Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീ വിഷയത്തിൽ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കിൽ ഇതോടനുബന്ധിച്ച് കേരളീയജീവിതത്തിലെ നിയമവാഴ്ചയെയും ധാർമ്മിക ബോധത്തെയും ആഴത്തിൽ തകർത്തതിൽ ഒന്നാം പ്രതി പിണറായി വിജയനാണ്; തന്റേതല്ലാത്ത കാരണങ്ങളാൽ അറപ്പിക്കും വിധം പുകഴ്‌ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാൾ കേരള ചരിത്രത്തിൽ ഉണ്ടാവില്ല; സി.ആർ പരമേശ്വരൻ എഴുതുന്നു

കന്യാസ്ത്രീ വിഷയത്തിൽ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കിൽ ഇതോടനുബന്ധിച്ച് കേരളീയജീവിതത്തിലെ നിയമവാഴ്ചയെയും ധാർമ്മിക ബോധത്തെയും ആഴത്തിൽ തകർത്തതിൽ ഒന്നാം പ്രതി പിണറായി വിജയനാണ്; തന്റേതല്ലാത്ത കാരണങ്ങളാൽ അറപ്പിക്കും വിധം പുകഴ്‌ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാൾ കേരള ചരിത്രത്തിൽ ഉണ്ടാവില്ല; സി.ആർ പരമേശ്വരൻ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തന്റേതല്ലാത്ത കാരണങ്ങളാൽ അറപ്പിക്കും വിധം പുകഴ്‌ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാൾ കേരള ചരിത്രത്തിൽ ഉണ്ടാവില്ല .കന്യാസ്ത്രീ വിഷയത്തിൽ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കിൽ ഇതോടനുബന്ധിച്ച് കേരളീയജീവിതത്തിലെ നിയമവാഴ്ചയെയും ധാർമ്മിക ബോധത്തെയും ആഴത്തിൽ തകർത്തതിൽ ഒന്നാം പ്രതി പിണറായി വിജയനാണ്.

അത് ഒരുവനും പറയില്ല.ഒരു പാർട്ടി വമ്പിച്ച തോതിൽ പണമോ വോട്ടുവാഗ്ദാനമോ അതോ രണ്ടും കൂടിയോ വാങ്ങി ഒരു നീചനെ രക്ഷിക്കാൻ ശ്രമിക്കുന്ന അഴുകിയ സംഭവത്തിൽ കുറ്റക്കാരായി കപടമലയാളി പറയുക എസ്‌പി.യെ ,ഐ.ജി.യെ,അല്ലെങ്കിൽ ഡി.ജി.പിയെ .ഏറി വന്നാൽ വളരെ ബുദ്ധിമുട്ടി 'ഭരണകൂടം' എന്ന പേരു പറയും.അല്ലെങ്കിൽ 'രാഷ്ട്രീയ നേതൃത്വം' എന്ന് പറയും.ഒരു എകശാസനൻ ഭരിക്കുന്ന പാർട്ടിയിൽ പിണറായി അല്ലാതെ എതു രാഷ്ട്രീയ നേതൃത്വം?

ഈ സംഭവം എന്തോ ആകസ്മികമായ ആദ്യസംഭവം ആണെന്ന മട്ടിലാണ് മലയാളിയുടെ പ്രതികരണം.സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗികകുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാർട്ടി ഒരു സ്ഥിരം കുറ്റവാളി ആണ്. പി.ശശി,ഐസ്‌ക്രീം,സൂര്യനെല്ലി,കിളിരൂർ-കവിയൂർ,സോളാർ -എത്രയെത്ര നാറ്റ ക്കേസുകൾ.എന്നിട്ടതെല്ലാം 'വേറിട്ട പാർട്ടി'യുടെ സുഗന്ധമായി സ്വീകരിക്കുന്ന മലയാളി!

ജ്ഞാനപീഠക്കാരനോ നോബൽ പ്രൈസ് കാരനോ കാൻ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമാഹന്മാരോ മുതൽ ഒടുക്കത്തെ ഫെമിനിച്ചികൾ വരെ പിണറായിക്ക് അസൗകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല.

എന്നിട്ട് ,അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധപീഡകനെ സംരക്ഷിക്കുന്നത് മോദിയെയും സംഘപരിവാറിനെയും തോൽപ്പിക്കാൻ ആണെന്ന് വരവ് വക്കും. ഹൊ!. 

(എഴുത്തുകാരനായ സി.ആർ.പരമേശ്വരൻ ഫേസ്‌ബുക്കിൽ കുറിച്ചതിന്റെ
 പൂർണരൂപം):-

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP