Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറപ്പിക്കുക എന്നത് പോലെ ബിഷപ്പിനെ വിളിച്ചു വരുത്തി കാര്യങ്ങൾ നടത്താനാണ് പൊലീസ് നോക്കുന്നത്; കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടാണ് പ്രവർത്തിച്ചതും അധികാരത്തിലെത്തിയതും; ഇത് ധൈര്യമില്ലാത്ത ഭീരുക്കളുടെ പാർട്ടിയല്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയുള്ള നടപടികൾ വൈകുന്നതിൽ ആഞ്ഞടിച്ച് എം.എം ലോറൻസ്

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറപ്പിക്കുക എന്നത് പോലെ ബിഷപ്പിനെ വിളിച്ചു വരുത്തി കാര്യങ്ങൾ നടത്താനാണ് പൊലീസ് നോക്കുന്നത്; കമ്മ്യൂണിസ്റ്റ് പാർട്ടി എല്ലാ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടാണ് പ്രവർത്തിച്ചതും അധികാരത്തിലെത്തിയതും; ഇത് ധൈര്യമില്ലാത്ത ഭീരുക്കളുടെ പാർട്ടിയല്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെയുള്ള നടപടികൾ വൈകുന്നതിൽ ആഞ്ഞടിച്ച് എം.എം ലോറൻസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ ഏറുകയാണ്. ഈ അവസരത്തിലാണ് സമരവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ രൂക്ഷ വിമർശനവുമായി സിപിഐഎം മുതിർന്ന നേതാവായ എം.എം ലോറൻസ് രംഗത്തെത്തിയത്. സമരത്തിൽ സർക്കാർ ഇടപെടാത്തതിൽ രാഷ്ട്രീയമുണ്ട്. കമ്മ്യൂണിസ്റ്റുകാർ ഒരിക്കലും ഭീരുക്കളാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി പരിസരത്ത് വഞ്ചിസ്‌ക്വയറിൽ അഞ്ചാം ദിവസത്തിലേക്ക് കടന്ന കന്യാസ്ത്രീകളുടെ സമരവേദിയിലെത്തിയാണ് ലോറൻസ് സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ചത്. പറയാതിരിക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് ലോറൻസ് രാഷ്ട്രീയ വിമർശനം നടത്തിയത്. ഈ ഘട്ടത്തിൽ സമരവേദിയിലുണ്ടായിരുന്ന ആർഎംപി നേതാവ് രമയ്ക്ക് താൻ പറയുന്നത് അറിയാമല്ലോ എന്ന് എടുത്തുപറയുക കൂടി ചെയ്തു ലോറൻസ്.

ബിഷപ്പിനെതിരെ പരാതി ലഭിച്ച് 78 ദിവസത്തിന് ശേഷവും അറസ്റ്റ് വേണമോ എന്ന കാര്യത്തിൽ സർക്കാർ-പൊലീസ് ഉന്നതങ്ങളിൽ നിന്ന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ കൂടിയാണ് ലോറൻസിന്റെ വിമർശനം. സമ്പന്നർക്കും സ്വാധീന ശക്തികൾക്കും ഭരണകൂടങ്ങളിലെ സ്വാധീന ശക്തിയെകുറിച്ച് പറഞ്ഞാണ് ഈ പ്രശനത്തിലെ സർക്കാർ നിലപാടിനെ ലോറൻസ് വിമർശിച്ചത്.ഡിജിപിയെയും ലോറൻസ് രൂക്ഷമായി വിമർശിച്ചു.

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറപ്പിക്കുക എന്നതുപോലെ ബിഷപ്പിനെ വിളിച്ചുവരുത്തി കാര്യങ്ങൾ നടത്താനാണ് പൊലീസ് നോക്കുന്നത്. ഈ ഡിജിപി എന്താണ് ചെയ്യുന്നത്. കേരളത്തിന്റെ ഡിജിപിയല്ലേ. ഇവിടെയുള്ള ജനങ്ങളുടെ സംരക്ഷകനല്ലേ. ആ പണിക്ക് ഡിജിപി പോരെന്നാണ് വ്യക്തമാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടി എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ടാണ് പ്രവർത്തിച്ചതും അധികാരത്തിലെത്തുന്നതും. ധൈര്യമില്ലാത്ത ഭീരുക്കളുടെ പാർട്ടിയല്ല. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണെന്നും ലോറൻസ് ഓർമ്മിപ്പിച്ചു.

ബിഷപ്പിനെതിരായ കാര്യങ്ങൾ സഭയ്ക്കെതിരെ എന്ന് വരുത്താനാണ് ശ്രമം. സഭ പറയുന്നത് കണ്ണ് പൂട്ടി വിശ്വസിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളുണ്ട്. അവരെയെല്ലാം ഈ കൊള്ളരുതായമ്ക്ക് കൂട്ടുനിൽക്കുന്നവരാക്കി മാറ്റാനുള്ള ബോധപൂർവമായ ഒന്നാണത് അത് എന്നും ലോറൻസ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP