Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തെലുങ്കാനയിൽ ഉണ്ടായത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ മരിച്ച ബസ് അപകടം; മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ ബസിലെ 88 യാത്രക്കാരിൽ 57 പേരും മരിച്ചു; അപകടമുണ്ടാക്കിയത് ജീവൻ കാക്കാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ; അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തപ്പോൾ തെന്നിമറിഞ്ഞു: പലവട്ടം കരണം മറിഞ്ഞ് എല്ലാവരുടേയും ജീവൻ പൊലിഞ്ഞത് അതിദാരുണമായി

തെലുങ്കാനയിൽ ഉണ്ടായത് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ മരിച്ച ബസ് അപകടം; മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ ബസിലെ 88 യാത്രക്കാരിൽ 57 പേരും മരിച്ചു; അപകടമുണ്ടാക്കിയത് ജീവൻ കാക്കാൻ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ; അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തപ്പോൾ തെന്നിമറിഞ്ഞു: പലവട്ടം കരണം മറിഞ്ഞ് എല്ലാവരുടേയും ജീവൻ പൊലിഞ്ഞത് അതിദാരുണമായി

ഹൈദരാബാദ്: തെലുങ്കാനയിലെ കൊണ്ടഗട്ടിൽ സംഭവിച്ചത് ഇന്ത്യ കണ്ട ഏറ്റവും വലിയ ബസ് ദുരന്തം ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 57 ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സന്നിവാരംപേട്ടിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്ന് മുപ്പതടി താഴ്ചയിൽ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു.

കൊണ്ടഗാട്ടെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. 88 യാത്രക്കാരാണ് തെലങ്കാന സർക്കാരിന്റെ(ടിഎസ്ആർടിസി) ജഗത്യാൽ ഡിപ്പോയുടെ ബസിൽ ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് മലയ്ക്കു സമീപത്തെ അവസാനത്തെ വളവിൽ നിന്ന് മറിയുകയായിരുന്നു എന്നാണ് വിവരം. നാലു തവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയിൽ വീണത്. പലരും അപകട സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരിൽ ഏറെയും നാൽപതിനു മേൽ പ്രായമുള്ളവരാണ്.

വേഗത്തിൽ വന്ന ബസിന്റെ ഡ്രൈവർ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കർ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാൻ ഇടയാക്കിയതെന്നാണ് സൂചന. സ്പീഡ് ബ്രേക്കറിൽ കയറി നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് പറയുന്നു. കശ്മീരിൽ 51 പേർ മരിച്ച അപകടമാണ് രാജ്യത്ത് ഇതിനു മുൻപ് ബസ് ഉൾപ്പെട്ട അപകടത്തിലെ വലിയ മരണസംഖ്യ. തെലങ്കാനയിലെ മെഹ്ബൂബ്‌നഗർ ജില്ലയിൽ മുൻപ് ഒരു സ്വകാര്യ ബസിന് തീപിടിച്ച് 45 പേർ മരിച്ചിട്ടുണ്ട്.

മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. ശനിവർപേട്ട് ഗ്രാമത്തിൽ ചുരത്തിലൂടെ സഞ്ചരിക്കുമ്പോൾ ബസ് നിയന്ത്രണം വിട്ട് താഴ്‌വരയിലേക്ക് മറിയുകയായിരുന്നു. കൊണ്ടഗട്ടിൽ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്പോർട്ട് കോർപറേഷൻ വക ബസാണ് അപകടത്തിൽ പെട്ടത്. ചൊവ്വ, ശനി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.28 യാത്രക്കാർ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവർ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടത്തിൽ ബസിന്റെ ചില ഭാഗങ്ങൾ പൂർണമായും തകർന്നു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. ഇതിന് പുറമേ പുറമേ ടിഎൻആർടിസി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം നൽകുമെന്ന് അറിയിച്ചു. മുനിസിപ്പൽ ഐടി മന്ത്രി കെ.ടി.രാമ റാവു സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗുരുതരമായി പരുക്കേറ്റവരെ ഹൈദരാബാദിലും കരിംനഗറിലുമുള്ള ആശുപത്രികളിലേക്കു മാറ്റി.

അപകടത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി. ജഗത്യാൽ ജില്ലാ എസ്‌പി സിന്ധു ശർമ, ജില്ലാ കലക്ടർ ശരത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരുടെ വിവരം ലഭ്യമാക്കാൻ ജില്ലാ അധികൃതർ 8004254247 എന്ന താൽക്കാലിക ഹെൽപ്ലൈൻ നമ്പർ ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP