടെ ആന്ധ്രയിലും തെലുങ്കാനയിലും ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായി സഖ്യം ഉണ്ടാക്കാൻ നീക്കം തുടങ്ങി; ജഗ്മോഹന്റെ പാർട്ടിയേയും ഒപ്പം ചേർത്തേക്കും; ബിജെപിക്കും ടിആർഎസിനും ബദൽ ഒരുക്കാൻ എന്ത് വിട്ടുവീഴ്ചക്കും ഒരുങ്ങാൻ കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; തന്ത്രങ്ങളൊരുക്കാൻ ഉമ്മൻ ചാണ്ടിയും

ഹൈദരാബാദ്: അന്ധ്രയുടെ സംഘടനാ ചുമതലയുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് ശക്തിപകർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. ആന്ധ്രയിലും തെലുങ്കാനയിലും അധികാരം പിടിക്കാൻ തന്ത്രപരമായ സഖ്യത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. രണ്ടിടത്തും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കും. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രാഹുലിനെ മണ്ടനെന്ന് വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷന്റെ നിർണ്ണായക തീരുമാനം. ആന്ധ്രയിലും തെലുങ്കാനയിലും ബിജെപിയേയും ടി ആർ എസിനേയും തകർക്കാനാണ് പുതിയ സഖ്യം. ഇതിനായി എന്ത് വിട്ടുവീഴ്ചയും ചെയ്യാൻ സംസ്ഥാനത്തെ പ്രാദേശിക നേതാക്കൾക്ക് രാഹുൽ നിർദ്ദേശം നൽകി.

തെലുങ്കാന നിയമസഭ മുഖ്യമന്ത്രിയായ ചന്ദ്രശേഖര റാവു പിരിച്ചു വിട്ടു. ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. ഇതിനിടെയാണ് രാഹുലിനെ കളിയാക്കിയത്. ഇതോടെ ടി ആർസുമായി സഖ്യത്തിനുള്ള സാധ്യതയില്ലെന്ന് രാഹുൽ തിരിച്ചറിഞ്ഞു. ചന്ദ്രബാബു നായിഡുവിനെ ഒപ്പം കൂട്ടാനും തീരുമാനമെടുത്തു. ഇല്ലാത്ത പക്ഷം രണ്ടിടത്തും കോൺഗ്രസിന് നേട്ടമുണ്ടാകില്ലെന്നും തിരിച്ചറിഞ്ഞു. അതിശക്തമായ സഖ്യമുണ്ടാക്കി മാത്രമേ ആന്ധ്രയിൽ നേട്ടമുണ്ടാക്കാനാകൂവെന്ന് ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചിരുന്നു. വൈഎസ് ആർ കോൺഗ്രസിനെ ഒപ്പം കൂട്ടണമെന്നും ആവശ്യപ്പെട്ടു. ചന്ദ്രബാബു നായിഡുവിനൊപ്പം ജഗ്മോഹൻ റെഡ്ഡിയേയും സഖ്യത്തിൽ കൊണ്ടു വരാൻ കോൺഗ്രസ് നീക്കം ശക്തമാക്കും. ചന്ദ്രബാബു നായിഡുവും ജഗ്മോഹനും കോൺഗ്രസും ഒരുമിച്ചാൽ രണ്ട് സംസ്ഥാനത്തും ഭരണം പിടിക്കാമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. ആന്ധ്രയിൽ നായിഡുവും തെലുങ്കാനയിൽ കോൺഗ്രസും ഭരണം പിടിച്ചെടുക്കുന്ന രീതിയിലെ തന്ത്രമാകും ഒരുക്കുക. ആന്ധ്രയിലും അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കും.

ഇതുവരെ പരസ്പരം ബദ്ധവൈരികളായി കഴിഞ്ഞിരുന്ന ടി.ഡി.പി.യും കോൺഗ്രസും പൊതു ശത്രുവായ ടി.ആർ.എസിനെ ഫലപ്രദമായി നേരിടാനായി തിരഞ്ഞെടുപ്പ് സഖ്യത്തിനല്ലെങ്കിലും സീറ്റ് ധാരണയ്‌ക്കെങ്കിലും തയ്യാറായേക്കുമെന്നാണ് പുറത്തു വരുന്ന സൂചന. ഇതേക്കുറിച്ചു പ്രാഥമികമായ ചർച്ചകൾക്കായി ടി.ഡി.പി. ദേശീയ പ്രസിഡന്റ് ചന്ദ്രബാബു നായിഡു തയ്യാറായി കഴിഞ്ഞു. അദ്ദേഹം തന്റെ പാർട്ടി നേതാക്കളുമായി നേരത്തേ അസംബ്ലി തിരഞ്ഞെടുപ്പ് നടത്താനുള്ള കെ.സി.ആറിന്റെ നീക്കത്തെക്കുറിച്ചും വേണ്ടിവന്നാൽ അറ്റ കൈയായി കോൺഗ്രസുമായി തെലങ്കാനയിൽമാത്രം സീറ്റ് ധാരണയ്ക്ക് പോകുന്നതിനെ കുറിച്ചും പ്രാഥമിക ചർച്ചകൾ നടത്തിയതായറിയുന്നു. തെലങ്കാനയിൽമാത്രം ഇത് ഒതുക്കിയാൽ ആന്ധ്ര ടി.ഡി.പി. നേതാക്കൾക്ക് പ്രശ്‌നമുണ്ടാകാനിടയില്ല. ഇതിനുള്ള സാധ്യതയും ചന്ദ്രബാബു നായിഡു തേടുന്നുണ്ട്. എന്നാൽ കോൺഗ്രസിന് രണ്ടിടത്തും സഖ്യം ഉണ്ടാക്കണമെന്ന അഭിപ്രായമാണുള്ളത്. ഇതിന് എന്ത് വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറാകും.

തെലുങ്കാനയിൽ ബിജെപി. എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് നീക്കം. അതിനിടെ ബിജെപി. കഴിഞ്ഞ നിയമസഭയിൽ പ്രതിനിധാനംചെയ്ത സീറ്റുകൾ കെ.സി.ആർ. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടു. ബിജെപിയുമായി വേണ്ടിവന്നാൽ ധാരണയ്ക്ക് ശ്രമിച്ചേക്കാമെന്നറിയുന്നു. പക്ഷേ, തന്റെ പാർട്ടി ഒരു പാർട്ടിയുമായി സഖ്യത്തിന് പോകാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ പ്രസ്താവിച്ചിട്ടുണ്ട്. പക്ഷേ, ഇതിനിടയിൽ സംയുക്ത കർമസമിതി ചെയർമാനും തെലങ്കാന ജനസമിതി പാർട്ടി അധ്യക്ഷനുമായ സി.എൻ. കോദണ്ഡരാമുമായി സഖ്യത്തിനോ സീറ്റ് ധാരണയ്‌ക്കോ എല്ലാ പ്രതിപക്ഷ പാർട്ടികളും ശ്രമിച്ചേക്കാം. എന്നാൽ ഇടതുപക്ഷ പാർട്ടികളുമായി ഒത്തു പോകാനായിരിക്കും അദ്ദേഹം ശ്രമിക്കുക.

മൊത്തം 119 സീറ്റിൽ 105 ലേക്കുള്ള സ്ഥാനാർത്ഥികളെയും ടി.ആർ.എസ്. പ്രഖ്യാപിച്ചതിനെ തുടർന്ന് ചില മണ്ഡലങ്ങളിൽ ഗ്രൂപ്പിസവും വിമത ശല്യവും തല പൊക്കിയിട്ടുണ്ട്. തെലുങ്കാനയിൽ കോൺഗ്രസും ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഇതിനിടെ തെലുങ്കാനയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു കേന്ദ്ര നേതാക്കളും പാർട്ടി പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുമെന്ന് തീരുമാനമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP