Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളുമായി പ്രണയത്തിലായ യുവാവുമായി തർക്കമുണ്ടായപ്പോൾ ബൈക്ക് ഇടിച്ചു വീഴ്‌ത്തി; ആക്രമിക്കാൻ എത്തിയപ്പോൾ താഴെ കിടന്ന ഇരുമ്പ് കഷ്ണം എടുത്ത് വീശിയപ്പോൾ മുറിവുണ്ടായി; എറണാകുളത്തേക്ക് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തിൽ പിടിയിലായ പ്രതിയുടെ മൊഴി ഇങ്ങനെ; അക്രമത്തിനിരയായ ആളുടെ മൊഴിയുമായി പൊരുത്തമില്ലാത്തതിനാൽ ആശയക്കുപ്പത്തിലായ പൊലീസ് മൊഴികൾ വീണ്ടും രേഖപ്പെടുത്തും

മകളുമായി പ്രണയത്തിലായ യുവാവുമായി തർക്കമുണ്ടായപ്പോൾ ബൈക്ക് ഇടിച്ചു വീഴ്‌ത്തി; ആക്രമിക്കാൻ എത്തിയപ്പോൾ താഴെ കിടന്ന ഇരുമ്പ് കഷ്ണം എടുത്ത് വീശിയപ്പോൾ മുറിവുണ്ടായി; എറണാകുളത്തേക്ക് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തിൽ പിടിയിലായ പ്രതിയുടെ മൊഴി ഇങ്ങനെ; അക്രമത്തിനിരയായ ആളുടെ മൊഴിയുമായി പൊരുത്തമില്ലാത്തതിനാൽ ആശയക്കുപ്പത്തിലായ പൊലീസ് മൊഴികൾ വീണ്ടും രേഖപ്പെടുത്തും

ആർ പീയൂഷ്

കൊച്ചി: എറണാകുളത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച വികലാംഗൻ യുവാവിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച സംഭവത്തിലെ പ്രതിയായ വികലാംഗനെ പൊലീസ് പിടികൂടി. ആക്രി കച്ചവടക്കാരനായ ഹാരിസ് എന്നയാളെയാണ് മുളവുകാട് പൊലീസ് പിടികൂടിയത്. എന്നാൽ ഇയാൾ നൽകിയ മൊഴി അക്രമണത്തിനിരയായ യുവാവിന്റെ മൊഴിയുമായി വൈരുദ്ധ്യമുള്ളതിനാൽ പൊലീസ് ഇരുവരയെും വീണ്ടും ചോദ്യം ചെയ്യും.

തന്റെ മകളുമായുള്ള പ്രണയത്തെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ തന്നെ ബൈക്കുമായെത്തിയ സനോഷ് ഇടിച്ചു വീഴ്‌ത്തി അക്രമിക്കുകയായിരുന്നു വെന്നും ജീവൻ രക്ഷിക്കാനായി അടുത്തുണ്ടായിരുന്ന ഇരുമ്പ് കഷ്ണം എടുത്ത് അടിച്ച് രക്ഷപെടുകയുമായിരുന്നു എന്നാണ് ഹാരിസ് പൊലീസിന് നൽകിയ മൊഴി. എന്നാൽ സനോഷ് നൽകിയ മൊഴിയുമായി യാതൊരു സാമ്യവുമില്ല. അതിനാൽ പൊലീസ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കാക്കനാട് വാഴക്കാല വലിയപറമ്പിൽ സനോഷിനെ ലിഫ്റ്റ് ചോദിച്ച് ബൈക്കിന് പിറകിൽ കയറിയ ആൾ ആക്രമിച്ചത് എന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സനോഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ; രാത്രിയിൽ കണ്ടെയ്നർ റോഡ് വഴി സനോഷ് വരികയായിരുന്നു. വൈപ്പിൻ പുതിയ പാലം എത്തിയപ്പോൾ റോഡിൽ നിന്ന ഒരു വികലാംഗൻ ഇയാളുടെ ബൈക്കിന് കൈ കാണിച്ചു. ബൈക്ക് നിർത്തിയ സനോഷിനോട് എറണാകുളം വരെ കൊണ്ടു വിടാമോ എന്ന് ചോദിച്ചു. കൊണ്ടുവിടാം എന്ന് പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുത്തു. പകുതി എത്തിയപ്പോഴേക്കും പിറകിൽ ഇരുന്നയാൾ സനോഷിന്റെ പോക്കറ്റിൽ കൈ കൊണ്ട് പരതി.

ഞരമ്പ് രോഗിയാണെന്ന് കരുതി ചേട്ടാ പിന്നോട്ട് നീങ്ങി ഇരിക്ക് എന്ന് പറഞ്ഞു. ഇതോടെ പിന്നിൽ ഇരുന്നയാൾ കൈപ്പത്തി കൊണ്ട് സനോഷിന്റെ കഴുത്തിൽ തലോടി. ചെറിയൊരു വേദന തോന്നിയ സനോഷ് കഴുത്തിൽ കൈ വച്ച് നോക്കിയപ്പോൾ ചോര കണ്ടു. ഇതോടെ വാഹനം നിർത്തിയപ്പോഴേക്കും പിറകിൽ ഇരുന്ന വികലാംഗൻ സനോഷിന്റെ മുതുകിലും കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി ഓടി രക്ഷപെട്ടു. ഈ സമയം അത് വഴി കടന്ന് വന്ന രണ്ട് ചെറുപ്പക്കാർ വാഹനം നിർത്തി കാര്യം ചോദിക്കുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. 23 തുന്നൽ കഴുത്തിൽ ഇടേണ്ടി വന്നു.

ഇതിനെ തുടർന്ന് മുളവുകാട് എസ് ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് അഞ്ചുമാ,ത്തിന് ശേഷം പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടാൻ സഹായിച്ചത് സനോഷാണ്. മൊഴിയിലെ വൈരുദ്ധ്യം മാറിയതിന് ശേഷം സംഭവത്തിലെ സത്യാവസ്ഥ അറിയിക്കുമെന്ന് എസ്‌ഐ ശ്യാംകുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP