Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ട് വയ്ക്കുന്ന ചരിത്രപ്രധാനമായ സമരത്തിൽ പങ്കു ചേരുന്നു; സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ കാലമാണിത് അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാകില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വിമൻ ഇൻ കളക്ടീവ്

കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ട് വയ്ക്കുന്ന ചരിത്രപ്രധാനമായ സമരത്തിൽ പങ്കു ചേരുന്നു; സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ കാലമാണിത് അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാകില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി വിമൻ ഇൻ കളക്ടീവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടത്തുന്ന കന്യാസ്ത്രീകളുടെ സമരത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ ലഭിക്കുകയാണ്. അതിനിടയിലാണ് മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയായ വിമൻ ഇൻ കളക്ടീവ് പിന്തുണയുമായി രംഗത്തെത്തിയത്. നടി റീമ കല്ലിങ്കൽ അടക്കമുള്ള താരങ്ങളാണ് സമരപ്പന്തലിലെത്തിയത്. കന്യാസ്ത്രീകളുടെ സമരത്തിന് തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും ഇവർ അറിയിച്ചിരുന്നു. സമൂഹ വ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്ന് ഡബ്ല്യു.സി.സി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

'കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.'ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. പി.സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ഡബ്ല്യു.സി.സി ശക്തമായ ഭാഷയിൽ അപലപിച്ചു.

ഇരയോട് അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചു നിൽക്കണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.'അവൾക്കൊപ്പം' എന്ന ഹാഷ്ടാഗോട് കൂടിയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

വിമൻ ഇൻ കളക്ടീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP