Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് കത്തോലിക്ക സഭ' !; ബലാത്സംഗ പരാതിയിൽ ബിഷപ്പിനെതിരെ നടപടി വൈകുന്നമ്പോൾ കത്തോലിക്ക സഭയെ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ; ബിഷപ്പ് ഫ്രാങ്കോയാണ് സഭയെന്ന വ്യാഖ്യാനം തെറ്റാണ്, അദ്ദേഹം നേരത്തെ രാജിവയ്ക്കണമായിരുന്നെന്നും കെആർഎൽസിസി

'ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് കത്തോലിക്ക സഭ' !; ബലാത്സംഗ പരാതിയിൽ ബിഷപ്പിനെതിരെ നടപടി വൈകുന്നമ്പോൾ കത്തോലിക്ക സഭയെ രൂക്ഷമായി വിമർശിച്ച് ലത്തീൻ സഭ; ബിഷപ്പ് ഫ്രാങ്കോയാണ് സഭയെന്ന വ്യാഖ്യാനം തെറ്റാണ്, അദ്ദേഹം നേരത്തെ രാജിവയ്ക്കണമായിരുന്നെന്നും കെആർഎൽസിസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധമറിയിച്ച് ലത്തീൻ സഭ. ബിഷപ്പിനെ സംരക്ഷിക്കുന്ന കത്തോലിക്കാ സഭാ നിലപാടിനെതിരെ ആഞ്ഞടിക്കുകയാണ് ലത്തീൻ സഭാ വിഭാഗം. കേരള റീജിയണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിലാണ് (കെആർഎൽസിസി)വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. ഫ്രാങ്കോയാണ് സഭയെന്ന വാദം തെറ്റാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വ്യക്തിപരമാണെന്നും ബിഷപ്പ് നേരത്തെ തന്നെ രാജിവയ്ക്കണമായിരുന്നെന്നും ലത്തീൻ സഭ പ്രതികരിച്ചു.

വ്യക്തിപരമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തിൽ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികൾക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ലത്തീൻ സഭാ വക്താവ് ഷാജി ജോർജ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.ഇതിൽ സഭയെ എതിർക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം. എന്നാൽ അതൊന്നും സംഭവിക്കാതിരിക്കാൻ ആരോപണമുയർന്നപ്പോൾ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കിൽ പൊതുസമൂഹത്തിൽ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ലത്തീന് സഭ കൂട്ടിച്ചേർത്തു.

സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി ആവശ്യപ്പെട്ടുകൊണ്ട് കന്യാസ്ത്രീമാർ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ പിന്തുണയേറുകയാണ്. മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസ് സമരപ്പന്തലിലെത്തി കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷികനായ ജോസഫ് സി മാത്യു, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഡോ. കെ എസ് രാധാകൃഷ്ണൻ, ആർഎംപിഐ നേതാവ് കെ കെ രമ, പി ഗീത ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവരും പിന്തുണയർപ്പിച്ചു.

പീഡനപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ് പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ബിഷപ്പിനോട് ആവശ്യപ്പെടും. നോട്ടീസ് ഇന്ന് തന്നെ അയക്കുമെന്നും ഡിവൈഎസ്‌പി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP