Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ഹോട്ടൽ ജീവനക്കാരെ പേടിച്ച് മുറിക്കകത്ത് ഇരിക്കേണ്ടി വന്നു'; ഇന്ത്യ സന്ദർശനത്തിനിടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് വെളിപ്പെടുത്തി അമേരിക്കൻ ട്രാവലർ ബ്ലോഗർ; ഹോട്ടൽ മുറിയിൽ വച്ച് താൻ പീഡിപ്പിക്കപ്പെടുമായിരുന്നെന്നും വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെന്നും ജോർദൻ ടെയ്‌ലർ

'രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ഹോട്ടൽ ജീവനക്കാരെ പേടിച്ച് മുറിക്കകത്ത് ഇരിക്കേണ്ടി വന്നു'; ഇന്ത്യ സന്ദർശനത്തിനിടെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് വെളിപ്പെടുത്തി അമേരിക്കൻ ട്രാവലർ ബ്ലോഗർ; ഹോട്ടൽ മുറിയിൽ വച്ച് താൻ പീഡിപ്പിക്കപ്പെടുമായിരുന്നെന്നും വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെന്നും ജോർദൻ ടെയ്‌ലർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിദേശത്ത് നിന്നും എത്തിയ വനിതയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ കഥയാണ് ഇപ്പോൾ തലസ്ഥാനത്ത്  നിന്നും കേൾക്കുന്നത്. അമേരിക്കൻ ട്രാവലർ ബ്ലോഗർ കൂടിയായ ജോർദൻ ടെയ്‌ലർ എന്ന യുവതിയാണ് തനിക്ക് നേരെ ഹോട്ടലിൽ വച്ചുണ്ടായ ലൈംഗികാതിക്രമ ശ്രമം തുറന്ന് പറയുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ രണ്ട് ദിവസം ഹോട്ടൽ മുറിയിൽ കഴിയേണ്ടി വന്നുവെന്ന് ജോർദൻ പറയുന്നു.
ഹോട്ടൽ മുറിയിൽ വെച്ച് ശാരീരികമായി പീഡിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചു. വാതിൽ അകത്ത് നിന്ന് അടച്ചപ്പോൾ തള്ളിത്തുറന്ന് മുറിയിൽ കടക്കാൻ അവർ ശ്രമിക്കുകയായിരുന്നെന്നും ജോർദൻ പറയുന്നു.

ഞാനും ബോയ് ഫ്രണ്ടായ ലിവിയോയും ഒന്നിച്ചായിരുന്നു ഇന്ത്യയിലെത്തിയത്. എന്നാൽ അദ്ദേഹം തിരിച്ചുപോയതിന് പിന്നാലെയായിരുന്നു സംഭവം. ഒയോയിലൂടെ ബുക്ക് ചെയ്ത ഹോട്ടലിലായിരുന്നു ഇത് സംഭവിച്ചത്. എന്റെ ആൺസുഹൃത്ത് കൂടെയില്ലെന്ന് ഉറപ്പിച്ചതിന് ശേഷമാണ് അവർ ഇത്തരമൊരു കൃത്യത്തിന് മുതിർന്നത്. പുലർച്ചെ അദ്ദേഹത്തെ എയർപോർട്ടിൽ കൊണ്ടുവിട്ട് വന്നതിന് ശേഷം ഹോട്ടൽ ജീവനക്കാരിൽ ചിലർക്ക് തന്നോടുള്ള സമീപനം മാറുകയായിരുന്നു. ഒരു പുരുഷന്റെ സംരക്ഷണയിൽ നിൽക്കുമ്പോൾ മറ്റുള്ളവർ നമുക്ക് തരുന്ന ബഹുമാനവും കരുതലും അവർ ഇല്ലാതിരിക്കുമ്പോൾ ഉണ്ടായിരിക്കില്ലെന്നതാണ് എന്റെ അനുഭവം തെളിയിച്ചത്.

അദ്ദേഹം പോയിക്കഴിഞ്ഞതിന് പിന്നാലെ എന്റെ നേർക്കുള്ള അവരുടെ നോട്ടവും ഭാവവും മാറി. ഞാൻ മുറിയിലേക്ക് നടക്കുമ്പോൾ ഒരു ഹോട്ടൽജീവനക്കാരൻ എന്റെ പിറകെ സ്റ്റെയർകേസ് വരെ വന്നു. മുറിയിൽ ഫോണുണ്ടായിരുന്നു. പക്ഷേ ആ ഫോണിൽ നിന്നും പുറത്തേക്ക് ഫോൺ ചെയ്യാൻ സാധിക്കില്ലെന്ന് എനിക്ക് മനസിലായി.മുറിയിലേക്ക് ചിലർ ഫോണിൽ വിളിച്ച് ഹേ. ബേബി എന്നെല്ലാം പറയാൻ തുടങ്ങി. ഞാൻ ആകെ ഭയന്നുപോയി. വീണ്ടും അവർ ഫോണിൽ വിളിക്കാൻ തുടങ്ങി. ഞാൻ ഫോൺ എടുത്തു. ലൈംഗികചുവയോടെയുള്ള ചില മുറമുറുപ്പുകളും ശ്വാസമെടുക്കലുകളും മറുതലയ്ക്കൽ കേട്ടു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു.

എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന തോന്നലായിരുന്നു. അങ്ങനെയിരിക്കെയാണ് വാതിലിൽ വന്ന് ഒരാൾ മുട്ടിയത്. വാതിൽ തുറക്കാനും അവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാൻ വാതിൽ തുറന്നില്ല. അല്പനേരം കഴിഞ്ഞ് വീണ്ടും വാതിൽ മുട്ടി. അപ്പോഴേക്കും മുറിയിലെ എ.സി അവർ പുറത്ത് നിന്ന് ഓഫ് ചെയ്ത് കളഞ്ഞിരുന്നു. മെയിൻ സ്യുച്ച് ഓഫ് ചെയ്തതാണെന്ന് എനിക്ക് മനസിലായി. പിന്നീട് വാതിലിൽ മുട്ടി അവർ പറഞ്ഞത് എസി തകരാറിലായതെന്നും അത് ശരിയാക്കണമെന്നുമാണ്. വേണ്ട എന്ന് മാത്രം ഞാൻ പറഞ്ഞു. ഇതേ കാര്യം അവർ ഫോണിൽ വിളിച്ചും ആവശ്യപ്പെട്ടു. അവർ എസി പുറത്ത് നിന്ന് ഓഫ് ചെയ്തതാണ്. എന്നിട്ട് കള്ളം പറയുകയായിരുന്നു.

വാതിലിന്റെ ഇടയിലൂടെ നോക്കിയപ്പോൾ കുറേ ആളുകൾ എന്റെ വാതിലിന് പുറത്ത് നിൽക്കുന്നത് കണ്ടു. വൈഫൈ നന്നാക്കണമെന്നും വാതിൽ തുറക്കണമെന്നും അവർ വീണ്ടും ആവശ്യപ്പെടുന്നുണ്ടായിരുന്നു. മുറിക്കകത്ത് കടക്കാനായി അവർ പല കള്ളങ്ങളും പറഞ്ഞു. അരുതാത്തതെന്തോ ഉടൻ സംഭവിക്കുമെന്ന് ഞാൻ ഭയന്നു. അങ്ങനെ രണ്ട് ദിവസം മുന്നോട്ട് പോയി. വാതിലിന് അടിയിലൂടെ പുറത്ത് ആളുകൾ നിൽക്കുന്നതിന്റെ നിഴൽ കാണാം. കുറച്ച് സമയം കഴിയുമ്പോൾ അവർ പോകും. വീണ്ടും വരും. കുടിക്കാൻ വെള്ളമോ ഭക്ഷണമോ ഇല്ല. ഞാൻ അവിടെ ബന്ധിയാക്കപ്പെട്ടെന്ന യാഥാർത്ഥ്യം ഞാൻ മനസിലാക്കുകയായിരുന്നു.

പിറ്റേദിവസം പുലർച്ചെ വാതിലിന് പുറത്ത് ആരും ഇല്ല എന്ന് തോന്നിയ നിമിഷം അവിടെ നിന്നും ഇറങ്ങി ഓടുകയായിരുന്നു. 3 മണിക്ക് എയർപോർട്ടിലെത്തി.അവിടെയെത്തിയിട്ടും ഞാൻ രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ ആ വാതിൽ തകർത്ത് അകത്ത് കയറിയിരുന്നെങ്കിൽ എന്താവും സംഭവിക്കുക? ഉറക്കെ കരയാനായിരുന്നു തോന്നിയത്. എത്രയും പെട്ടെന്ന് വിമാനത്തിൽകയറി പോവാൻ സാധിച്ചില്ലെങ്കിൽ താൻ വീണ്ടും ആക്രമിക്കപ്പെടുമെന്ന തോന്നലായിരുന്നു. ഇതിന് മുൻപും ഇന്ത്യയിൽ വന്നിട്ടുണ്ട്. അന്നെല്ലാം നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. - ജോർദൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP