Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താമ്പ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു

താമ്പ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

താമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ഗ്രാൻഡ് പേരൻസ്ഡേ ആഘോഷിച്ചു. രാവിലെ 9 .15 ന് വികാരി റവ. ഫാദർ മാത്യു മേലേടം ഇംഗ്ലീഷിലും തുടർന്ന് റവ. ഫാദർ സലിം ചക്കുങ്കൽ മലയാളത്തിലും ബലി അർപ്പിച്ചു . ദിവ്യബലി കൾക്കുശേഷം ഇടവകയിലെ സൺഡേസ്‌കൂൾ ഒരുക്കിയ ഗ്രാൻഡ് പേരൻസ്ഡേ ആഘോഷം നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ ഗ്രാൻഡ് പേരൻസിനും വികാരി സമ്മാനങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ഏവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു കുട്ടികൾ ഒരുക്കിയ റാഫിൾ ടിക്കറ്റിന് എബ്രാഹം പുതുപ്പറമ്പിൽ( ഗ്രാൻഡ് ഫാദർ) മോളി പടിക്കപ്പറമ്പിൽ( ഗ്രാൻഡ് മദർ) എന്നിവർ വിജയികളായി.

തുടർന്ന് ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വല്യപ്പച്ചനും വല്യമ്മച്ചിക്കും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. സൺഡേ സ്‌കൂളിനെ പ്രതിനിധീകരിച്ച് ജേക്കബ് പുതുപ്പറമ്പിൽ മഹിത തെക്കേക്കുറ്റ് ഒലിവിയ പുത്തൻ കണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാൻഡ് പേരൻസിനെ പ്രതിനിധീകരിച്ച് തോമസ് പാറേട്ട് സംസാരിച്ചു. മതബോധന ക്ലാസുകളുടെ ആ്വശ്യകതയും പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതത്തെപ്പറ്റിയും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

ഷാരു തത്തംകുളം, ജാസി പുതുശ്ശേരി എന്നിവരായിരുന്നു എംസിമാർ. ഡിആർഇ ജോളി വെട്ടുപാറപുറവും,മതബോധന ക്ലാസുകളിലെ മറ്റ് അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP