Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓവൽ ടെസ്റ്റിൽ വിഹാരിയുടേയും ജഡേജയുടേയും മികവിൽ ഇന്ത്യ പൊരുതുന്നു; ഹനുമ വിഹാരി പുറത്തായത് അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 7ന് 240 എന്ന നിലയിൽ; ഒന്നാമിന്നിങ്‌സിൽ ഇപ്പോഴും 92 റൺസ് പിന്നിൽ; അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻതൂക്കം

ഓവൽ ടെസ്റ്റിൽ വിഹാരിയുടേയും ജഡേജയുടേയും മികവിൽ ഇന്ത്യ പൊരുതുന്നു; ഹനുമ വിഹാരി പുറത്തായത് അർധ സെഞ്ച്വറി നേടിയതിന് പിന്നാലെ; മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 7ന് 240 എന്ന നിലയിൽ; ഒന്നാമിന്നിങ്‌സിൽ ഇപ്പോഴും 92 റൺസ് പിന്നിൽ; അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുൻതൂക്കം

സ്പോർട്സ് ഡെസ്‌ക്‌

ഓവൽ: അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി കുറിച്ച ഹനുമ വിഹാരിയുടെ യും ഒപ്പം ഈ പരമ്പരയിലെ ആദ്യ ടെസ്റ്റ് കളിക്കുന്ന രവീന്ദ്ര ജഡേജയുടേയും മികവിൽ ഓവൽ ടെസ്റ്റിൽ ഇന്ത്യ ജീവൻ നീട്ടിയെടുക്കുന്നു.എന്നാൽ വിഹാരി പുറത്തായതിനു പിന്നാലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ പതറുന്നു.മൂന്നാം ദിനം ഉ്ച ഭക്ഷണത്തിന് പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് എന്ന നിലയിലാണ് ഇന്ത്യ.41 റൺസോടെ ജഡേജയും ഒരു റണ്ണോടെ ഇഷാന്തുമാണ് ക്രീസിൽ.ഇംഗ്ലണ്ട് സ്‌കോറിനേക്കാൾ ഇപ്പോഴും 92 റൺസ് പിറകിലാണ് ഇന്ത്യ.

124 പന്തുകൾ ക്ഷമയോടെ നേരിട്ട് 56 റൺസെടുത്ത വിഹാരിയെ മോയിൻ അലിയാണ് പുറത്താക്കിയത്. ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയായിരുന്നു വിഹാരി പുറത്തായത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 6 വിക്കറ്റിന് 174 എന്ന നിലയിലായിരുന്നു ഇന്ത്യ

37 റൺസ് വീതം നേടിയ രാഹുൽ, പുജാര 49 റൺസ് നേടിയ നായകൻ വിരാട് കോലി എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ട് വിക്കറ്റ് വീചം വീഴ്‌ത്തിയ ആൻഡേഴ്സണും സ്റ്റോക്സും ചേർന്നാണ് ഇന്ത്യയെ പിടിച്ച് കെട്ടിയത്.സാം ക്യൂറനും ബ്രോഡും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറായ 7ന് 197 എന്ന നിലയിൽ കളി പുനരാരംഭിച്ച ഇംഗ്ലണ്ട് ജോസ് ബട്ലർ വാലറ്റവുമൊത്ത് നടത്തിയ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിതമായി 300 കടത്തിയത്. 133 പന്തിൽ 789 റൺസ് നേടിയ ബട്ലർ അവസാനമാണ് പുറത്തായത്. വാലറ്റത്ത് ബ്രോഡ് 38 റൺസും ആദിൽ റഷീദ് 15 റൺസും നേടി ബട്ലർക്ക് ഉറച്ച പിന്തുണ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP