Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി ഇടപെടൽ ഉറപ്പായതോടെ ഫ്രാങ്കോയെ ചെറുതായെങ്കിലും തൊട്ടു നോവിച്ച് പൊലീസ്; ഇന്ത്യ വിട്ടു പോവുന്നത് തടഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസിന്റെ സന്ദേശമെത്തി; മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാൻ അടുത്തയാഴ്ച വത്തിക്കാനിലേക്ക് പോകാനുള്ള ഫ്രാങ്കോയുടെ നീക്കത്തിന് തിരിച്ചടി; കേരളത്തിലേക്ക് വിളിച്ചു വരുത്തി ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും കോടതിയെ അറിയിക്കാൻ തീരുമാനം

കോടതി ഇടപെടൽ ഉറപ്പായതോടെ ഫ്രാങ്കോയെ ചെറുതായെങ്കിലും തൊട്ടു നോവിച്ച് പൊലീസ്; ഇന്ത്യ വിട്ടു പോവുന്നത് തടഞ്ഞുകൊണ്ട് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസിന്റെ സന്ദേശമെത്തി; മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കാൻ അടുത്തയാഴ്ച വത്തിക്കാനിലേക്ക് പോകാനുള്ള ഫ്രാങ്കോയുടെ നീക്കത്തിന് തിരിച്ചടി; കേരളത്തിലേക്ക് വിളിച്ചു വരുത്തി ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും കോടതിയെ അറിയിക്കാൻ തീരുമാനം

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ സുപ്രധാന തീരുമാനവുമായ കേരള പൊലീസ്. ബിഷപ്പ് രാജ്യം വിട്ട് പോകുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ എയർപോർട്ടുകളിലും തുറമുഖങ്ങളിലും നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിൽ ഇത്രയും കാലമുണ്ടായിരുന്ന മെല്ലപ്പോക്കിന് അവസാനമായിരിക്കുന്നത് കോടതിയുടെ ഇടപെടലോടെ തന്നെയാണ്. അന്വേഷണ പുരോഗതി ആരാഞ്ഞുകൊണ്ട് കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. കേസിൽ അന്വേഷണം മുൻപത്തേതിനെക്കാൾ പുരോഗമിച്ചത് ഹൈക്കോടതിക്ക് മുന്നിൽ കന്യാസ്ത്രീകൾ ആരംഭിച്ച സമരത്തിന് വ്യാപകമായ പിന്തുണ ലഭിച്ചതോടെയാണ്. ഇതും അന്വേഷണത്തെ സ്വാധീനിച്ചുവെന്ന വേണം മനസ്സിലാക്കാൻ.

നാളെ ഐജിയുടെ നേതൃത്വത്തിൽ നിർണ്ണായക യോഗം ചേരുന്നത് കേസന്വേഷണം സംബന്ധിച്ച് കോടതിയിൽ എന്ത് വിശദീകരണമാണ് നൽകേണ്ടത് എന്നുൾപ്പടെ ചർച്ച ചെയ്യാനാണ്. ഇതിന് ശേഷമായിരിക്കും ബിഷപ്പിനെ വിളിച്ച് വരുത്തുന്നതുൾപ്പടെ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. ബിഷപ്പിനെ വിളിച്ച് വരുത്തുന്നതിന് മുൻപായി ചില വ്യക്തതകൾ കൂടി വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. പ്രതിയെ എപ്പോള് ആണ് അറസ്റ്റ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും അത് ലഭിക്കുന്ന തചെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോട്ടയം എസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞു.

അടുത്ത മാസം ആണ് വത്തിക്കാനിൽ സിനഡ് ചേരുന്നത് ഇതിന് ഫ്രാങ്കോ മുളയ്ക്കനും പങ്കെടുക്കേണ്ടതാണ്. അത്‌കൊണ്ട് തന്നെ ഇയാൾ വത്തിക്കാനിലേക്ക് പോയാൽ തിരികെ വരില്ല എന്നതുൾപ്പടെയുള്ള ആരോപണങ്ങൾ സജീവമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ബിഷപ്പിന്റെ വിദേശയാത്രയക്കുള്ള എല്ലാ സാധ്യതകളും അന്വേഷണ സംഘം അടയ്ക്കുന്നത്. അടുത്ത മാസം മൂന്ന് മുതൽ 28 വരെ വത്തിക്കാനിൽ സിനഡ് ചേരുമ്പോൾ ബിഷപ്പ് ഇവിടെ ഇല്ലായെങ്കിൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പനാമയിൽ അടുത്തവർഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തിൽ വത്തിക്കാനിൽ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് (സിബിസിഐ) യുവജന കമ്മീഷൻ ചെയർമാൻ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിഷപ്പുമാർക്കൊപ്പം ഫ്രാങ്കോ വത്തിക്കാനിൽ എത്തേണ്ടതാണ്. എന്നാൽ ഇതിന് ഇപ്പോൾ തടയുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ബിഷപ്പ് മാറി നിന്നാൽ അന്വേഷണത്തെ ബാധിക്കും എന്നതിനാലാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് കോട്ടയം എസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇപ്പോൾ പ്രതിഷേധം കൂടി പുകയുന്ന സാഹചര്യത്തിൽ ഇനിയും അന്വേഷണം വൈകുകയും പരാതികൾ ഉയരുന്നതിന് പരിഹാരമാവാതിരിക്കുകയും ചെയ്താൽ അത് വിപരീതഫലമാകും നൽകുക എന്നും സർക്കാരിനും പൊലീസ് വകുപ്പിനും വ്യക്തമായി തന്നെ അറിയാം.
കേസുള്ളതിനാൽ ഫ്രാങ്കോയ്ക്ക് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിർവാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്ത.

അതേ സമയം കോടതിയിലെ അന്വേഷണ സംഘത്തിന്റെ വിശദീകരണം എന്താണ് എന്ന് അറിഞ്ഞതിന് ശേഷം മാത്രമായിരിക്കും തുടർ നടപടികളെ കുറിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ തീരുമാനിക്കുക എന്നാണ് വിവരം. അതേസമയം പൊലീസ് ആവശ്യപ്പെട്ട രേഖകളിൽ രണ്ടെണ്ണം നൽകാൻ ബിഷപ്പിന്റെ ഓഫീസ് തയ്യാറായിട്ടില്ല. ഇത് നഷ്ടമായി എന്നാണ് അവർ അന്വേഷണസംഘത്തെ അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP