Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഗുണ്ടാ പിരിവ് നടത്തുന്നത് അവസാനിപ്പിക്കണം; സ്വമേധയാ പണം നൽകാൻ തയാറുള്ളപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല; പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും തുക നിർബന്ധിച്ച് പിരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ചെന്നിത്തലയുടെ കത്ത്

ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഗുണ്ടാ പിരിവ് നടത്തുന്നത് അവസാനിപ്പിക്കണം;  സ്വമേധയാ പണം നൽകാൻ തയാറുള്ളപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ല; പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും തുക നിർബന്ധിച്ച് പിരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ചെന്നിത്തലയുടെ കത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു മാസത്തെ വേതനം നിർബന്ധമായി പിടിച്ച് വാങ്ങുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഗുണ്ടാ പിരിവ് നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഭരണ കക്ഷി യൂണിയനുകൾ ജീവനക്കാർക്ക് നേരെ സ്ഥലം മാറ്റ ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ എടുക്കമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സ്വമേധയാ തുക നൽകുന്നതിന് ജീവനക്കാർ തയ്യാറുള്ളപ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.ഇപ്പോൾ തന്നെ ഓണത്തിന് നൽകുന്ന ഉൽസവ ബത്ത സർക്കാർ ദുരിതാശ്വാസത്തിന്റെ പേരിൽ പിടിച്ചു വച്ചു. ഇനി ഒരു മാസത്തെ ശമ്പളം കൂടി പിടിച്ചു വാങ്ങുന്നത് സർക്കാർ ഉദ്യേഗസ്ഥരോട് കാണിക്കുന്ന ക്രൂരയാണ്.

എൺപത് ശതമാനം സർക്കാർ ജീവനക്കാരും പരിമിതമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരാണ്. മക്കളുടെ വിദ്യാഭ്യാസം, ലോൺ, ആരോഗ്യ പരിരക്ഷ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും മുമ്പോട്ട് കൊണ്ട് പോകുന്നത് ഈ ശമ്പളം വഴിയാണ്. ഗുരുതരമായ രോഗം ബാധിച്ച നിരവധി സർക്കാർ ഉദ്യേഗസ്ഥരമുണ്ട്. സർക്കാർ ദുരിതാശ്വാസത്തിന്റെ പേരിൽ നിർബന്ധിതമായി ശമ്പളം പിടിച്ചു വാങ്ങുമ്പോൾ അവരുടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴി മുട്ടുകയാണ് ചെയ്യുന്നത്.

ഐഎഎസുകാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥരിൽ നിന്ന് ഇത്തരത്തിൽ ഈടാക്കിയാൽ അതിനൊരു ന്യായീകരണം ഉണ്ട്.എന്നാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഇത്തരത്തിൽ ശമ്പളം പിടിച്ചുവാങ്ങുന്നത് ഗുണ്ടാ പിരിവാണെന്നും ഒരു ജനകീയ സർക്കാർ അതു ചെയ്യാൻ പാടില്ലന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.സ്വമേധയാ ആരെങ്കിലും ശമ്പളം സർക്കാരിന് നൽകുന്നതിനെ ആരും എതിർക്കുന്നില്ല.

എന്നാൽ യാതൊരു നിയമ പ്രാബല്യവുമില്ലാതെ സർക്കാർ ഉദ്യേഗസ്ഥരുടെ ശമ്പളം സർക്കാർ പിടിച്ചുവാങ്ങുന്നതിലൂടെ സർക്കാർ അതിന്റെ സംവിധാനങ്ങളെ സ്വയം ദുർബലപ്പെടുത്തുകയാണെന്നും രമേശ് ചെന്നിത്തല കത്തിൽ പറഞ്ഞു. ഒരു മാസത്തെ ശമ്പളം നൽകാത്തവർക്ക് നേരെ സ്ഥലം മാറ്റമടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും തെറ്റാണ്. ഉദ്യേഗസ്ഥരെ ഉപയോഗിച്ച് ഫണ്ട് പിരിക്കുന്നതും ശരിയില്ല. സർക്കാരിന് സ്വന്തം സംവിധാനത്തെ വിശ്വാസമില്ലാത്തതിന്റെ തെളിവാണ് ഈ നടപടിയെന്നും അതിൽ നിന്ന് ഉടൻ പിൻവാങ്ങണമെന്നും രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP