Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടടി നാലിഞ്ച് പൊക്കം മാത്രമുണ്ടായിട്ടും സ്റ്റേസി വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുടെ അമ്മയാവുകയും ചെയ്തു; ലോകത്തെ ഏറ്റവും വലുപ്പം കുറഞ്ഞ അമ്മയുടെ മരണത്തിൽ തേങ്ങി ലോകം

രണ്ടടി നാലിഞ്ച് പൊക്കം മാത്രമുണ്ടായിട്ടും സ്റ്റേസി വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുടെ അമ്മയാവുകയും ചെയ്തു; ലോകത്തെ ഏറ്റവും വലുപ്പം കുറഞ്ഞ അമ്മയുടെ മരണത്തിൽ തേങ്ങി ലോകം

ലോകത്തേറ്റവും പൊക്കം കുറഞ്ഞ അമ്മയെന്ന പെരുമ അലങ്കരിച്ചിരുന്ന സ്റ്റേസി ഹെറാൾഡിന്റെ നിര്യാണത്തിൽ തേങ്ങുകയാണ് ഉറ്റവരും ഉടയവരും. രണ്ടടി നാലിഞ്ച് ഉയരം മാത്രമുണ്ടായിരുന്ന സ്റ്റേസി മൂന്ന് കുട്ടികളുടെ മാതാവായിരുന്നു. ഭർത്താവ് വില്ലിക്കും പെൺമക്കളായ കറ്റേരി (11) മഖ്യ (10) മകൻ മലാച്ചി (8) എന്നിവർക്കുമൊപ്പം കെന്റുക്കിയിൽ താമസിച്ചിരുന്ന സ്റ്റേസി 44-ാം വയസ്സിലാണ് ലോകത്തോട് വിടപറഞ്ഞത്.

അപൂർവ ജനിതക രോഗമായ ഒസ്‌റ്റോജെനിസിസ് ഇംപെർഫെക്ട എന്ന രോഗമാണ് സ്‌റ്റേസിയുടെ വളർച്ച മുരടിപ്പിച്ചത്. വലിപ്പമില്ലാത്ത ശ്വാസകോശവും ഉറപ്പില്ലാത്ത എല്ലുകളുമായിരുന്നു സ്റ്റേസിയുടേത്. ഗർഭിണിയാകരുതെന്നാണ് ഡോക്ടർമാർ ഉപദേശിച്ചത്. ഗർഭിണിയായാൽ വയറ്റിലുള്ള കുഞ്ഞ് വലുതാകുംതോറും സ്‌റ്റേസിക്ക് താങ്ങാനാകില്ലെന്നും അത് സ്‌റ്റേസിയുടെ ശ്വാസകോശത്തെയും ഹൃദയത്തെയും തകർക്കാനിടയുണ്ടെന്നുമായിരുന്നു ഡോക്ടർമാരുടെ ഉപദേശം. എന്നാൽ, സ്റ്റേസി മൂന്നുവട്ടം ഗർഭിണിയായി. മൂന്നുകുട്ടികളെയും പ്രസവിച്ച് വളർത്തുകയും ചെയ്തു.

മൂന്നുകുട്ടികളിൽ രണ്ടു പെൺകുട്ടികൾക്കും സ്റ്റേസിയെപ്പോലെ വളർച്ചാ മുരടിപ്പുണ്ട്. മൂന്നാമത്തെ കുട്ടിയായ മലാച്ചിക്ക് കുഴപ്പമൊന്നുമില്ല. സിസേറിയനിലൂടെയാണ് മലാച്ചിയെ 2010 നവംബർ 28-ന് സ്റ്റേസി പ്രസപിച്ചത്. ഇതിന്റെ ഭാഗമായി സ്റ്റേസിയുടെ വയറിൽ 34-ഓളം സ്റ്റിച്ചുകളിടേണ്ടിവന്നു. സാധാരണ ഇത്തരം ജനിതക വൈകല്യമുള്ള കുട്ടികൾ ജനിക്കുമ്പോൾതന്നെ അവരുടെ എല്ലുകൾ ഒടിയാനിടയുണ്ട്. മലാച്ചിക്ക് അത്തരം കുഴപ്പമൊന്നുമില്ലാതെ ജനിച്ചത് സ്റ്റേസിയെ ഏറെ സന്തോഷവതിയാക്കിയിരുന്നു.

2000-ൽ സ്‌റ്റേസി ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുമ്പോഴാണ് വില്ലിയുമായി പരിചയത്തിലാകുന്നത്. 2004-ൽ അവർ വിവാഹിതരായി. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് വില്ലിയെ സ്റ്റേസി വിശേഷിപ്പിക്കുന്നത്. വീൽച്ചെയറിലാണ് സഞ്ചരിച്ചിരുന്നതെങ്കിലും കുട്ടികളെ വളർത്തുന്നതിൽ സ്റ്റേസി സദാ ശ്രദ്ധാലുവായിരുന്നുവെന്ന് വിൽ പറയുന്നു. കുട്ടികളെ പരിചരിക്കുന്നതായി പ്രത്യേക സൗകര്യങ്ങൾ സ്റ്റേസിക്കായി ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP