Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഒടുവിൽ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചപ്പോൾ യുവതി പൊലീസിൽ പരാതി നൽകി: മുംബൈയിൽ പ്രമുഖ വജ്രവ്യാപാരിയുടെ മകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഒടുവിൽ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചപ്പോൾ യുവതി പൊലീസിൽ പരാതി നൽകി: മുംബൈയിൽ പ്രമുഖ വജ്രവ്യാപാരിയുടെ മകൻ അറസ്റ്റിൽ

മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മുംബൈയിലെ പ്രമുഖ വജ്രവ്യാപാരിയുടെ മകൻ അറസ്റ്റിൽ. പീഡനം പതിവാക്കുകയും ഒടുവിൽ യുവാവിന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും സംഘത്തെ വിട്ട് ആക്രമിച്ചെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മുംബൈ നിവാസിയായ 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ വജ്രവ്യാപാരിയായ ഹിതേഷ് ഷായുടെ മകൻ 24കാരനായ ധരൺ ഷായാണ് ഇതിനൊക്കെ പിന്നിലെന്നാണ് യുവതി ആരോപിക്കുന്നത്. രണ്ട് വർഷമായി ധരണിനെ അറിയാമെന്ന് യുവതി പറയുന്നു. തനിക്ക് വിവാഹ വാഗ്ദാനം നൽകി ധരൺ രണ്ട് വർഷത്തിനിടെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്ന് യുവതി പറയുന്നു.

പിന്നീട് കിടപ്പറ ദൃശ്യങ്ങൾ ധരൺ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാല് ലക്ഷം രൂപ ഇയാൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തുവെന്ന് യുവതി പറയുന്നു. മാത്രമല്ല കാനഡക്കുള്ള വിനോദ യാത്രയ്ക്കായി പ്രതി വീണ്ടും യുവതിയുടെ പക്കൽ നിന്നും പണം ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈയിൽ പണമില്ലെന്നായിരുന്നു യുവതിയുടെ പ്രതികരണം.

പണം ലഭിക്കില്ലെന്ന് മനസിലായതോടെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടണമെന്ന് യുവതിയോട് ധരൺ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ കാനഡ ട്രിപ്പിന്റെ സ്പോൺസർ ആയിരുന്നു ഇത്. ഇതിന് യുവതി വിസമ്മതിക്കുകയും പിന്നീട് പൊലീസിൽ എത്തി പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ധരണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP