Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കോടതിവിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്ന് യുവതിയുടെ പരാതി; സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് മർദ്ദനം പതിവെന്നും വയറ്റിൽ ചവിട്ടി ഭർത്താവ് ഗർഭം കലക്കിയെന്നും 20കാരി റമീസ; ഗാർഹിക പീഡന പരാതി നിലനിൽക്കേ മൂന്നു തലാഖും ഒന്നിച്ചു ചൊല്ലിയ ഭർത്താവ് മുഹസിൻ മുഹമ്മദിനും രണ്ടാം ഭാര്യക്കുമെതിരേ കേസെടുത്ത് പയ്യന്നൂർ കോടതി

കോടതിവിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്ന് യുവതിയുടെ പരാതി; സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് മർദ്ദനം പതിവെന്നും വയറ്റിൽ ചവിട്ടി ഭർത്താവ് ഗർഭം കലക്കിയെന്നും 20കാരി റമീസ; ഗാർഹിക പീഡന പരാതി നിലനിൽക്കേ മൂന്നു തലാഖും ഒന്നിച്ചു ചൊല്ലിയ ഭർത്താവ് മുഹസിൻ മുഹമ്മദിനും രണ്ടാം ഭാര്യക്കുമെതിരേ കേസെടുത്ത് പയ്യന്നൂർ കോടതി

രഞ്ജിത്ത് ബാബു

കണ്ണൂർ: സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് നടത്തിയ ഭർത്താവിനെതിരെ യുവതി പരാതിയുമായി കോടതിയിൽ. വിവാഹ ബന്ധം മുത്തലാഖ് വഴി വേർപ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ലംഘിച്ച് വിവാഹബന്ധം വേർപെടുത്തിയെന്ന പരാതിയുമായി തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ കെ.എൻ. റമീസ (20) ആണ് ഭർത്താവ് രാമന്തളി താഴത്തെപുരയിൽ മുഹസ്സിൻ മുഹമ്മദിനെതിരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പരാതി നൽകിയത്.

മുഹസ്സിൻ മുഹമ്മദും റമീസയും തമ്മിൽ 2017 ജനുവരി 15 നാണ് വിവാഹിതരായത്. വിവാഹ ശേഷം മലേഷ്യയിലേക്ക് പോയ മുഹസ്സിൻ മുഹമ്മദ് 2017 ഒക്ടോബറിൽ തിരിച്ചെത്തി. അതോടെ റമീസയുടെ വീട്ടുകാർക്ക് നേരെ സ്ത്രീധനത്തിനു വേണ്ടി കടുത്ത സമ്മർദ്ദം ചെലുത്തി. ഗർഭിണിയായ റമീസയുടെ വയറ്റിൽ ചവിട്ടേറ്റതിനെ തുടർന്ന് ഗർഭം അലസിപ്പോവുകയും അതേ തുടർന്ന് ഗാർഹിക പീഡന പരാതി നൽകുകയും ചെയ്തിരുന്നു.

റമീസയുടെ ഗാർഹിക പീഡന പരാതി നിലനിൽക്കേ ഉടുമ്പുന്തല ജമാഅത്ത് കമ്മിറ്റിക്ക് മൂന്നു തലാഖും ഒന്നിച്ച് ചൊല്ലിയതായുള്ള മുഹസിൻ മുഹമ്മദിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഈ വിവരം പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. എന്നാൽ വിവാഹബന്ധം മുത്തലാഖ് മൂലം വേർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായി സുപ്രീം കോടതി വിധി പ്രസ്താവമുണ്ടെന്നും മാത്രവുമല്ല, മുസ്ലിം സ്ത്രീ സംരക്ഷണ മാര്യേജ് ആക്ട് പ്രകാരവും ഇത് ശിക്ഷാർഹമായ കുറ്റമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് റമീസ കോടതിയെ സമീപിച്ചത്.

മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം പയ്യന്നൂരിൽ ഇത് രണ്ടാമത്തെ പരാതിയാണ്. നേരത്തെ അഡ്വ: കെ.വിജയകുമാർ മുഖേന കാങ്കോലിലെ ആരിഫയാണ് തന്നെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയെന്ന് കാണിച്ച് ഭർത്താവിനും രണ്ടാം ഭാര്യക്കും വീട്ടുകാർക്കുമെതിരെ കോടതിയിൽ പരാതി നൽകിയത്. ഇതിൽ പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.അഡ്വ. കെ.സുധാകരൻ മുഖേനയാണ് മജിസ്ട്രേട്ട് കോടതിയിൽ റമീസ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP