Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർണക്കട ഉദ്ഘാടനത്തിനെത്തിയപ്പോൾ പ്രതിഫലമായി ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ദുൽഖർ; തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഡിക്യു നടത്തിയ പ്രഖ്യാപനത്തിന് കൈയടിയുമായി ആരാധകർ; വീഡിയോ കാണാം

സ്വർണക്കട ഉദ്ഘാടനത്തിനെത്തിയപ്പോൾ പ്രതിഫലമായി ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ദുൽഖർ; തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഡിക്യു നടത്തിയ പ്രഖ്യാപനത്തിന് കൈയടിയുമായി ആരാധകർ; വീഡിയോ കാണാം

മ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയുള്ള ദുൽഖറിന്റെ പ്രഖ്യാപനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകം വാഴുന്നത്.കൊല്ലത്ത് സ്വർണക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ആണ് തനിക്ക് കിട്ടിയ പ്രതിഫലം പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ സഹായത്തിനായി നല്കുമെന്ന് ദുൽഖർ അറിയിച്ചത്. നേരത്തെ മമ്മൂട്ടിയും ദുൽഖറും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കിയിരുന്നു. വമ്പൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു ദുൽഖറിന്റെ പ്രഖ്യാപനം.

വലിയ കയ്യടികളോടെയാണ് ആ പ്രഖ്യാപനത്തെ ആരാധകർ ഏറ്റെടുത്തത്. നേരത്തേ 25 ലക്ഷം രൂപ ദുൽഖർ നൽകിയിരുന്നു. തിങ്ങികൂടിയ ആരാധകരോട് അദ്ദേഹം പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. 'ആരും തിരക്കുകൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. നമ്മൾ ഇവിടെതന്നെയുണ്ടല്ലോ. ഇത്രയും നേരം എന്നെ കാത്തിരിന്ന നിങ്ങൾക്ക് ഒരുപാട് സ്നേഹം ഒരുപാട് ഇഷ്ടം ഒരുപാട് ഉമ്മ'. ദുൽഖർ പറഞ്ഞ് നിർത്തിയതും. കയ്യടിയുടെ കടലിരമ്പവുമായിട്ടാണ് കരുനാഗപ്പള്ളി ദുൽഖറിന്റെ വാക്കുകൾക്ക് ചെവികൊടുത്തത്.

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് നേരത്തേ നടൻ ദുൽഖർ സൽമാൻ സഹായം നൽകിയിരുന്നു. ദുൽഖറും മമ്മൂട്ടിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ദുൽഖർ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമാണ് നൽകിയത്. പ്രളയത്തിന്റെ സമയത്ത് അമേരിക്കയിലായിരുന്ന താരത്തെ ചിലർ സോഷ്യൽ മീഡിയയിൽ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിന് ചുട്ട മറുപടിയുമായി താരം രംഗത്തെത്തുകയും ചെയ്തു.

തനിക്കാരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും, ശാരീരികമായി അവിടെ ഇല്ല എന്നതിന്റെ അർത്ഥം താൻ കേരളത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നല്ലെന്നും ദുൽഖർ ഫേസ്‌ബുക്കിൽ അന്ന് കുറിച്ചു. എന്തു സഹായം ആവശ്യമുണ്ടെങ്കിലും തന്നെ അറിയിക്കണമെന്നും കഴിയുന്നതു ചെയ്യുമെന്നും ഈ അവസരത്തിൽ നാട്ടിൽ ഉണ്ടാകാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും പറഞ്ഞ് ദുൽഖർ ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയായിരുന്നു ചിലർ വിദ്വേഷ കമന്റുകളുമായി രംഗത്തിറങ്ങിയത്. എന്നാൽ ഇതിന് മറുപടി നൽകിയതിന് പിന്നാലെ വീണ്ടും സഹായവുമായി എത്തിയിരിക്കുകയാണ് ദുൽഖർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP