Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്തീയ മതഗ്രസ്ഥപ്രകാരം ലോകാവസാനത്തിന്റെ പ്രവചന വെളിപാടുമായി മതപുരോഹിതർ; ബ്ലൂ മൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും ലോകാവസനത്തിന്റെ സൂചനയെന്ന് പണ്ഡിത സമൂഹം; സങ്കരയിനത്തിൽ ജനിച്ച പശുക്കുട്ടി എങ്ങനെ ബൈബിൾ പ്രവചനമാകുമെന്ന് സോഷ്യൽ മീഡിയയും; ബ്ലൂമൂണിനേയും ശാസ്ത്രത്തേയും ലക്ഷ്യമിട്ട് ചൂടൻ ചർച്ചകൾ

ക്രിസ്തീയ മതഗ്രസ്ഥപ്രകാരം ലോകാവസാനത്തിന്റെ പ്രവചന വെളിപാടുമായി മതപുരോഹിതർ; ബ്ലൂ മൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും ലോകാവസനത്തിന്റെ സൂചനയെന്ന് പണ്ഡിത സമൂഹം; സങ്കരയിനത്തിൽ ജനിച്ച പശുക്കുട്ടി എങ്ങനെ ബൈബിൾ പ്രവചനമാകുമെന്ന് സോഷ്യൽ മീഡിയയും; ബ്ലൂമൂണിനേയും ശാസ്ത്രത്തേയും ലക്ഷ്യമിട്ട് ചൂടൻ ചർച്ചകൾ

മറുനാടൻ ഡെസ്‌ക്‌

ക്രിസ്തീയ മതഗ്രന്ഥമായ ബൈബിൾ ഉൾപ്പടെ പരാമർശിച്ചിട്ടുള്ള പ്രവചനമാണ് ലോകാവസനം. 21-ാം നൂറ്റാണ്ടിൽ ലോകം അവസാനിക്കും എന്ന രിതയിയിലായിരുന്നു ഈ പ്രവചനങ്ങൾ ഏറെയും. 2012ൽ ലോകം അവസാനിക്കുമെന്ന് വിധിയെഴുതിയതും സമീപകാലത്തായി ലോകരാജ്യങ്ങൾ നേരിട്ട പലവിധത്തിലുള്ള ദുരന്തങ്ങളും ലോകാവസനാത്തിന്റെ സൂചനയാണെന്നാണ് ഒരുകൂട്ടം ആളുകൾ വാദിക്കുന്നത്.

എന്നാൽ അടുത്ത സമയത്തായി ദൃശ്യമായ ബ്ലൂമൂൺ പ്രതിഭാസവും സങ്കരയിനത്തിലൂടെ ജനിച്ച പശുക്കൂട്ടിയുടെ ജനനവുമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഹോളി ബൈബിളുകളടക്കമുള്ള മതഗ്രസ്ഥങ്ങളിൽ 21-ാം നൂറ്റാണ്ടിൽ ലോകം അവസാനിക്കുമെന്നും ആ സമയത്ത് ബ്ലൂ മൂൺ പ്രതിഭാസവും ചുവന്ന പശുക്കൂട്ടിയുടെ ജനനവും ദൃശ്യമാകുമെന്നും ഒരു പക്ഷം മതപണ്ഡിതരുടെ വാദം.

ഇവരുടെ പ്രസ്താവന ശരിവയ്ക്കുന്ന തരത്തിൽ ബ്‌ളുൺമൂൺ പ്രതിഭാസം സംഭവിച്ചതായി ഏവരും സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന കണ്ടുപടിത്തവുമായിട്ടാണ് മതപണ്ഡിതർ സമീപകാലത്തായി പ്രചരണം നടത്തുന്നത്. ഇവരുടെ കെട്ടുകഥയിലെ കഥാപാത്രം സങ്കരയിനത്തിലൂടെ ജനിച്ച ഒരു കുഞ്ഞ് പശുക്കുട്ടിയാണെന്ന് മാത്രം. സങ്കരയിനത്തിലൂടെ പശുക്കൂട്ടിയുണ്ടായത് ജറുസലേമിലാണ്.

ക്രിസ്തീയ വിശ്വാസികൾ ഏറ്റവും ആരാധിക്കുന്ന ജറുസലേമിന്റെ മണ്ണിൽ ചുവന്ന പശുക്കിടാവ് പിറന്നെന്ന വാർത്ത വന്നതോടെ പ്രവചനം ഫലിച്ചെന്ന വിശ്വാസത്തിലാണ് മതപണ്ഡിതരും. ഇസ്രയേൽ രാഷ്ട്രം രൂപീകരിച്ചതിന്റെ 70-ാം വാർഷികത്തിൽ ജെറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അതേ വർഷത്തിൽ സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ എന്ന പ്രതിഭാസത്തിന് ലോകം സാക്ഷിയായിരുന്നു. ഈ വാദമുന്നയിച്ചാണ് അടുത്ത അടയാളവും പ്രവചന സാക്ഷ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മതപണ്ഡിതർ.

ബൈബിൾ സംബന്ധമായ പ്രവചനങ്ങൾ ആസ്പദമാക്കി ചില ക്രിസ്ത്യൻ പുരോഹിതർ പറയുന്നത് ലോകാവസാനം സെപ്റ്റംബർ 23 ന് സംഭവിക്കും എന്നാണ്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അന്ത്യന്യായവിധിയെയും നക്ഷത്രങ്ങളുടെ അണിചേരലിനെയും ചുവന്ന പശുക്കിടാവിന്റെ ജന്മവും കൂട്ടിവായിച്ചാണ് ലോകാവസാനവാദവുമായി ഇവർ വീണ്ടും എത്തിയിരിക്കുന്നത്. എന്നാൽ സങ്കരയിനത്തിൽ ജനിച്ച കുഞ്ഞും ബൈബിളിന്റെ പ്രവചനവും തമ്മിൽ എന്ത് ബന്ധമാണെന്നാണ് സോഷ്യൽ മീഡിയ ട്രോളുന്നത്. മതപണ്ഡിതരെ ട്രോളി യുക്തിവാദികളും, ശാസ്ത്ര സമൂഹവും രംഗത്തെത്തിട്ടുണ്ട്.

വെളിപ്പാടിന്റെ 12 അടയാള സിദ്ധാന്തം അനുസരിച്ച് ലിയോ, വിർഗോ എന്നീ രാശിചക്രങ്ങളുടെ ഒന്നുചേരലും ലോകാവസാനത്തിനു കാരണമായി പറയുന്നു. ചന്ദ്രനെ പാദപീഠമാക്കി, തലയിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം ധരിച്ച്, സൂര്യവേഷധാരിയായ സ്ത്രീയുടെ പ്രത്യക്ഷപ്പെടലോടെ അന്ത്യന്യായവിധി സംഭവിക്കും എന്നാണ് ലോകാവസാന സിദ്ധാന്തത്തിൽ പറയപ്പെടുന്നത്. ഇത് ഏറ്റെടുത്താണ് ട്രോളുകൾക്ക് ഇവർ മറുപടി നൽകുന്നത്. എന്നാൽ പശുക്കുട്ടിയുടെ ജനനം സ്വാഭാവികമാണെന്നും ഇതിൽ എന്ത് പ്രവചന സ്വഭാവമാണ് കാണാനുള്ളതെന്നും സോഷ്യൽ മീഡിയ മറുവാദം ഉന്നയിച്ചിരിക്കുന്നത്. എന്തായാലും സങ്കരയിനത്തിലൂടെ ജനിച്ച പശുക്കുട്ടിയാണ് ലോകാവസത്തിന്റെ നിർണായകമാകുന്ന ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP