Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമ്മിലടികൾക്കും പാരവെപ്പിനും ഇടയിൽ ബിഗ് ബോസ് ഹൗസിൽ പ്രണയം തുളുമ്പുന്നു; പേളി-ശ്രിനി ലിപ് ലോക്ക് കണ്ട് ഞെട്ടി പ്രേക്ഷകർ..! ഒരു കാമുകി ഉണ്ടായിട്ടു പോലും തനിക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷിന്റെ പരാതി ചൂടൻ ചുംബനത്തിലൂടെ വീട്ടി പേളി

തമ്മിലടികൾക്കും പാരവെപ്പിനും ഇടയിൽ ബിഗ് ബോസ് ഹൗസിൽ പ്രണയം തുളുമ്പുന്നു; പേളി-ശ്രിനി ലിപ് ലോക്ക് കണ്ട് ഞെട്ടി പ്രേക്ഷകർ..! ഒരു കാമുകി ഉണ്ടായിട്ടു പോലും തനിക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷിന്റെ പരാതി ചൂടൻ ചുംബനത്തിലൂടെ വീട്ടി പേളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ്ബോസിലെ ഇണക്കുരുവികളാണ് പേളിയും ശ്രീനിഷും. ഇവരുടെ പ്രണയസല്ലാപം കാണാൻ വേണ്ടി മാത്രം ഇപ്പോൾ ബിഗ്ബോസ് ഷോ കാണുന്നവരാണ് കൂടുതൽ. ഏറ്റവും കൂടുതൽ ആരാധകരുടെ മത്സരാർഥി കൂടിയായ പേളിയുടെയും ശ്രിനീയുടെയും ചൂടൻ ലിപ് ലോക്ക് ആണ് ഇപ്പോൾ ബിഗ്ബോസ് പ്രേക്ഷകരുടെ ചർച്ചാവിഷയം.

ഇരുവരുടെയും റൊമാന്റിക് സംസാരവും കെട്ടിപ്പിടുത്തവും എല്ലാം പതിവാണെങ്കിലും ഇന്നലെ നടന്ന ചൂടൻ ചുംബനം കണ്ട പ്രേക്ഷകർ ഞെട്ടുകയായിരുന്നു. അതിഥി കഴിഞ്ഞ ദിവസം തിരിയെയെത്തിയപ്പോൾ ഷിയാസിന് ഉമ്മ കൊടുത്തത് ബിഗ്ബോസ് അംഗങ്ങൾക്കിടയിൽ ചർ്ച്ചയായിരുന്നു. തിരികെ വന്നതിന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടാണ് അതിഥി ഷിയാസിന് ഉമ്മ നൽകിയത്. ഇതിനു പിന്നാലെ ഷിയാസിനെ പരിഹസിച്ച് പേളിയും ശ്രീനിയും എത്തിയിരുന്നു. എന്നാൽ ഷിയാസിനു ഉമ്മ കിട്ടിയതിൽ അൽപം അസൂയ ഉള്ള തരത്തിലായിരുന്നു ശ്രിനിയുടെ പെരുമാറ്റം. ഒരു കാമുകി ഉണ്ടായിട്ടു പോലും തനിക്ക് ഒരു ഉമ്മ പോലും കിട്ടിയിട്ടില്ലെന്ന് ശ്രീനീഷ് പരാതി പറയുകയും ചെയ്തിരുന്നു.

അതിഥി ഷിയാസിന് നൽകിയ പോലൊരു ഉമ്മ തനിക്ക് കിട്ടാത്തതിന്റെ പേരിൽ പേളിയുമായി ചെറിയ ഒരു ചർച്ച നടത്തിയ ശ്രീനി ഒപ്പം അതിഥിയെ കണ്ട് പഠിക്കാൻ പേളിക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പേളി അത് ചിരിച്ചു കൊണ്ടാണ് കേട്ട് നിന്നത്. എന്നാൽ ശ്രീനിക്ക് ഉമ്മ വേണമെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് പേളി ശ്രിനിക്ക് ചൂടൻ ഉമ്മ നൽകിയത്. രാവിലെ ശ്രിനി പേളിക്ക് എക്സർസൈസ് പഠിപ്പിച്ച് കൊടുക്കുന്നതിന് ഇടയിലായിരുന്നു സംഭവം. വ്യായാമം ചെയ്താൽ കഴുത്ത് വേദനയൊക്ക മാറുമോ എന്ന് പേളി ശ്രീനിയോട് ചോദിച്ചിരുന്നു. എങ്കിലും ശ്രീനീഷിന്റെ മനസ്സിൽ ഷിയാസിന് ലഭിച്ച ഉമ്മയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇതിനെ കുറിച്ച് ശ്രീനി പറയുകയും ചെയ്തു. തുടർന്നാണ് അപ്രതീക്ഷിമായി പേളി ശ്രീനിഷിനെ ചുംബിച്ചത്. അതോടെ ശ്രീനിഷിന് ഉമ്മ കിട്ടിയില്ലാന്നുള്ള വിഷമവും മാറുകയായിരുന്നു. എന്നാൽ പേളി ചുണ്ടുകളിലാണോ ചുംബിച്ചത് അതോ കവിളുകളിലാണൊ എന്നും സോഷ്യൽമീഡിയിൽ ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP