Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു കിലോ സ്വർണം മലാശത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 24കാരൻ കസ്റ്റംസ് പിടിയിൽ; 32 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് ഡൽഹി വിമാനത്താവളത്തിൽ

ഒരു കിലോ സ്വർണം മലാശത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 24കാരൻ കസ്റ്റംസ് പിടിയിൽ; 32 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് ഡൽഹി വിമാനത്താവളത്തിൽ

ഡൽഹി: ഒരു കിലോ സ്വർണം മലാശയത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 24കാരൻ കസ്റ്റംസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം.ദുബായിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിൽ ഇറങ്ങിയ ഇയാൾ കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് പിടിയിലായത്. ഇയാളുടെ ലഗേജ് പരിശോധിച്ച ശേഷം ദേഹ പരിശോധന നടത്തുന്നതിനിടയിലാണ് വയറ്റിൽ സ്വർണമുള്ളതായി കണ്ടെത്തിയത്. ഒമ്പത് സ്വർണക്കട്ടികളാണ് ഇയാളുടെ വയറ്റിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സ്വർണക്കട്ടികൾക്ക് 1.04 കിലോ ഗ്രാം തൂക്കംവരും. 32 ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത സ്വർണം.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി എയർപോർട്ട് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു യുവാവും ഒരു ഫ്രഞ്ച് പൗരനും പിടിയിലായിട്ടുണ്ട്. ഇതിൽ ഒരാൾ ചെന്നൈയിൽനിന്നും മറ്റൊരാൾ സിംഗപ്പൂരിൽനിന്നുമാണ് ഡൽഹിയിലെത്തിയത്. ഇവരിൽനിന്ന് ഒരു സ്വർണക്കട്ടിയും അഞ്ച് സ്വർണ ബിസ്‌കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയ്ക്ക് 1.5 കിലോ ഗ്രാം തൂക്കംവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP