Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാർ സോഫ്റ്റ്‌വെയറിൽ ഹാക്കർമാർക്ക് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്താമെന്ന് വിദേശ മാധ്യമം; ഡാറ്റാ ബേസിൽ നുഴഞ്ഞ് കയറുന്നത് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന 'പാച്ചുകൾ' വച്ച്; സ്വകാര്യ ഓപ്പറേറ്റർമാരുടെ കമ്പ്യൂട്ടറുകളിൽ നിന്നും സോഫ്‌സറ്റ്‌വെയർ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്‌ച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട്

ആധാർ സോഫ്റ്റ്‌വെയറിൽ ഹാക്കർമാർക്ക് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്താമെന്ന് വിദേശ മാധ്യമം; ഡാറ്റാ ബേസിൽ നുഴഞ്ഞ് കയറുന്നത് സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന 'പാച്ചുകൾ' വച്ച്; സ്വകാര്യ ഓപ്പറേറ്റർമാരുടെ കമ്പ്യൂട്ടറുകളിൽ നിന്നും സോഫ്‌സറ്റ്‌വെയർ ഉപയോഗിക്കുന്നതിലെ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്‌ച്ചയ്ക്ക് കാരണമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരെ ആശങ്കയിലാക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം വിദേശ മാധ്യമമായ 'ഹഫിങ്ടൺ പോസ്റ്റിൽ' വന്നത്. സമ്പൂർണ തിരിച്ചറിയൽ രേഖയായ ആധാറിന്റെ സോഫ്റ്റ്‌വെയറിൽ ഗുരുതരമായ സുരക്ഷാ പിഴവുണ്ടെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. ആധാർ സോഫ്റ്റ്‌വെയറിലെ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആളുകളുടെ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്ന സംവിധാനത്തിൽ നുഴഞ്ഞ് കയറാനും പുതിയ ആധാർ നമ്പറടക്കം അനധികൃതമായി നിർമ്മിക്കാനും സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിച്ചത് മൂന്നു മാസം നീണ്ട രഹസ്യ അന്വേഷണത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ സോഫ്റ്റ്‌വെയറിൽ അനധികൃതമായി മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്ന പ്രോഗ്രാമുകൾ (Patch) ഉപയോഗിച്ചാണ് ഡാറ്റാബേസിൽ നുഴഞ്ഞുകയറുന്നത്. ഇതിലൂടെ ആധാർ സോഫ്റ്റ്‌വെയറിൽ പുറമെ നിന്ന് തിരുത്തലുകൾ വരുത്താനാവും. എന്നാൽ ഇത് രൂപപ്പെടുത്തിയത് ആരെന്ന കാര്യം വ്യക്തമല്ല. ഇതിനായി 2,500 രൂപ മാത്രമാണ് ചെലവ് വരുന്നത്. 2017 മുതൽ ഇത് ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇപ്പോൾ ഇത് വ്യാപകമായി ഉപയോഗത്തിലുണ്ടെന്നും ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തനരഹിതമാക്കി, അനധികൃതമായി ആധാർ നമ്പർ ഉണ്ടാക്കാനും സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളിൽ മാറ്റം വരുത്താനും സ്വകാര്യ വിവരങ്ങൾ ചോർത്താനും സാധിക്കും. ഓപ്പറേറ്റർമാരുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചുള്ള സുരക്ഷാ ക്രമീകരണൾ മറികടക്കാനും ഉപയോഗിക്കുന്ന ആളിന്റെ സ്ഥലം തിരിച്ചറിയാൻ സഹായിക്കുന്ന ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമാക്കാനുമാകും. ജിപിഎസ് സംവിധാനം തടസ്സപ്പെടുന്നതോടെ ലോകത്തിലെ ഏതു സ്ഥലത്തിരുന്നുകൊണ്ടും പുതിയ ആധാർ നമ്പറുകൾ ഉണ്ടാക്കാം.

ആധാർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 2010 മുതൽ സ്വകാര്യ ഓപ്പറേറ്റർമാരെ രജിട്രേഷൻ പ്രക്രിയയിൽ പങ്കെടുപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് സോഫ്റ്റ്‌വെയറിൽ ഈ പ്രശ്നം തുടങ്ങിയതെന്നാണ് കരുതുന്നത്. ഇക്കാലത്താണ് എന്റോൾമെന്റ് ക്ലയന്റ് മൾട്ടി-പ്ലാറ്റ്ഫോം (ഇസിഎംപി) എന്ന പുതിയ സോഫ്റ്റ്‌വെയർ ആധാർ രജിസ്ട്രേഷനായി ഉപോയഗിച്ചു തുടങ്ങിയത്. സ്വകാര്യ ഓപ്പറേറ്റർമാരുടെ കമ്പ്യൂട്ടറുകളിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന പ്രക്രിയയിൽ ഉണ്ടായ ശ്രദ്ധക്കുറവാണ് സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP