Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെസ്ലി മാത്യൂസിന്റെ സുഹൃത്തെന്ന പേരിൽ ഒസിഐ കാർഡ് റദ്ദാക്കിയ നടപടി തെറ്റെന്ന് ഡൽഹി ഹൈക്കോടതി; ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ തീരുമാനം പ്രതികളുടെ ഭാഗം കേൾക്കാതെയെന്നും കോടതി; കൊലയാളിയുടെ സുഹൃത്തായതിനാലാൽ റദ്ദാക്കിയ ഒസിഐ കാർഡ് തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മനോജും ഭാര്യയും

വെസ്ലി മാത്യൂസിന്റെ സുഹൃത്തെന്ന പേരിൽ ഒസിഐ കാർഡ് റദ്ദാക്കിയ നടപടി തെറ്റെന്ന് ഡൽഹി ഹൈക്കോടതി; ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ തീരുമാനം പ്രതികളുടെ ഭാഗം കേൾക്കാതെയെന്നും കോടതി; കൊലയാളിയുടെ സുഹൃത്തായതിനാലാൽ റദ്ദാക്കിയ ഒസിഐ കാർഡ് തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മനോജും ഭാര്യയും

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: യുഎസ്സിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസ് എന്ന കുട്ടിയെ ദത്തെടുത്തിരുന്ന വളർത്തച്ഛൻ വെസ്ലി മാത്യൂസ്, ഭാര്യ സിനി മാത്യൂസ് എന്നിവരുടെ കുടുംബസുഹൃത്തുക്കൾ എന്നതിന്റെ പേരിൽ മനോജ് നെടുമ്പറമ്പിൽ ഏബ്രഹാമിന്റെയും ഭാര്യ നിസി ടി. ഏബ്രഹാമിന്റെയും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യാ (ഒസിഐ) കാർഡുകൾ റദ്ദാക്കിയ ഹൂസ്റ്റണിലെ ഇന്ത്യൻ കൗൺസലേറ്റ് ജനറലിന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വേണ്ടത്ര ചിന്തിക്കാതെയും പരാതിക്കാരുടെ ഭാഗം കേൾക്കാതെയും എന്താണു കാരണങ്ങൾ എന്നു പറയാതെയുമാണു കൗൺസലേറ്റ് ജനറലിന്റെ നടപടിയെന്നു ജസ്റ്റിസ് വിഭു ബക്രു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

യുഎസ്സിൽ ജയിലിൽ കഴിയുന്ന വെസ്ലി മാത്യൂസിനെയും ഭാര്യ സിനിയെയും കണ്ട് എന്താണു സംഭവിച്ചത് എന്ന വിവരങ്ങൾ ആരാഞ്ഞു വരണമെന്ന് ഇന്ത്യൻ കൗൺസലേറ്റ് ജനറൽ തന്നെയാണു നിർദ്ദേശിച്ചതെന്ന് മനോജ് എൻ. ഏബ്രഹാം ഹർജിയിൽ പറയുന്നു. എന്നാൽ ഈ വർഷം ജനുവരി 23നു തന്നെ കൗൺസലേറ്റിലേക്കു വിളിപ്പിച്ച് ഈ കേസുമായി ബന്ധമുണ്ടെന്നും അതിനാൽ ഒസിഐ കാർഡ് റദ്ദാക്കുകയാണെന്നും അറിയിച്ചു. പിന്നീടു മനോജ് ഏബ്രഹാമിന്റെ ഭാര്യ നിസിയെയും ഇതുപോലെ വിളിപ്പിച്ചു പറഞ്ഞു. തികഞ്ഞ ഭീഷണിയുടെ സ്വരത്തിലാണു കൗൺസലേറ്റിലെ മൂന്ന് ഉയർന്ന ഉദ്യോഗസ്ഥന്മാർ സംസാരിച്ചതെന്നും ഹർജിയിൽ പറയുന്നുണ്ട്.

മെയ്‌ 18നു മുമ്പ് വിശദീകരണം നൽകാനുണ്ടെങ്കിൽ അറിയിക്കണം എന്നു പറഞ്ഞ കൗൺസലേറ്റ് പക്ഷേ, മെയ്‌ മൂന്നിനുതന്നെ രണ്ടുപേരുടെയും ഒസിഐ കാർഡുകൾ റദ്ദാക്കി. ഇതിനാകട്ടെ കാരണമോ ആധാരമായ രേഖകളോ ഒന്നും എടുത്തു പറഞ്ഞിട്ടുമില്ല. ഇന്ത്യയിലേക്കുള്ള പ്രവേശനം തടയുന്നു എന്ന മാത്രമേ പറഞ്ഞിട്ടുള്ളൂ.

ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 31ന് ഈ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് വിഭു ബക്രു വൈസ് കൗൺസലേറ്റ് ജനറലിന്റെ ഉത്തരവിലെ വൈരുധ്യം എടുത്തു കാട്ടി. ആദ്യത്തെ മൂന്നു ഖണ്ഡിക ഒസിഐ കാർഡ് റദ്ദാക്കുന്നു എന്നു പറയുമ്പോൾ അവസാന ഖണ്ഡിക കാരണം കാണിക്കൽ നോട്ടിസ് നൽകുക മാത്രമാണ് എന്ന വിധത്തിലാണ്. സർക്കാർ അഭിഭാഷകൻ ഇതിന്റെ ശരിയായ രൂപം ഒരാഴ്ചയ്ക്കകം കോടതിയെ ധരിപ്പിക്കണം എന്നും ജസ്റ്റിസ് വിങു ബക്രു നിർദ്ദേശിച്ചു.

ഈ മാസം അഞ്ചിനു വീണ്ടും കേസ് എടുത്തപ്പോൾ കൗൺസലേറ്റ് ജനറലിന്റെ നടപടി കാരണം കാണിക്കൽ മാത്രമായിരുന്നു എന്നു സർക്കാർ അഭിഭാഷകൻ മഹാജൻ ബോധിപ്പിച്ചുവെങ്കിലും കോടതി അതു തള്ളി. കോൺസലേറ്റ് ജനറലിന്റെ ഇത്തരവു റദ്ദാക്കിയ ഹൈക്കോടതി മേലിൽ ഒസിഐ കാർഡ് റദ്ദാക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ നേരത്തേ കാരണം കാണിക്കൽ നോട്ടിസ് നൽകണമെന്നും നിഷ്‌ക്കർഷിച്ചു. കൂടാതെ എന്താണു വിശദീകരണം എന്നു ബോധിപ്പിക്കാൻ സമയം നൽകുകയും അവരുടെ ഭാഗം കേൾക്കുകയും വേണം. പരാതിക്കാർക്കു മതിയായ രേഖകളും നൽകണമെന്നും കോടതി ഉത്തരവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP