Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൗമാരക്കാരിയുടെ അവിഹിത ഗർഭം ഗത്യന്തരമില്ലാതെ അംഗീകരിച്ച പിതാവിന്റെ പ്രായമുള്ള വൈദികൻ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നു ഇരയെ പറയിപ്പിക്കുന്ന സഭ! ളോഹയിട്ട ഒരു കൂട്ടം പിമ്പുകൾക്ക് കുട പിടിക്കുന്നിടത്തോളം സ്വയം അവഹേളിതമാവുന്നത് സഭയുടെ ഗതികേടായിത്തന്നെ തുടരും; നീതി നിഷേധിക്കപ്പെട്ട കന്യസ്ത്രീകൾക്ക് വേണ്ടി ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ വച്ചെങ്കിലും പ്രതിഷേധത്തിനിറങ്ങുമോ? സ്വപ്നാ നായർ എഴുതുന്നു

കൗമാരക്കാരിയുടെ അവിഹിത ഗർഭം ഗത്യന്തരമില്ലാതെ അംഗീകരിച്ച പിതാവിന്റെ പ്രായമുള്ള വൈദികൻ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നു ഇരയെ പറയിപ്പിക്കുന്ന സഭ! ളോഹയിട്ട ഒരു കൂട്ടം പിമ്പുകൾക്ക് കുട പിടിക്കുന്നിടത്തോളം സ്വയം അവഹേളിതമാവുന്നത് സഭയുടെ ഗതികേടായിത്തന്നെ തുടരും; നീതി നിഷേധിക്കപ്പെട്ട കന്യസ്ത്രീകൾക്ക് വേണ്ടി ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ വച്ചെങ്കിലും പ്രതിഷേധത്തിനിറങ്ങുമോ? സ്വപ്നാ നായർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

സ്വാതന്ത്ര്യം ആർക്കാണ് കിട്ടിയത്? ഒരു ജനതയ്‌ക്കോ? അതോ ജനതയിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമോ?നിർഭയം ജീവിക്കാനും സ്വാഭിമാനത്തെ മുറുക്കിപ്പിടിക്കാനുമുള്ള അവകാശം സ്ത്രീക്ക് നമ്മുടെ ഭരണഘടന കൊടുത്തിരുന്നോ എന്ന കാര്യത്തിൽ സംശയം തോന്നുന്ന കാലമാണിത്!

അധികാരത്തിലമർന്നിരിക്കാൻ വേണ്ട കനമുള്ള മടിശീലക്കാരെ തുണക്കുന്ന ഭരണാധികാരികളും, പൊലീസും,അവർക്ക് ഓശാന പാടുന്ന നീതി വ്യവസ്ഥയും! സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് കോടതി എന്ന സിനിമാ വാക്‌ധോരണി കേട്ട് പുളകം കൊണ്ട് അവിടേയ്ക്ക് പോയിട്ടെന്തു കാര്യം? കോടതികളെ മറികടക്കാനറിയുന്ന ഭരണത്തലവന്മാർ ഏതു നിയമങ്ങളേയും തനിക്കാക്കാൻ അറിയുന്ന അഭിഭാഷകസിംഹങ്ങളെ ഇറക്കിക്കളിക്കുന്നു!

ഒരു സന്യാസസഭയുടെ അകത്തളങ്ങളിൽ നിന്നും എത്ര ഗതികെട്ട അവസ്ഥയിലായിരിക്കും സന്യാസിനികൾ പ്രതിഷേധവുമായി പുറത്തെത്തിയിട്ടുണ്ടാവുക? നീതിക്കു വേണ്ടിയുള്ള നിലവിളിശബ്ദങ്ങളെ അടിച്ചമർത്താനിറങ്ങിയ രാഷ്ട്രീയ പിമ്പുകളുടെ പുലയാട്ടുകളെക്കൂടി അവർക്കതിജീവിക്കേണ്ടി വരുന്നു. ആരാണിരയ്‌ക്കൊപ്പം?
ഓരോ കുടുംബത്തിലെയും ഒരു സ്ത്രീ വച്ചെങ്കിലും പ്രതിഷേധത്തിനിറങ്ങുമോ?
എവിടെ! ഞാനടക്കമുള്ളഏറിയ പങ്ക് സ്ത്രീവർഗ്ഗത്തിനും ആൺകോയ്മയുടെ കെട്ടുകൾ മറികടക്കുക അത്ര എളുപ്പമല്ല.

കാരണം പലതാണ്.തിരുവസ്ത്രമല്ല ഒരു വസ്ത്രത്തിലും മാനം സൂക്ഷിക്കാനറിയാത്തവൾ സ്ത്രീ! കുമ്പസാരകൂട്ടിൽ നിന്നും വൈദികരുടെ കിടപ്പറകളിലേക്കെത്തുന്നവൾ! സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ ഈ വിധവുമാണ്!

കൗമാരക്കാരിയുടെ അവിഹിത ഗർഭം ഗത്യന്തരമില്ലാതെ അംഗീകരിച്ച പിതാവിന്റെ പ്രായമുള്ള വൈദികൻ തന്നെ വിവാഹം കഴിച്ചാൽ മതിയെന്നു ഇരയെ പറയിപ്പിക്കുന്ന സഭ! എന്തിനാണ് ഈ സഭയും, സഭാധ്യക്ഷന്മാരും?

ളോഹയിട്ട ഒരു കൂട്ടം പിമ്പുകൾക്ക് കുട പിടിക്കുന്നിടത്തോളം സ്വയം അവഹേളിതമാവുന്നത് സഭയുടെ ഗതികേടായിത്തന്നെ തുടരും. കർത്താവിന്റെ പ്രതിപുരുഷന്മാർ ബാലപീഡകന്മാരുടേയും, സന്യാസിനീപീഡകന്മാരുടെയും, ഭൂമാഫിയക്കാരുടേയും രൂപത്തിൽ അരപ്പട്ട കെട്ടി ,വത്തിക്കാനിൽ നിന്നുള്ള ശിക്ഷക്കു മാത്രമേ വഴങ്ങൂ എന്ന് വാശി പിടിക്കുമ്പോൾ പ്രതികരിക്കാത്ത സഭ ,ക്രിമിനലുകൾക്കൊപ്പമാണെന്നല്ലേ കരുതാനാവൂ!

അപമാനിതയായി സത്യാഗ്രഹപ്പന്തലിൽ കണ്ണീർ വാർക്കാൻ ആ സ്ത്രീകൾ ചെയ്ത തെറ്റെന്താണ്?
കല്ലും മരവും കൊണ്ടുണ്ടാക്കിയ ദേവാലയങ്ങൾക്കുള്ളിലുള്ളവർ മനുഷ്യത്തം തൊട്ടു തീണ്ടാത്തവരാണെന്നു മനസ്സിലാക്കാത്തതാണോ?
'പിതാവ്' എന്ന വിളിപ്പേരിൽ പിതൃശൂന്യ പ്രവർത്തികൾ ചെയ്യുന്നവരവിടെ ഉണ്ടാവുമെന്നറിയാത്തതാണോ മറ്റൊരു തെറ്റ്?

തന്റ്റെ ജീവനും മാനത്തിനും യാതൊരു സംരക്ഷണവും ഉറപ്പില്ലാത്ത, ഒരിടത്തേക്കുള്ള പറിച്ചു നടീൽ എന്തിന്റെ പേരിലായാലും ഇനിയും വേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! ആതുരസേവനത്തിനും സോ കാൾഡ് ദൈവ ശുശ്രൂഷയ്ക്കുമായി മാറ്റിവച്ച സ്വന്തം അധ്വാനത്തിന്റെ ഫലം ആരുടെയൊക്കയോ ആഡംബരങ്ങൾക്കാവും പോവുക എന്നറിഞ്ഞു കൊണ്ടു തന്നെ അത്തരമൊരു കൊള്ളയ്ക്ക് അവസരം കൊടുക്കുന്നതും കുറ്റകരമല്ലേ?

വോട്ടുബാങ്കുകളെ ഇടയലേഖനങ്ങളിലൂടെ നിയന്ത്രിക്കുന്ന സഭാമേലധ്യക്ഷന്മാരെ ഭയക്കുന്ന, സാങ്കേതികതയുടെ കാരണവും മുട്ടാപ്പോക്കും പറഞ്ഞ് ബിഷപ്പിന്റെ അറസ്റ്റ് തടുക്കുന്ന 'ചുവപ്പുകോട്ടയിലെ രാജാവേ അങ്ങുന്നു വിവസ്ത്രനാണ് ' എന്ന്എത്ര വട്ടം ഈ പ്രജകൾ വിളിച്ചു പറയും? അൽപം മുൻപു കഴിഞ്ഞ മഹാപ്രളയത്തിനേക്കാൾ വലിയ വിപത്ത് കാൽക്കീഴിലെ മണ്ണിളക്കും മുൻപ് തെറ്റുകൾ തിരുത്തുന്നതാവും ഇനിയുള്ള നാളുകൾക്ക് നല്ലത്!

( ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത്)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP