Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ യുവതി സച്ചിയുടെ സംസ്‌കാരം നടത്തി

വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ യുവതി സച്ചിയുടെ സംസ്‌കാരം നടത്തി

പി.പി. ചെറിയാൻ

 ബെൽമോന്റ്(മാസ്സച്യൂസെറ്റ്സ്): മാസ്സച്ച്യൂസെറ്റ്സ് ബെൽമോന്റിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യൻ അമേരിക്കൻ ഓക്യുപേഷ്ണൽ തെറാപിസ്റ്റ് സച്ചി ഗ്വരാഗ് തനവാലയുടെ (39) സംസ്‌കാരം നടത്തി.

ബെൽമോന്റ് ക്രോസ് വാക്കിലൂടെ നടന്നു പോകുകയായിരുന്ന സച്ചിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ബെത്ത് ഇസ്രയേൽ ഡക്കോണസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തിന്റെ ്രൈഡവർക്കെതിരെ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.

ബെൽമോന്റ് മാനർ നഴ്സിങ്ങ് ഹോമിലെ ജീവനക്കാരിയായിരുന്നു. ആകാശ് പട്ടേൽ ഭർത്താവും അർനേവ്(8), വീർ(4) എന്നിവർ മക്കളുമാണ്.

ഗുജറാത്തിലെ അഹമദാബാദിലായിരുന്നു ജനനം. 2002 ലാണ് അമേരിക്കയിൽ എത്തിയത്. സാമൂഹ്യ സേവനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സച്ചിയുടേതെന്ന് സഹപ്രവർത്തകരും, കുടുംബാംഗങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP