Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്രാൻസിന്റെ സൗന്ദര്യം കണ്ട് ചുറ്റിയടിക്കാൻ വന്ന സൗദി രാജകുമാരി പാരീസിലെ ഹോട്ടലിൽ കൊള്ളയടിക്കപ്പെട്ടു; നഷ്ടമായത് ആറ് കോടിയിലേറെ വിലവരുന്ന സ്വർണാഭരണങ്ങൾ: ആഭരണം കൈക്കലാക്കി കള്ളന്മാർ പോയത് തെളിവുകൾ ഒന്നും ബാക്കി വയ്ക്കാതെ

ഫ്രാൻസിന്റെ സൗന്ദര്യം കണ്ട് ചുറ്റിയടിക്കാൻ വന്ന സൗദി രാജകുമാരി പാരീസിലെ ഹോട്ടലിൽ കൊള്ളയടിക്കപ്പെട്ടു; നഷ്ടമായത് ആറ് കോടിയിലേറെ വിലവരുന്ന സ്വർണാഭരണങ്ങൾ: ആഭരണം കൈക്കലാക്കി കള്ളന്മാർ പോയത് തെളിവുകൾ ഒന്നും ബാക്കി വയ്ക്കാതെ

പാരീസ്: പാരീസിലെ ഹോട്ടലിൽ സൗദി രാജകുമാരി കൊള്ളയടിക്കപ്പെട്ടു. ഫ്രാൻസിന്റെ സൗന്ദര്യം കണ്ട് ചുറ്റിയടിക്കാൻ വന്ന രാജകുമാരിയുടെ ആറ് കോടിയിലേറെ വിലവരുന്ന ആഭരണങ്ങളാണ് കള്ളന്മാർ കൊണ്ടു പോയത്. പാരീസിലെ റിറ്റ്സ് എന്ന ഫൈവ് സ്റ്റാർ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലിൽ വെച്ച് കളവ് നടന്നതായി രാജകുമാരി പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഒരു പെട്ടിയിലായിരുന്നു ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ തെളിവുകൾ ഒന്നും ബാക്കി വയ്ക്കാതെയാണ് ആഭരണങ്ങൾ കൈക്കലാക്കി കള്ളന്മാർ പോയത്. മുറിയിലേക്ക് അതിക്രമിച്ചു കടന്നതിന്റെയോ പൂട്ടുപൊളിച്ചതിന്റെയോ യാതൊരു അടയാളവുമില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആഭരണങ്ങൾ കാണാതായത്. സംഭവത്തെക്കുറിച്ച് ഫ്രാൻസിലെ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാരീസിലെ ആഡംബര ഹോട്ടലിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ കാണാതാവുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരിയിൽ ഹോട്ടലിലെ റെസ ജൂവലറി ഷോപ്പിൽ ഒരു സംഘം കൊള്ള നടത്തിയിരുന്നു. നാല് മില്യൺ ഡോളറിന്റെ ആഭരണങ്ങളായിരുന്നു അന്ന് കാണാതായത്. 2016 ഡിസംബറിൽ റിയാലിറ്റി ടി.വി താരം കിം കർദിഷാനും കവർച്ചയ്ക്ക് ഇരയായിരുന്നു. പത്തുമിനിറ്റിനിടെ ലക്ഷക്കണക്കിന് ഡോളർ മൂല്യം വരുന്ന ആഭരണങ്ങളായിരുന്നു മോഷണം പോയത്. രാജകുമാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP