Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പരിഹാരത്തിനായി പണം വാങ്ങി ടൂർ പോയ ശേഷം ഞാൻ പറ്റിച്ചേക്കാം; എന്നേയും മുത്തശ്ശി അത്രയ്ക്ക് വിശ്വസിക്കണ്ട'; മന്ത്രവാദത്തിനായി പണം മുടക്കുന്നതിനേക്കാൾ നല്ലത് ആ പണമുപയോഗിച്ച് പ്രളയബാധിതർക്ക് കിടപ്പാടം വെക്കാൻ പണം നൽകുന്നത്; 23 വയസായ കൊച്ചുമകന്റെ വിവാഹം മുടക്കുന്നത് പിതൃക്കളെന്നും പരിഹാരം വേണമെന്നും പറഞ്ഞ് കത്തയച്ച മുത്തശ്ശിക്ക് ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി; വീഡിയോ വൈറൽ

'പരിഹാരത്തിനായി പണം വാങ്ങി ടൂർ പോയ ശേഷം ഞാൻ പറ്റിച്ചേക്കാം; എന്നേയും മുത്തശ്ശി അത്രയ്ക്ക് വിശ്വസിക്കണ്ട'; മന്ത്രവാദത്തിനായി പണം മുടക്കുന്നതിനേക്കാൾ നല്ലത് ആ പണമുപയോഗിച്ച് പ്രളയബാധിതർക്ക് കിടപ്പാടം വെക്കാൻ പണം നൽകുന്നത്; 23 വയസായ കൊച്ചുമകന്റെ വിവാഹം മുടക്കുന്നത് പിതൃക്കളെന്നും പരിഹാരം വേണമെന്നും പറഞ്ഞ് കത്തയച്ച മുത്തശ്ശിക്ക് ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ പ്രിയപ്പെട്ട ജ്യോത്സ്യനാണ് ഹരി പത്തനാപുരം. ജ്യോതിഷ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പരിപാടി അദ്ദേഹം സൂര്യ ടി വിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ അദ്ദേഹം നൽകുന്ന മറുപടികളാണ് സൈബർ ലോകത്ത് വൈറലാകാറുള്ളത്. അത്തരത്തിൽ കൊച്ചുമകന്റെ വിവാഹം നടക്കാത്തതിന് കാരണം പിതൃക്കളുടെ കോപമാണെന്നും അതിന് പരിഹാരം ചെയ്യണമെന്നും അഭ്യർത്ഥിച്ചു കത്തെഴുതിയ മുത്തശ്ശിക്ക് അദ്ദേഹം നൽകിയ മറുപടിയാണ് സൈബർ ലോകം ഏറ്റെടുത്തത്.

കൊച്ചുമകന്റെ വിവാഹം മുടക്കുന്നത് പിതൃക്കളാണെന്നും അതിന് പരിഹാരം കാണാൻ എത്ര പണം വേണമെങ്കിലും മുടക്കാമെന്നുമായിരുന്നു മുത്തശ്ശിയുടെ കത്തിന്റെ ഉള്ളടക്കം. എന്നാൽ കത്തു വായിച്ച അവതാരകന്റെ മറുപടിയായിരുന്നു എറെ രസകരം. തന്നെ പണം ഏൽപ്പിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. ഒരു പക്ഷേ പണം കൊണ്ട് ടൂർ പോയ ശേഷം പരിഹാര ക്രിയകൾ നടത്തിയെന്ന് താനും പറഞ്ഞേക്കാം. എന്നേയും അത്രയ്ക്ക് വിശ്വസിക്കണ്ട.

പിന്നെ പിതൃക്കൾ കൊച്ചു മകന്റെ വിവാഹം മുടക്കുന്നുവെന്ന് പറയുന്നതിൽ കാര്യമില്ല. ഒരു പക്ഷേ മുത്തശ്ശിയാണ് മരിച്ചതെങ്കിൽ കൊച്ചുമകന്റെ വിവാഹം മുടക്കുമായിരുന്നോ. അതുകൊണ്ട് അങ്ങനെ ചിന്തിക്കേണ്ട. ജ്യോതിഷത്തിൽ തന്നെ ഇതിന് ഉത്തമ പരിഹാരമുണ്ട്. ഇല്ലായ്മ അനുഭവിക്കുന്നവർക്ക് ദാനം ചെയ്യുന്നതിനോളം വലിയ പരിഹംര മാർഗമില്ല. പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വച്ചു കൊടുക്കുക. അത് തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം നൽകും.

മാത്രമല്ല 23കാരനായ കൊച്ചുമകന് പെട്ടന്ന് വിവഹം നടക്കണമെന്ന് വാശി പിടിക്കേണ്ട. അതിനുള്ള സമയമാകുമ്പോൾ എല്ലാം നടക്കും. അത്രയും കൊച്ചു മകൻ സമാധാനത്തോടെ നടക്കട്ടെ എന്നായിരുന്നു ചാനൽ അവതാരകന്റെ മറുപടി. പ്രശ്ന പരിഹാരത്തിനായി ജ്യോത്സ്യനെ കണ്ടപ്പോൾ നൽകിയ പരിഹാര ക്രിയകൾ ചാനൽ അവതാരകനായ ആൾ ചെയ്യണമെന്നും അതിനുള്ള പണം അയച്ചു തരാമെന്നും മുത്തശ്ശി കത്തിൽ വ്യക്തമാക്കിയിരുന്നു.

വിദേശത്തുള്ള മക്കളിൽ നിന്നും ഇതിനുള്ള പണം സമാഹരിച്ചാൽ അതു കൊണ്ട് വീടില്ലാത്ത ആളുകൾക്ക് വീട് വയ്ച്ച് കൊടുക്കാം എന്നാണ് അവതാരകൻ നിർദ്ദേശിച്ചത്. ദാന ധർമ്മത്തോളം വലിയ പരിഹാര മാർഗമില്ലെന്ന് പറയുന്ന വീഡിയോ ഇതിനോടകം വൈറലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP