Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ അറസ്റ്റ് ചെയ്യാൻ എന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയല്ല വേണ്ടത്; പൊലീസ് സ്‌റ്റേഷനിലേക്ക് വേണം പ്രതിഷേധം; പ്രധാനമന്ത്രി എല്ലാത്തിനും മുകളിൽ അല്ല; നമ്മളെ പോലെ സാധാരണക്കാരൻ; വോട്ട് ചെയ്ത നൽകിയ അധികാരങ്ങൾ മാത്രമേ ഉള്ളൂ; മോദിക്ക് അമാനുഷികനല്ല; വിമർശനങ്ങൾക്ക് ആതീതനുമല്ലെന്ന് പാറേക്കാടൻ: 'ലോകാരാധ്യനും' 'പഞ്ച് മോദി ചലഞ്ചിനും' പിന്നാലെ ഓടി സോഷ്യൽ മീഡിയ

എന്നെ അറസ്റ്റ് ചെയ്യാൻ എന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയല്ല വേണ്ടത്; പൊലീസ് സ്‌റ്റേഷനിലേക്ക് വേണം പ്രതിഷേധം; പ്രധാനമന്ത്രി എല്ലാത്തിനും മുകളിൽ അല്ല; നമ്മളെ പോലെ സാധാരണക്കാരൻ; വോട്ട് ചെയ്ത നൽകിയ അധികാരങ്ങൾ മാത്രമേ ഉള്ളൂ; മോദിക്ക് അമാനുഷികനല്ല; വിമർശനങ്ങൾക്ക് ആതീതനുമല്ലെന്ന് പാറേക്കാടൻ: 'ലോകാരാധ്യനും' 'പഞ്ച് മോദി ചലഞ്ചിനും' പിന്നാലെ ഓടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോദി സർക്കാരിനെ എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തുടങ്ങിവച്ച 'പഞ്ച് മോദി ചലഞ്ചി'ന് പിന്നാലെയാണ് സോഷ്യൽ മീഡിയ. ഇതിനെതിരെ പ്രതിഷേധവും ഉണ്ട്. സംഘപരിവാറുകാർ ഇതിനെതിരെ അതിശക്തമായി രംഗത്തുണ്ട്. ഈ പുത്തൻ സമരരീതിയെ അനുകൂലിച്ചും വിമർശിച്ചും പല തരത്തിലുള്ള ചർച്ചകൾ നടക്കുകയാണ്. ഏതായാലും അസ്ലഫ് പാറേക്കാടൻ താരമാവുകയാണ്. പെട്രോൾ വില കുതിച്ചുയരുമ്പോൾ മോദിക്കെതിരെ പഞ്ച് മോദി ചലഞ്ചിന് നിരവധി പേരാണ് എത്തുന്നത്.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് 'പഞ്ച് മോദി ചലഞ്ച്' എന്ന വിധത്തിൽ ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള അവസരമായി അദ്ദേഹത്തിന്റെ ബൊമ്മയിൽ ഇടിക്കാനുള്ള അവസരം സിപിഐ വിദ്യാർത്ഥി സംഘടന ഒരുക്കി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബലൂണിൽ മുഖത്ത് പഞ്ച് ചെയ്യുന്നതാണു ഈ പ്രതിഷേധം. ഇതു വ്യക്തിപരമായ വിമർശനമല്ലെന്നും അദ്ദേഹത്തിന്റെ അജണ്ടകൾക്കെതിരെയും കൈകൊള്ളുന്ന തീരുമാനത്തിനെതിരെയുമാണ് വേറിട്ട പ്രതിഷേധമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. മുൻപ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇത്തരം പ്രതിഷേധം നടന്നിരുന്നു. അതിന്റെ പിന്നാലെയാണ് ഇത്തരമൊരു ചടങ്ങും തുടങ്ങിയത്. 

കൊച്ചിയിൽ വെച്ച് ഇത്തരം പ്രതിഷേധം സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് അസ്ലഫ് പാറേക്കാടനായിരുന്നു. ഇതിനെതിരെ ബിജെപിയാണ് രംഗത്തുവന്നത്. ബിജെപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളിൽ നിലപാട് വിശദീകരണവുമായി പാറേക്കാടൻ തന്നെ രംഗത്ത് വന്നു. എന്നെ അറസ്റ്റ് ചെയ്യാൻ എന്റെ വീട്ടിലേക്ക് മാർച്ച് നടക്കുന്നു. പരിവാറുകാരാണ് നടത്തുന്നത്. ഞാൻ എസ് പിയോ ഐജിയോ ആണോ. എന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്കാണ് മാർച്ച് നടത്തേണ്ടത്. അല്ലാതെ എന്റെ വീട്ടിലേക്കല്ല-ഇങ്ങനെ വീണ്ടും ഓർമ്മപ്പെടുത്തലുകൾ. ലോകാരാധ്യനായ നരേന്ദ്ര മോദിയെ അപമാനിക്കുന്നു എന്നാണ് പരാതി. നിങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമന്ത്രി എല്ലാത്തിനും മുകളിൽ അല്ല. നമ്മളെ പോലെ സാധാരണക്കാരൻ. വോട്ട് ചെയ്ത നൽകിയ അധികാരങ്ങൾ മാത്രമേ ഉള്ളൂ. മോദിക്ക് അമാനുഷികനല്ല. വിമർശനങ്ങൾക്ക് ആതീതനുമല്ല-പാറേക്കാടൻ പറയുന്നു.

ഈ ചലഞ്ച് പ്രാകൃതമല്ല. സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നിങ്ങൾക്ക് പ്ലാറ്റ് ഫോം എത്ര ലഭിച്ചിട്ടുണ്ട്. ഇതിനുള്ള അവസരമാണ് ഇത്. ഇതിന് ഞാൻ മാപ്പ് പറയണമെന്ന് പരിവാറുകാർ പറയുന്നു. അവരോട് പറയാനുള്ളത് ഞാൻ സംഘിയല്ല. സർ സിപിയേയും ബ്രിട്ടീഷുകാരേയും എതിർത്ത കമ്മ്യൂണിസ്റ്റ് പരാമ്പര്യമാണ് എനിക്കുള്ളത്. ഞങ്ങൾ ആരുടേയും കാലു നക്കിയിട്ടില്ല. മാപ്പും എഴുതി നൽകിയിട്ടില്ല. ഞാൻ കമ്മ്യൂണിസ്റ്റാണ്-ഇങ്ങനെ ലൈവിൽ എത്തി മോദിയേയും പരിവാറുകാരേയും പരിഹസിച്ച് ചലഞ്ചിന് പുതിയ മാനം നൽകുന്നു. ലോകാരാധ്യനായ മോദി വിമർശനത്തിന് മുകളിൽ അല്ലെന്ന കളിയാക്കലുമുണ്ട്. അങ്ങനെ 'ലോകാരാധ്യൻ' എന്ന വാക്കിനും പഞ്ച് മോദി ചലഞ്ചിനും പിന്നാലെ ഓടുകയാണു സമൂഹമാധ്യമ ലോകം.

എഐഎസ്എഫ് എറണാകുളം ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ തുടങ്ങിവച്ച 'പഞ്ച് മോദി ചലഞ്ചി'നെതിരെ ബിജെപിയും സംഘപരിവാർ സംഘടനകളും വൻപ്രതിഷേധമാണു നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ ഒരുക്കമല്ലെന്നും പഞ്ച് മോദി ചലഞ്ചുമായി മുന്നോട്ടു പോകുമെന്നും എഐഎസ്എഫ് വ്യക്തമാക്കുന്നു. ദേശീയ തലത്തിൽ തന്നെ ഈ പ്രതിഷേധം ഏറെ ചർച്ചയായിട്ടുണ്ട്. പഞ്ച് മോദി ചലഞ്ചെന്നാൽ പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവസരമാണ്. ഇതിൽ പങ്കെടുത്തതിൽ ഒട്ടേറെ പേർ സാധാരണക്കാരാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗമല്ലാത്ത നൂറുകണക്കിനു പേരാണു ചലഞ്ചിന്റെ ഭാഗമായതെന്ന് അസ്ലഫ് വ്യക്തമാക്കുന്നു.

ഇന്നലെ കളമശേരി എച്ച്.എം ടി കവലയിൽ പഞ്ച് മോദി ചലഞ്ച് നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘർഷം ഉണ്ടായിരുന്നു. തുടർന്നു പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഘർഷത്തിനിടെ പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റു. പഞ്ച് മോദി ചലഞ്ച് പരിപാടി നടത്തുമെന്നും ചങ്കൂറ്റമുള്ളവൻ വരൂ എന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് പഞ്ച് മോദി ചലഞ്ച് നടത്തുന്നത് തടയാൻ ബിജെപി പ്രവർത്തകരും സംഘടിച്ചെത്തി.

പ്രതിഷേധ പരിപാടി നടത്തിയാൽ സംഘർഷം ഉണ്ടാവുമെന്നും അതിനാൽ പഞ്ച് മോദി ചലഞ്ച് ഒഴിവാക്കി, സമരമായോ പ്രകടനമായോ പ്രതിഷേധം നടത്താവൂയെന്ന് സ്ഥലത്തുണ്ടായിരുന്ന കളമശേരി എസ്‌ഐ എ. പ്രസാദ് സമരക്കാരോട് പറഞ്ഞു. എന്നാൽ തങ്ങൾ നിശ്ചയിച്ച പ്രകാരം പരിപാടി നടത്തുമെന്ന് എഐഎസ്എഫ് പ്രവർത്തകരും സിപിഐ മണ്ഡലം നേതാക്കളും പറഞ്ഞു.

ഇതോടെ എഐഎസ്എഫ് പ്രവർത്തകർ യോഗം കൂടി. ഇതിനിടയിലേക്ക് മോദിയുടെ ബൊമ്മ കൊണ്ടുവന്നത് പൊലീസ് പിടിച്ചെടുത്തു. ഇതോടെ എഐഎസ്എഫ് പ്രവർത്തകരും പൊലീസുമായി പിടിവലിയായി. ഇതുകണ്ട ബിജെപി പ്രവർത്തകർ പഞ്ച് മോദി ചലഞ്ച് നടത്തുകയാണെന്ന് കരുതി യോഗസ്ഥലത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തി വീശി. സംഘർഷവുമായി ബന്ധപ്പെട്ട് ആറു എഐഎസ്എഫ്, എഐവൈഎസ് പ്രവർത്തകരെയും ഒരു യുവമോർച്ച പ്രവർത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP