Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്'; ക്രിക്കറ്റ് ദൈവം സച്ചിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി; ഹൈദരാബാദിലെത്തുന്നത് സുന്ദരികളുമായി റൊമാൻസിൽ ഏർപ്പെടാൻ; സച്ചിനേയും ചാർമിയേയും ചേർത്തും ആരോപണം

'വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്'; ക്രിക്കറ്റ് ദൈവം സച്ചിനെതിരെ ലൈംഗിക ആരോപണവുമായി ശ്രീറെഡ്ഡി;  ഹൈദരാബാദിലെത്തുന്നത് സുന്ദരികളുമായി റൊമാൻസിൽ ഏർപ്പെടാൻ; സച്ചിനേയും ചാർമിയേയും ചേർത്തും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ബംഗളൂരു: ലൈംഗികാരോപണങ്ങൾ ഉയർത്തി തെന്നിന്ത്യൻ സിനിമാ ലോകത്തെ വിറപ്പിച്ച ശ്രീറെഡ്ഡി ക്രിക്കറ്റ് ദെവം സച്ചിൻ തെണ്ടുൽക്കറിനെതിരെ ആരോപണവുമായി രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരെ താരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സച്ചിൻ ബൈദരാബാദിൽ എത്തിയാൽ പല സുന്ദരികളുമായും റൊമാൻസിൽ ഏർപ്പെടുന്നു എന്നതാണ് ശ്രീറെഡ്ഡിയുടെ ആരോപണം. ഫേസ്‌ബുക്കിലെ നാലുവരി വാർത്തയിലൂടെയാണ് ശ്രീറെഡ്ഡി ആരോപണം ഉയർത്തുന്നത്. നടി ചാർമിയുടെ പേരുമായി ചേർത്ത് നിർത്തിയാണ് താരത്തിന്റെ ആരോപണം.

''സച്ചിൻ തെണ്ടുൽക്കാരൻ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദിൽ സുന്ദരിയായ പെൺകുട്ടിയുമായി റൊമാൻസിൽ ഏർപ്പെട്ടു.സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവർക്ക് നടുവിൽ നിന്ന് പ്രവർത്തിച്ചത്. വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്'- ശ്രീ റെഡ്ഡി പോസ്റ്റിൽ പറയുന്നു.

സച്ചിൻ തെണ്ടുൽക്കർ എന്ന പേരിന് പകരം തെണ്ടുൽക്കാരൻ എന്നും തെന്നിന്ത്യൻ നടി ചാർമിക്ക് പകരം ചാർമിങ് എന്നും ആന്ധ്രയുടെ മുൻ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വർ സ്വാമി എന്നുമാണ് ശ്രീ റെഡ്ഡി ഉപയോഗിച്ചിരിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി മുമ്പ് സച്ചിൻ ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP