Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാമതും രാജ്യം വിടാനൊരുങ്ങി ഐപിഎൽ; ഇന്ത്യക്ക് പകരം പരിഗണിക്കുന്നത് യുഎഇയും സൗത്താഫ്രിക്കയും തന്നെ; വേദിമാറ്റത്തിന് കാരണം രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ്

മൂന്നാമതും രാജ്യം വിടാനൊരുങ്ങി ഐപിഎൽ; ഇന്ത്യക്ക് പകരം പരിഗണിക്കുന്നത് യുഎഇയും സൗത്താഫ്രിക്കയും തന്നെ; വേദിമാറ്റത്തിന് കാരണം രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ്

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ 2019 സീസൺ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് മാറ്റാൻ സാധ്യത. അടുത്തവർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മാറ്റമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഐപിഎൽ നടത്തിപ്പുകാർ ഗവേണിങ് ബോഡി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. നേരത്തെ രണ്ടുതവണ ഐപിഎൽ വിദേശത്തേക്ക് മാറ്റിയിരുന്നു.

2009ൽ ടൂർണമെന്റ് നടത്തിയത് സൗത്താഫ്രിക്കയിൽ വച്ചായിരുന്നു. 2014ൽ ഐപിഎല്ലിൽ ആദ്യ പകുതി യുഎഇയിലും നടത്തി. ഇത് മൂന്നാം തവണയാണ് ടൂർണമെന്റ് വിദേശത്തേക്ക് കടക്കുന്നത്. യുഎഇയിലും സൗത്താഫ്രിക്കയിലും നേരത്തെ ടൂർണമെന്റ് നടത്തിയിരുന്നതിനാൽ ഈ രാജ്യങ്ങൾക്കായിരിക്കും 2019ലും ബിസിസിഐ മുൻഗണന നൽകുക. ഐസിസി ലോകകപ്പിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ തുടങ്ങി മെയ് പകുതിയോടെ അവസാനിക്കുന്ന രീതിയിലാണ് 2019ലെ ഐപിഎല്ലിന്റെ സമയക്രമം. സാധാരണ രീതിയിൽ ഏപ്രിൽ മെയ് മാസത്തിലാണ് ടൂർണമെന്റ് നടത്താറുള്ളത്.

മെയ് 30 മുതൽ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഐസിസി ലോകകപ്പ് നടക്കുക. ലോകകപ്പിന് മുൻപായി 15 ദിവസത്തെ ഇടവേളയെങ്കിലും കളിക്കാർക്ക് ലഭിക്കുന്ന രീതിയിലാണ് ഐപിഎല്ലിന്റെ സമയക്രമം. അതേസമയം, പൊതുതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും ഐപിഎൽ വിദേശത്തേക്കു മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP