Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിൻ കഴിച്ചൂന്ന്'; ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി ! ; എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി സർക്കാർ ഇറക്കിയ ട്രോൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച് നടൻ മോഹൻലാൽ; വന്ദനം സിനിമയിലെ പ്രിയ രംഗം ട്രോളായി ലാലേട്ടൻ പങ്കുവച്ചപ്പോൾ ലൈക്കും കമന്റും കൊണ്ട് നിറച്ച് ആരാധകർ

'എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിൻ കഴിച്ചൂന്ന്'; ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി ! ; എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി സർക്കാർ ഇറക്കിയ ട്രോൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച് നടൻ മോഹൻലാൽ; വന്ദനം സിനിമയിലെ പ്രിയ രംഗം ട്രോളായി ലാലേട്ടൻ പങ്കുവച്ചപ്പോൾ ലൈക്കും കമന്റും കൊണ്ട് നിറച്ച് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം സിനിമയിൽ നിന്നുള്ള സീൻ വച്ച് സൂപ്പർ താരങ്ങൾ ട്രോൾ പങ്കു വയ്ക്കുന്നത് നാം അധികം കണ്ടിട്ടില്ല. എന്നാൽ സ്വന്തം സിനിമയിലെ സീൻ വച്ച് തന്നെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തം ഫേസ്‌ബുക്ക് പേജിൽ ട്രോൾ പങ്കുവച്ചിരിക്കുകയാണ്. എലിപ്പനിക്കെതിരെ ബോധവത്കരണം നടത്തുവാനായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് അടുത്തിടെ ട്രോൾ പ്രചരണം പുറത്തിറക്കിയിരുന്നു.

ഇതിലാണ് മോഹൻലാലും പങ്കാളിയായത്. ആദ്യമായാണ് മോഹൻലാൽ സമൂഹ മാധ്യമത്തിലൂടെ ട്രോൾ പങ്കുവയ്ക്കുന്നത്. വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയ രംഗത്തിലെ എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്... എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണു ഷെയർ ചെയ്തത്.

48 ലക്ഷത്തിനു മേൽ ഫേയ്‌സ്ബുക് ലൈക്കുകളാണു മോഹൻലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണു മോഹൻലാലിന്റെ ഫേയ്‌സ്ബുക് പേജിലൂടെ പിആർഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്.എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളുകൾ ഏറെ ശ്രദ്ധനേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP