Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന് കുടുംബത്തോട് വൈരാഗ്യം തീർത്തത് ഗൾഫിലേക്ക് ക്ഷണിച്ച് കേസിൽ കുടുക്കി; വിസ കാലാവധി കഴിഞ്ഞതിനാൽ നാലു വർഷമായി ഒറ്റമുറിയിൽ കഴിഞ്ഞ് മൂന്നംഗ മലയാളി കുടുംബം; അമ്മയേയും സഹോദരിയേയും ഗൾഫിൽ കുടുക്കിയ ശേഷം നാട്ടിലെത്തിയ അച്ഛനെ കള്ളക്കേസിൽ ജയിലിലാക്കി !

പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ അനുവദിക്കാത്തതിന് കുടുംബത്തോട് വൈരാഗ്യം തീർത്തത് ഗൾഫിലേക്ക് ക്ഷണിച്ച് കേസിൽ കുടുക്കി; വിസ കാലാവധി കഴിഞ്ഞതിനാൽ നാലു വർഷമായി ഒറ്റമുറിയിൽ കഴിഞ്ഞ് മൂന്നംഗ മലയാളി കുടുംബം; അമ്മയേയും സഹോദരിയേയും ഗൾഫിൽ കുടുക്കിയ ശേഷം നാട്ടിലെത്തിയ അച്ഛനെ കള്ളക്കേസിൽ ജയിലിലാക്കി !

മറുനാടൻ ഡെസ്‌ക്‌

യുഎഇ: പ്രണയിച്ചയാളെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിച്ചില്ല. ഇതിന് പകരമായി യുവതി ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. വീട്ടുകാരെ യുഎഇയിലേക്ക് വിളിച്ച് വരുത്തിയ ശേഷം കള്ളക്കേസിൽ കുടുക്കിയാണ് യുവതി പകരം വീട്ടിയത്. മാത്രമല്ല വിസ കാലാവധി കഴിഞ്ഞതിനാൽ പുറത്തിറങ്ങാനാവാതെ നാലു വർഷമായി ഒറ്റമുറി വീട്ടിൽ കഴിയുകയാണ് മൂന്നംഗ മലയാളി കുടുംബം. കൃത്യമായി ഒരു നേരം ഭക്ഷണം കഴിക്കാനുള്ള വക പോലും ഇവർക്ക് കണ്ടെത്താനാകുന്നില്ല. ഷാർജയിൽ ദുരിതമനുഭവിക്കുന്ന ഇവർ നാട്ടിലേക്ക് മടങ്ങാൻ അധികാരികളുടെ സഹായം തേടുകയാണ്.

തിരുവല്ല സ്വദേശി രശ്മി നായരും മാവേലിക്കരക്കാരൻ ബിജുകുട്ടനും 2009ലാണ് വിവാഹിതരായത്. ബിജുവിന് വേറെ ഭാര്യയും കുട്ടിയുമുള്ളതിനാൽ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു വിവാഹം. തുടർന്ന് മകളെ കാണാനില്ലെന്ന് രശ്മിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ബിജുവിനെ അറസ്റ്റ് ചെയ്തതോടെയാണ് പക തുടങ്ങുന്നത്.വർഷങ്ങൾക്ക് ശേഷം ക്ഷമാപണം നടത്തി രശ്മിയും ബിജുവും അച്ഛനമ്മമാരെയും സഹോദരിയേയും യുഎഇയിലേക്ക് കൊണ്ടുവന്നു.

റാസൽഖൈമയിലെ ഗോൾഡ് ഹോൾസെയിൽ കമ്പനിയുടെ പേരിൽ വിസയെടുത്ത ശേഷം ബിസിനസ് വിപുലീകരണത്തിനെന്ന പേരിൽ രശ്മിയുടെ അച്ഛൻ രവീന്ദ്രന്റെയും സഹോദരി രഞ്ജിനിയുടേയും പേരിൽ വിവിധ ബാങ്കുകളിൽ നിന്ന് ബിജു വായ്പയെടുത്തു. തുക കൈക്കലാക്കി അടിയന്തിരമായി നാട്ടിൽ പോയിവരാമെന്ന് പറഞ്ഞ് ബിജുവും രശ്മിയും മുങ്ങിയിട്ട് നാല് വർഷമായി. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ രശ്മിയുടെ പിതാവിനും സഹോദരിക്കുമെതിരെ കേസു നൽകി.

വിസ കാലാവധി അവസാനിച്ചതിനാൽ ഷാർജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. കേസ് തീർപ്പാക്കി നാട്ടിലേക്കു പോയ രവീന്ദ്രനെ രശ്മിയും ബിജുവും കള്ളക്കേസിൽ കുടുക്കി ജയിലിട്ടതായി ശ്രീദേവി പറയുന്നു. പൊലീസ് പാസ്‌പോർട്ട് പിടിച്ചുവച്ചതിനാൽ രവീന്ദ്രന് തിരിച്ച് ഗൾഫിലേക്ക് വരാനും പറ്റാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP