Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോസ്ആഞ്ചലസിൽ കേരളത്തിനായി ഐക്യദാർഢ്യസമ്മേളനം

ലോസ്ആഞ്ചലസിൽ കേരളത്തിനായി ഐക്യദാർഢ്യസമ്മേളനം

ജോയിച്ചൻ പുതുക്കുളം

ലോസ്ആഞ്ചലസ്: കേരളത്തിലെ പ്രളയ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് പ്രമുഖ സംഘടനയായ വാലി മലയാളി ആർട്സ് ആൻഡ് സ്പോട്സ് ക്ലബ് നടത്തിയ ഐക്യദാർഢ്യപ്രഖ്യാപനവും, മത സമ്മേളനവും സമാനതകളില്ലാത്ത മാതൃകയായി. നേരത്തെ നിശ്ചയിച്ച ഓണാഘോഷം മാറ്റിവെച്ചു നടത്തിയ സമ്മേളനം മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ക്ലബ് പ്രസിഡന്റ് ബെന്നി ഇടക്കര തന്റെ സ്വാഗത പ്രസംഗത്തിൽ ദുരന്തമുഖത്ത് മാതൃകാപരമായ സേവനങ്ങൾ ചെയ്തവരെ അനുമോദിച്ചു. തുടർന്നു നടന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ റവ. ഫാ. കുര്യാക്കോസ് ചേരാട്ടിൽ കോർഎപ്പിസ്‌കോപ്പ, രാജപ്പൻ മഞ്ഞനാംകുഴി, ഫിറോസ് മുസ്തഫ എന്നിവർ വിവിധ മതങ്ങൾ ഒന്നായി ചേർന്നു നടത്തിയ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുവാൻ ആഹ്വാനം ചെയ്തു. പ്രകൃതിയെ നശിപ്പിക്കാതെയുള്ള നിർമ്മാണ പ്രവർത്തികളുടെ ആവശ്യകതയേയും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനുശേഷം കേരളത്തിലെ ദുരന്തമുഖത്തുനിന്നും എത്തിയ ബെറ്റ്സി കൈതത്തറ, ശിവകുമാർ കുറുവക്കൽ എന്നിവർ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു.

ലോസ്ആഞ്ചലസിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹിന്ദു മലയാളി അസോസിയേഷനുവേണ്ടി വിനോദ് ബാഹുലേയൻ, കെ.സി.സി.എൻ.എ വനിതാ വിഭാഗം നാഷണൽ പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറത്ത്, എസ്.ഡി.എം സെക്രട്ടറി ജയ് ജോൺസൺ, കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോയ് മുഴുത്തേറ്റ്, ക്നാനായ അസോസിയേഷൻ പ്രസിഡന്റ് ഷിജു അപ്പൊഴിൽ, മാർത്തോമാ ചർച്ച് പ്രതിനിധി വി സി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്ലബ് ജോയിന്റ് സെക്രട്ടറി ജയാ ജോർജ് കേരളത്തോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. ട്രഷറർ സിന്ധു വർഗീസ് നന്ദി പ്രകാശിപ്പിച്ചു. അനൂപ് സുബ്രഹ്മണ്യൻ, ലോജോ ലോന, റെജി ജോൺ എന്നിവരും മറ്റു ഭാരവാഹികളും നേതൃത്വം നൽകി. ബിജു മാത്യു, കൃഷ്ണ മനോജ്, ട്രീസാ എബി, സ്മിത മനോജ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർക്കെല്ലാം സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച പതിനായിരം ഡോളറും തുടർന്നു ലഭിക്കുന്ന തുകയും അർഹരെ സഹായിക്കുന്നതിനായി വിനിയോഗിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. മനു തുരുത്തിക്കാടൻ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP