Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുരിതബാധിത മേഖലകളിലൂടെയുള്ള ചലച്ചിത്ര അക്കാദമിയുടെ ദൃശ്യ സാന്ത്വനയാത്രയ്ക്ക് ഇന്ന് തുടക്കമാവും; സഞ്ചരിക്കുന്ന ചലച്ചിത്രമേളയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവ്വഹിക്കും: ഉദ്ഘാടന ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ദുരിതബാധിത മേഖലകളിലൂടെയുള്ള ചലച്ചിത്ര അക്കാദമിയുടെ ദൃശ്യ സാന്ത്വനയാത്രയ്ക്ക് ഇന്ന് തുടക്കമാവും; സഞ്ചരിക്കുന്ന ചലച്ചിത്രമേളയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ നിർവ്വഹിക്കും: ഉദ്ഘാടന ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുൾ

ജാസിം മൊയ്‌ദീൻ

പാലക്കാട്:  പ്രളയം ദുരന്തം വിതച്ച മേഖലകളിലൂടെ അതിജീവനത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന ചലച്ചിത്രങ്ങളുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദൃശ്യ സാന്ത്വന യാത്രക്ക് ഇന്ന് തുടക്കമാവും. സഞ്ചരിക്കുന്ന ചലച്ചിത്രമേളയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് കഞ്ചിക്കോട് അപ്നാഘറിൽ ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിക്കും.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.സി ഉദയകുമാർ, വാർഡ് മെമ്പർ കെ.രമേശ്, മലബാർ സിമന്റ്സ് ഡയറക്ടർ ബോർഡ് അംഗം എസ്. സുഭാഷ് ചന്ദ്രബോസ്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളും പ്രമുഖ ചലച്ചിത്ര നിരൂപകരുമായ ജി.പി രാമചന്ദ്രൻ, മധു ജനാർദനൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

രണ്ടാംലോകമഹായുദ്ധകാലത്ത് ഇറ്റലിയിൽ നടന്ന യഹൂദവംശഹത്യ എന്ന മഹാദുരന്തത്തെ അതിജീവിക്കുന്ന ഒരു അച്ഛന്റെയും മകന്റെയും പ്രത്യാശാനിർഭരമായ ജീവിത സമീപനത്തെ നർമമധുരമായി കാഴ്ചവെക്കുന്ന 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ആണ് ഉദ്ഘാടന ചിത്രം. മലയാളം ഉപശീർഷകങ്ങളോടെയാണ് ചിത്രം പ്രദർശിപ്പിക്കുക. മണ്ണാർക്കാട്, അട്ടപ്പാടി, അഗളി, ചാലക്കുടി, മാള, അങ്കമാലി, കാലടി, പെരുമ്പാവൂർ, നെടുമ്പാശ്ശേരി, ആലുവ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുന്ന മേള ഒക്ടോബർ ആദ്യവാരം ആറന്മുളയിൽ സമാപിക്കും. ഗെറ്റിങ് ഹോം, ദ കിഡ്, മോഡേൺ ടൈംസ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP