Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇംഗ്ലണ്ടിൽ തോറ്റ് തുന്നംപാടിയ കോലിപ്പടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവി എസ് ലക്ഷമൺ; പരാജയത്തിന് കാരണം ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്; വേണ്ടിയിരുന്നത് അവസാന ദിവസം പന്തും രാഹുലും പുറത്തെടുത്ത പ്രകടനം; തെറ്റുകൾ ആവർത്തിച്ച ബാറ്റ്‌സ്മാന്മാർ തന്നെ പരാജയത്തിന് ഉത്തരവാദിയെന്നും മുൻ താരം

ഇംഗ്ലണ്ടിൽ തോറ്റ് തുന്നംപാടിയ കോലിപ്പടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവി എസ് ലക്ഷമൺ; പരാജയത്തിന് കാരണം ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്; വേണ്ടിയിരുന്നത് അവസാന ദിവസം പന്തും രാഹുലും പുറത്തെടുത്ത പ്രകടനം; തെറ്റുകൾ ആവർത്തിച്ച ബാറ്റ്‌സ്മാന്മാർ തന്നെ പരാജയത്തിന് ഉത്തരവാദിയെന്നും മുൻ താരം

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: മുൻ കാലങ്ങളിലും ഇംഗ്ലണിൽ ടെസ്റ്റ് പരമ്പരകളിൽ വലിയ നേട്ടം എത്തിപ്പിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കഴിഞ്ഞിട്ടില്ല. 2007ൽ അനിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 1-0ന് നേടിയ ഒരു പരമ്പര മാത്രമാണ് ഇതിന് വിപരീതം. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച ടെസ്റ്റ് പരമ്പരയിൽ 4-1ന് പരമ്പര അടിയറവ് വെച്ച ടീമിൽ നിന്നും ഇതായിരുന്നില്ല പരമ്പരയ്ക്ക് മുൻപ് പ്രതീക്ഷിച്ചത്. ലോക ഒന്നാം നമ്പർ ടീമായി ഇംഗ്ലണിലെത്തിയ കോലിപ്പടയ്ക്ക് പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ടീമിലെ ബാറ്റ്‌സ്മാന്മാരാണ് തോൽവിക്ക് കാരണം എന്ന രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മു്ൻ സ്റ്റാർ ബാറ്റ്‌സ്മാൻ വിവി എസ് ലക്ഷമൺ ഇപ്പോൾ.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ തോൽവിയുമായി മടങ്ങിയ വിരാട് കോലിയെയും സംഘത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ മധ്യനിരതാരം വിവി എസ് ലക്ഷ്മൺ. ബാറ്റിങ്ങിൽ അമ്പേ പരാജയപ്പെട്ട ഇന്ത്യ 1-4 എന്ന നിലയിലാണ് ഇംഗ്ലണ്ടിൽ നിന്നും തോൽവി ഏറ്റുവാങ്ങിയത്. ഇതോടെ, ക്യാപ്റ്റൻ കോലിയും ടീമും പലഭാഗത്തുനിന്നും വിമർശന ശരങ്ങൾ നേരിടുകയാണ്. തെറ്റുകളിൽനിന്നും പാഠം പഠിക്കാത്ത ടീം അംഗങ്ങൾ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നെന്ന് ലക്ഷ്മണൻ വിലയിരുത്തി.

ബാറ്റ്സ്മാന്മാർ ഉത്തരവാദിത്വം കാട്ടിയില്ല. അവർ വാലറ്റത്തെ അതിവേഗം ക്രീസിലേക്ക് തള്ളിവിട്ടു. മുൻനിര ബാറ്റ്സ്മാന്മാരുടെ ഉത്തരവാദിത്വമില്ലായ്മാണ് വാലറ്റത്തിന് സമ്മർദ്ദമുണ്ടാക്കിയത്. ഇന്ത്യ ലോകത്തിലെ നമ്പർ വൺ ടെസ്റ്റ് ടീമാണെന്നത് മറന്നായിരുന്നു കളിയെന്നും താരം പറഞ്ഞു. ഓവലിൽ നടന്ന അവസാന ടെസ്റ്റിൽ കെ എൽ രാഹുലും ഋഷഭ് പന്തും ബാറ്റ് ചെയ്ത രീതിയെ മുൻതാരം പ്രശംസിച്ചു. ഇരുവരുടെയും ബാറ്റിങ് തിളക്കമുള്ളതാണ്. ഒരു സാധ്യതയുമില്ലെന്ന് തോന്നിച്ചിടത്താണ് അവർ ഇന്ത്യയെ ജയത്തിനരികിലേക്ക് നയിച്ചത്. ഇരുവരും മികച്ച ഷോട്ടുകളും പുറത്തെടുത്തു. അർഹിച്ച സെഞ്ച്വറിയാണ് അവർ നേടിയതെന്നും ലക്ഷ്മൺ പറഞ്ഞു.

ഈ രീതിയിൽ ഇതേ മനോഭാവത്തോടെ എല്ലാ കളികളും കളിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര ജയിക്കാമായിരുന്നു. ജയിക്കാവുന്ന കളികളാണ് ഇന്ത്യ തോറ്റു കൊടുത്തത്. ഇംഗ്ലണ്ട് അവർക്ക് കിട്ടിയ അവസരങ്ങൾ മുതലെടുത്തപ്പോൾ ഇന്ത്യ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. അവസാന ടെസ്റ്റിൽ ജയിക്കാനായി ബാറ്റുവീശിയ രീതിയെ ലക്ഷ്മൺ പുകഴ്‌ത്തുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP