Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നക്ഷത്ര രഹസ്യങ്ങൾ: അത്തം/ഹസ്ത

നക്ഷത്ര രഹസ്യങ്ങൾ: അത്തം/ഹസ്ത

ജയശ്രീ

ന്നി രാശിയുടെ 10-00′ to 23-20 വരെ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് അത്തം. ഹസ്ത അല്ലെങ്കിൽ കൈകൾ എന്നാണു ഈ നക്ഷത്രത്തിന്റെ അർഥം. ഈ നക്ഷത്രത്തെ ഭരിക്കുന്നത് ചന്ദ്രനും, ദേവത സവിത് എന്നാ ഒരു പ്രതിഭാസം ആണ്. ഈ ദേവത സൂര്യന്റെ ഒരു പ്രതിഫലനവും കൂടി ആണ്. “ ചിരി, അല്ലെങ്കിൽ കൈ എന്നാ അർഥവും ഈ നക്ഷത്രത്തിന് ഉണ്ട്. അതിനാൽ തന്നെ ഈ ഏതെങ്കിലും ഗ്രഹം ഈ നക്ഷ്ത്രതിനു മേൽ നിങ്ങളുടെ 2, 3,5,7, 10, 11 എന്നീ ഭാവങ്ങളിൽ സ്ഥിതി ചെയ്‌താൽ,  ആ ഗ്രഹങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു , ആ വിഷയങ്ങളിൽ പെടുന്ന ജോലികളിൽ നിങ്ങൾ താല്പര്യം പ്രകടിപ്പിക്കും  ആയി മാറും എന്നാണു. 

ഉദാഹരണം . മൂന്നാം ഭാവം ഹോബി, ധൈര്യം, സ്വന്തം സംരംഭങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. നിങ്ങൾ ഒരു കർക്കിടകം ലഗ്നത്തിൽ പിറന്ന വ്യക്തി ആണെങ്കിൽ നിങ്ങളുടെ മൂന്നാം ഭാവം ആണ് കന്നി . ഈ മൂന്നാം ഭാവത്തിൽ ബുധൻ ആണ്  എങ്കിൽ ആശയവിനിമയം എന്നാ മേഖല, നിങ്ങൾക്ക് വഴങ്ങേണ്ടാതാണ്. കമ്പ്യൂട്ടർ, ഇലെക്ട്രോനിക്സ്, എന്നീ വിഷയങ്ങളില്ലും നിങ്ങൾക്ക് താല്പര്യം ഉണ്ടാകാം. ഹസ്ത എന്നാൽ കൈകൾ ആയതിനാൽ തന്നെ കൈകൾ കൊണ്ട് ചെയ്യേണ്ട ജോലികളിൽ നിന്നു നിങ്ങൾക്ക് അവസരം ലഭിക്കാം. ഇത് വെറും ഒരു ചെറിയ സൂചന മാത്രമാണ്. ശുക്രൻ ആണ് ഈ ഭാവത്തിൽ എങ്കിൽ ഒരു കര കൗശല വിദഗ്ദൻ,  ചിത്രകാരൻ എന്നിവയ്ക്കും സാധ്യത ഉണ്ടാകാം. 

സവിത്ര എന്നാൽ സൂര്യന്റെ അംശമാണ്. സൂര്യൻ ആണ് ഭൂമിയിലെ സകല ജീവ ജാലങ്ങളുടെയും നില നില്പിന് പ്രധാന കാരണം എന്നാണല്ലോ പറയുക. അദിതി, ആണ് സകല ദേവന്മാരുടെയും മാതാവായി വേദങ്ങൾ പറയുക,  ഇവർക്ക് ധാരാളം പുത്രന്മാർ ഉണ്ട്, അവരിൽ ഒരാളാണ് സവിത്ര .രണ്ടു സ്വർണക്കുതിരകളും ആയാണ് ഇദ്ദേഹം ഇപ്പോഴും സഞ്ചരിക്കുക. വെറും ഒരു നിസ്സാര ദേവത അല്ല ഇദ്ദേഹം, ഗായത്രി മന്ത്രം തന്നെ ഇദ്ദേഹത്തിനു വേണ്ടി ഉള്ളതാണ്. സവിത്ര മന്ത്രം എന്നും ഈ മന്ത്രത്തെ വിശേഷിപ്പിക്കുന്നു. സൂര്യനെ പോലെ തിളങ്ങാൻ ഉള്ള അവസരം തരണം എന്നാണു ഈ മന്ത്രത്തിന്റെ ആത്യന്തികമായ അർഥം. സ്വർണ നിറത്തിൽ കുതിർന്നു നടക്കുന്ന ഈ ദേവൻ, വെളുത്ത കുളമ്പുകൾ ഉള്ള കുതിരകൾ പൂട്ടിയ സുവർണ രഥത്തിൽ സഞ്ചരിക്കുന്നു . വേറൊരു ദേവനും ഇദ്ദേഹത്തിന്റെ അത്ര വരില്ല എന്നി വേദങ്ങളിൽ പറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗായത്രീ മന്ത്രം മറ്റേതു മന്ത്രത്തെ ക്കാൻ ശക്തിയുള്ളതാണ് എന്ന് അനുമാനിക്കപ്പെടുന്നു. 

ഈ നക്ഷത്രം കന്നി രാശിയിൽ പൂർണമായും സ്ഥിതി ചെയ്യുന്നു. കന്നി രാശിയുടെ അധിപൻ ആയ ബുധന്റെ ഗുണങ്ങൾ, വളരെ ശക്തമായി ഈ നക്ഷത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. അനാലിസിസ്, ആശയ വിനിമയം, ടെക്നോളജി, എന്നിവയിൽ സവിശേഷ താല്പര്യം ഉണ്ടാകാം. മൾട്ടി ഒരു പ്രധാന ഭാഗം ആയിരിക്കും.

ഇനി പറയാൻ പോകുന്ന കാര്യം വളരെ പക്വതയോടെ ഈ നക്ഷത്രത്തിൽ പെടുന്നവർ കാണേണ്ടതാണ്.  സവിത്ര അല്ലെങ്കിൽ ഈ നക്ഷത്രത്തിന്റെ ദേവത രണ്ടു സ്വർണ്ണ കുതിരകലാൽ പൂട്ടിയ രഥത്തിൽ സഞ്ചാരിക്കുന്നു, പക്ഷെ ഈ സഞ്ചാരം നെർഗതിയിൽ അല്ല. ചിലപ്പോൾ അദ്ദേഹം ഉയരത്തിലെക്കും, ചിലപ്പോൾ താഴ്ചയിലേക്കും സഞ്ചരിക്കുന്ന ഒരു risk taker ആണ് ഇദ്ദേഹം. അപ്പോൾ, നമ്മുടെ ജീവിതവും ഒരു ഘട്ടം വരെ ഉയർച്ച താഴ്ചകളിലൂടെ നീങ്ങും എന്നാണു ഇദ്ദേഹം നമ്മോടു പറയുക. Directly, or indirectly ഈ ദേവത വേഗത, ചലനശക്തി/momentum എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.  ഈ ഉയർച്ച താഴ്ചകളിൽ ഒരു മാറ്റം വരുക നാം പ്രായത്തിൽ മുന്നോട്ട് പോകുന്ന അവസ്ഥയിൽ ആയിരിക്കും. 

രണ്ടാം വാരഫലം 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ളജീവിതം, വളര്ത്തുമൃഗങ്ങൾ,ബാധ്യതകള്, ആരോഗ്യം മേഖലയിൽ ഈ ആഴ്ച  അമാവാസ്യ ചന്ദ്രൻ എത്തുന്നതാണ് പുതിയ ആരോഗ്യ ക്രമം , ഭക്ഷണ ക്രമം , എന്നിവ ഉണ്ടാകും . എഴുത്ത്, ആശയ വിനിമയം , മീഡിയ  ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം , പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടിനെ കുറിച്ചുള്ള ആലോചന,  എന്നിവയും ഉണ്ടാകാം. 

ശുക്രൻ ഈ ആഴ്ച പങ്കാളി, സെക്സ്,  തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്,  ടാക്സ്,  ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിൽ  എത്തും .  .ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം, . നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, . ജോയിന്റ്  സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ , സാമ്പത്തിക ബാധ്യതകളെ കുറിചുള്ളാ സമ്മർദ്ദം, എന്നിവയും അൽപ നാളേക്ക് ഉണ്ടാകും.  പെട്ടന്നുള്ള മാറ്റങ്ങളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ബുദ്ധി, പ്രേമം, കുട്ടികള്,  ക്രിയേറ്റീവ്കഴിവുകള്,  ഊഹക്കച്ചവടം,   സെല്ഫ്പ്രൊമോഷന്,   നെത്വര്ക്കിങ്,  ഹോബികള്എന്നാ  മേഖലയിൽ ഈ ചന്ദ്രന്റെ സ്വാധീനം ഉണ്ടാകും. മേൽപ്പറഞ്ഞ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്..  കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകും. .  കുട്ടികൾ ,യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് ഒപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങൾ,  വിനോദ പരിപാടികൾ, ടീം ജോലികൾ എന്നിവയും ഈ അവസരം ഉണ്ടാകാം.  പ്രേമ ബന്ധം , അല്ലെങ്കിൽ പ്രേമ ബന്ധത്തിലേക്ക് നയിക്കാവുന്ന നിരവധി സാഹചര്യങ്ങളും ഈ അവസരം എത്താം . സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, പഠനം, ഊഹക്കച്ചവടം, എന്നിവയിൽ നിന്നും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ശുക്രൻ ഈ ആഴ്ച വിവാഹം,  പങ്കാളി, നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. .  വിവാഹം, പങ്കാളി എന്നാ വിഷയങ്ങൾ ശക്തി പ്രാപിക്കും. പുതിയ പങ്കാളിത ബന്ധങ്ങൾക്കുള്ള ഒരു അവസരമാണ്. പുതിയ ബിസിനസ്ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയും ഉണ്ടാകാം.  വിവാഹം, വിവാഹ ബന്ധത്തോട്‌ അടുത്ത് നിൽക്കുന്ന ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലി , ദൂര യാത്രകൾക്ക് വേണ്ടി ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച, ഉപജീവനം, വീട്,  കുടുംബം, ജീവിത സൗകര്യങ്ങൾ   എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകാം  കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളിൽ പല വിധ മാറ്റങ്ങളും ഉണ്ടാകാം  കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം,  ജോലിയും വീടുമായുള്ള ബാലൻസിങ് എന്നിവയും ആവശ്യമായി വരും.

ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേന ഉള്ളജീവിതം,  വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യ വിഷയങ്ങളെ ശുക്രൻ ഈ ആഴ്ച സ്വാധീനിച്ചു തുടങ്ങും. ആരോഗ്യ കാര്യത്തിൽ ഉള്ള കൂടുതൽ ശ്രദ്ധ ദ്രിശ്യ്മാകും, സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള പുതിയ തീരുമാനം, ക്രിയേറ്റീവ് ജോലികൾ, സഹ പ്രവര്തകര്മായുള്ള ചർച്ചകൾ, പല വിധ ബാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക .  പുതിയ ജോലി, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ധൈര്യ൦, ശൗര്യം,  സഹോദരങ്ങള്,  ആശയവിനിമയം,  എലെക്ട്രോനിക്സ്,  ടെക്നോളജി.  ചെറുയാത്രകള്,  ചെറുകോഴ്സുകള്,  അയല്ക്കാര്എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങലോ, തുടക്കങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങളോ ഉണ്ടാകും.  ഈ അവസരം ആശയ വിനിമയങ്ങളുടെതാണ്. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകാം.  സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. . പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്സുകൾ , ചെറു യാത്രകൾ  ഇലക്ട്രോണിക്സ്, ടെക്നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്. 

ബുദ്ധി, പ്രേമം, കുട്ടികള്,  ക്രിയേറ്റീവ്കഴിവുകള്,  ഊഹക്കച്ചവടം,   സെല്ഫ്പ്രൊമോഷന്,   നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക്  മേൽ ശുക്രന്റെ  സ്വാധീനം ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ  മാറ്റങ്ങൾ  വരുത്താനുള്ള  അവസരങ്ങൾ  പ്രതീക്ഷിക്കിക.  പുതിയ പ്രേമ ബന്ധത്തെ  കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ,  പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം,  കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ  എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ധനം, വസ്തുവകകൾ, സംസാരം, നിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക ഈ മേഖലയിൽ ഇപ്പോൾ തന്നെ നിരവധി മാറ്റങ്ങൾ നടക്കുന്നു.  ഈ നീക്കങ്ങൾക്ക്‌ ഈ ആഴ്ച മുതൽ പുതിയ ഒരു ദിശ ലഭിക്കുന്നതാണ് . അധിക ചെലവിനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ പാർട്ട് ടൈം ജോലികൽക്കായുള്ള ശ്രമം തുടരും. പുതിയ ബിസിനസ് അവസരങ്ങൾ, നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ശ്രമം,.  നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത,  പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, വാദ പ്രതിവാദം എന്നിവയും ഈ അവസരതിന്റെ പ്രത്യേകതയാണ് .

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾഎന്നാ മേഖലയിൽ ഈ ആഴ്ച മുതൽ  ശുക്രന്റെ ശക്തമായ സ്വാധീനം ഉണ്ടാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം,  പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ , വീട്ടിൽ നിന്നുള്ള യാത്രകൾ, വീട് മാറ്റം, ചുറ്റുപാടുകൾ പാടുകൾ മെച്ചപ്പെടുത്തൽ എന്നിവ ഉണ്ടാകാ0. കുടുംബ യോഗങ്ങൾ,  മാതാ പിതാക്കലോടുള്ള ചർച്ചകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ,  ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരം എന്നിവയും ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണകോണ്,  മനോഭാവം, വിചാരധാര,  ആരോഗ്യം, ഊര്ജ്ജ സ്വലത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകും. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക .   പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക   സ്വസ്ഥതകൾ,  എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

ശുക്രൻ, ധൈര്യ൦,  ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാവിഷയങ്ങളെ ഈ അവസരം സ്വാധീനിച്ചു തുടങ്ങും. ഈ അവസരം നിരവധി ജോലികൾ ഒരേ സമയം ചെയ്തു തീർക്കേണ്ടി വന്നേക്കാം.   നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ  സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്.  എഴുത്ത് എഡിറ്റിങ് , നെറ്റ് വർക്കിങ്, എലെക്ട്രോനിക്സ് എന്നീ മേഖലകളിൽ നിന്നുള്ള പല വിധ ജോലികൾ ഉണ്ടാകാം. സ്വന്തം സംരംഭങ്ങൾ ഏറ്റെടുക്കാനുള്ള ആലോചന, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചുവെച്ച കഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്,  ദൂരദേശസം, നഷ്ടങ്ങള്,  പ്രാര്ത്ഥന ധ്യാനം, ചാരിറ്റി,  നിഗൂഡത  എന്നാ വിഷയങ്ങളിൽ  ഈ  ആഴ്ച പുതിയ തുടക്കങ്ങൾ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള  ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ,  ഏകാന്തനായി തീരാനുള്ള ആഗ്രഹം, .  എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ,   ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. 

ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യം എന്നാ മേഖലയിൽ ശുക്രൻ ഈ ആഴ്ച മുതൽ സ്വാധീനിക്കും.  പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ,  ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
മോഹങ്ങള്,  പ്രതീക്ഷകള്,  ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്,  മുതിര്ന്ന സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീം ജോലികള് , ഗ്രൂപ്പുകള്എന്നാ വിഷയങ്ങളിൽ  ഈ ആഴ്ച മുതൽ പുതിയ തുടക്കങ്ങൾ ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം .   പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ,  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ,  ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. 

നിങ്ങളുടെ വ്യക്തിത്വം ലുക്സ്, വീക്ഷണ കോണ്,  മനോഭാവം,  വിചാരധാര,  ആരോഗ്യം,  ഊര്ജ്ജസ്വലത  എന്ന മേഖലയിൽ ഈ ആഴ്ച മുതൽ  ശുക്രൻ  സ്വാധീനിച്ചു  തുടങ്ങും.   പുതിയ തുടക്കങ്ങളെ  ഈ അവസരം പ്രതീക്ഷിക്കുക,  വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റങ്ങൾ വരാം. ശാരീരിരിക അസ്വസ്ഥകൾ, സൗന്ദര്യ സംരക്ഷണം, പുതിയ ജോബ്‌ ഓഫർ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാവുന്ന അവസരങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ട ചർച്ചകൾ, എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, സമൂഹത്തിലെ വില,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാമാര്ഗം,  എംപ്ലോയർ,സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ മേഖലയിൽ ഇനിയുള്ള ദിവസങ്ങളിൽ  പുതിയ തുടക്കങ്ങൾ ഉണ്ടാകാം. . പുതിയ അവസരങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ,  ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം ലഭിക്കുന്ന സാഹചര്യം,   നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിതങ്ങൾ , ജോലി സ്ഥലത്തുള്ള ചർച്ചകൾ, എഴുത്ത്, ആശയ വിനിമയം, അനാലിസിസ്, അക്കൗണ്ടിങ് എന്നാ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

രഹസ്യ മോഹങ്ങള്,  ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്,  ഒളിപ്പിച്ചുവെച്ച കഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം, നഷ്ടങ്ങള്,  പ്രാര്ത്ഥന ധ്യാനം, ചാരിറ്റി,  നിഗൂഡത എന്നാ വിഷയങ്ങളിൽ ഈ ആഴ്ച ശുക്രന്റെ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ആശങ്ക ഈ അവസരം ഉണ്ടാകാം. ശാരീരിര്ക അസ്വസ്ഥതകൾ  , ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീസേർച്ച്‌, ഏകാന്തനായി തീരാനുള്ള ആഗ്രഹം, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള അവലോകനം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ദൂരയാത്രകൾ,  ആത്മീയത,  വിദേശബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച മുതൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക . എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖല സജീവമാണ്. അതിനാൽ ഈ മേഖലയിൽ നിന്നുള്ള വസരങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, .  വിദേശ ബന്ധം,  ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ മാസ് കമ്മ്യൂണിക്കെഷൻസ് എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള അവസരങ്ങളും  , തത്വ ചിന്തകൾ, ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്,  പ്രതീക്ഷകള്,  ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്,  കൂട്ടായ്മകള്,  ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച ശുക്രൻ എത്തും.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങളെ കുറിച്ചുള്ള സജീവ ചർച്ചകൾ ഉണ്ടാകും.  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങളെ കുറിച്ചുള്ള ചർച്ചകൾ പ്രതീക്ഷിക്കുക . പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങളും ഈ അവസരം എത്താം. ടീം ചർച്ചകൾ, സമാന മന്സ്കരെ കണ്ടെത്താനുള്ള ശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
 സെക്സ്,  തകര്ച്ചകള്,  പാര്ട്ണര്ഷിപ്പുകള്,  ആയുര്ദൈര്ഖ്യം നിഗൂഡവിഷയങ്ങള്,  ഭൗതികവും, ആത്മീയവുമായുള്ള രൂപാന്തരം,  നിക്ഷേപങ്ങള്,  ജോയിന്റ്സ്വത്തുക്കള്,  ടാക്സ്, ഇന്ഷുറന്സ്,  ലോണുകള്, എന്ന ഈ ആഴ്ച  ചന്ദ്രൻ തന്റെ സ്വാധീനം ചെലുത്തും. പുതിയ സാമ്പത്തിക ബാധ്യതകളെ ഈ നീക്കം കൊണ്ട് മനസിലാക്കാം .  സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ അധികം ആവശ്യമാകും.  നിലവിലുള്ള സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസ്ഥ, ബിസിനസ്/ജീവിത പങ്കാളിയോടുള്ള ചർച്ചകൾ , ഈ ചർച്ചകളിൽ ഉണ്ടാകാവുന്ന തർക്കങ്ങൾ.,ജോയിന്റ് സ്വത്തുക്കൾ, ജോയിന്റ് പ്രോജക്ക്ട്ടുകളിൽ സംശയ നിവാരണം നടത്തേണ്ട അവസ്ഥ , പാർട്ട്‌ ടൈം ജോലിയെ കുറിച്ചുള്ള ചർച്ചകൾ, വൈകാരികമായ വെല്ലുവിളികൾ,   എന്നിവ ഈ അവസരം പ്രതീക്ഷിക്കാം. 

ജോലി, സമൂഹത്തിലെവില,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാമാര്ഗം,  എംപ്ലോയർ, സമൂഹതിലെ വില ഉല്ക്കര്ഷേച്ഛ എന്നാ മേഖലയിലേക്ക് ഈ ആഴ്ച ശുക്രൻ എത്തുന്നതാണ് .  കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പല അവസരങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ , ജോലിയിൽ നിന്നുള്ള അംഗീകാരം, എന്നിവയും ഉണ്ടാകാം. . . പുതിയ സഹ പ്രവർത്തകർ, പുതിയ അധികാരികൾ,എന്നിവയും സാധ്യമാണ്.  വീടും ജോലിയുമായുള്ള ബാലൻസിങ് ഈ അവസരം ആവശ്യമായി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
വിവാഹം,  പങ്കാളി,  നിയമപരമായ ബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ  ഈ ആഴ്ച ചന്ദ്രൻ വൻ സ്വാധീന൦ ചെലുത്തും.  പുതിയ തുടക്കങ്ങളെ ആണ് ഇത് സൂചിപ്പിക്കുക.  പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിരവധി പേരുമായി ഉള്ള ചർച്ചകളും ഉണ്ടാകാം. എങ്കിലും ഈ ബന്ധങ്ങളിലെ തുടക്കങ്ങൾക്ക് വേണ്ടി അധിക നാൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ ബിസിനസ് അവസരങ്ങൾ, ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. 

ദൂരയാത്രകൾ,  ആത്മീയത,  വിദേശബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ഈ ആ ആഴ്ച ശുക്രൻ എത്തും ആശയ വിനിമയ സംബന്ധമായ പുതിയ ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. പ്രസിദ്ധീകരണ രംഗത്ത് നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.ദൂര യാത്രകൾ, വിദേശ ബന്ധം, , ഉപരി പഠനത്തിനു വേണ്ടി ഉള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, തീർത്ഥാടനം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. നിയമ വശത്തെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP