Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുക്ക് മിന്നിയപ്പോൾ കോഹ്ലിയും കൂട്ടരും മങ്ങി; വിജയതീരത്തെത്താൻ 464 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രണ്ടുറൺസ് എടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വമ്പന്മാരെ; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

കുക്ക് മിന്നിയപ്പോൾ കോഹ്ലിയും കൂട്ടരും മങ്ങി; വിജയതീരത്തെത്താൻ 464 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രണ്ടുറൺസ് എടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വമ്പന്മാരെ; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ, ഇന്ത്യക്ക് 464 റൺസ് വിജയലക്ഷ്യം. ലക്ഷ്യം നേടാനിറങ്ങിയ കോഹ്ലിയുടെ പടയ്ക്ക് രണ്ടുറൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. ജയിക്കാൻ ഇനി 462 റൺസ് കൂടി വേണം. അലിസ്റ്റർ കുക്കിന്റെയും (147) ക്യാപ്റ്റൻ ജോ റൂട്ടിന്റെയും (125) സെഞ്ചുറിമികവിൽ കൂറ്റൻ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് എട്ടിന് 423 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക് ഓപ്പണർ ശിഖർ ധവാൻ (ഒന്ന്), ചേതേശ്വർ പൂജാര (പൂജ്യം), ക്യാപ്റ്റൻ വിരാട് കോഹ്‌ലി (പൂജ്യം) എന്നിവരാണ് പുറത്തായത്. ധവാനേയും പൂജാരയേയും ജയിംസ് ആൻഡേഴ്‌സൻ വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ, കോഹ്‌ലിയെ സ്റ്റുവാർട്ട് ബ്രോഡ് വിക്കറ്റ് കീപ്പർ ജോണി ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ചു.

വിടവാങ്ങൽ ടെസ്റ്റിൽ സെഞ്ചുറിയുമായി തിളങ്ങിയ കുക്കായിരുന്നു ഇന്നത്തെ ഓവലിലെ താരം. മുൻ ക്യാപ്റ്റൻ 286 പന്തിൽ 14 ബൗണ്ടറികകളോടെയാണ് 147 റൺസ് സ്വന്തമാക്കിയത്. രണ്ടിന് 62 എന്ന നിലയിൽനിന്നാണ് ക്യാപ്റ്റൻ ഒപ്പം ചേർന്ന് കുക്ക് ഇന്ത്യൻ ബൗളർമാരെ കുക്ക് ചെയ്തത്. റൂട്ട് 190 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്‌സും അടക്കം 125 റൺസെടുത്തു. ഇരുവരും ചേർന്ന് 259 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ സൃഷ്ടിച്ചത്. കന്നി ടെസ്റ്റ് കളിക്കുന്ന വിഹാരിയാണ് ഇരുവരെയും പുറത്താക്കിയത്. അടുത്തടുത്ത പന്തിൽ ഇവർ പുറത്താകുകയും ചെയ്തു.പിന്നാലെ എത്തിയവർ സ്‌കോറിനു വേഗം കൂട്ടാൻ ശ്രമിച്ചതോടെ വിക്കറ്റ് വീഴ്ചയും തുടങ്ങി. എന്നാൽ ബെൻ സ്റ്റോക്‌സും (37) സാം കരനും (21) ബയർ‌സ്റ്റോയും (18) റാഷിദും (20*) ചേർന്ന് ടീം സ്‌കോർ 400 കടത്തി. ഏറ്റവും കൂടുതൽ താരങ്ങൾ എൽബിയിലൂടെ പുറത്തായ പരമ്പരയായും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മാറി. ഇതുവരെ 44 പേരാണ് എൽബിയിൽ കുരുങ്ങി മാത്രം പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP