Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിടിവിട്ടു പോയ രൂപയുടെ മൂല്യം ഒടുവിൽ പിടിച്ചു കെട്ടിയപോലെ നിന്നു; 51പൈസയുടെ മൂല്യം മടക്കി കിട്ടി; കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും ഒരുമിച്ച് ഇടപെട്ടപ്പോൾ വിപണിക്കും ആത്മവിശ്വാസം ഉയർന്നു; സമ്പൂർണ്ണ തകർച്ചയെന്ന് പേടിച്ചിരുന്നപ്പോൾ ശ്വാസം വിട്ടതിൽ ആശ്വസിച്ച് ഇന്ത്യ

പിടിവിട്ടു പോയ രൂപയുടെ മൂല്യം ഒടുവിൽ പിടിച്ചു കെട്ടിയപോലെ നിന്നു; 51പൈസയുടെ മൂല്യം മടക്കി കിട്ടി; കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും ഒരുമിച്ച് ഇടപെട്ടപ്പോൾ വിപണിക്കും ആത്മവിശ്വാസം ഉയർന്നു; സമ്പൂർണ്ണ തകർച്ചയെന്ന് പേടിച്ചിരുന്നപ്പോൾ ശ്വാസം വിട്ടതിൽ ആശ്വസിച്ച് ഇന്ത്യ

മുംബൈ: കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും രണ്ട് വഴിക്കാണ് യാത്ര. അതുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുമ്പോഴും ഇന്ത്യ കരഞ്ഞു കൊണ്ട് മാത്രം ഇരുന്നത്. ആരും ഒന്നും ചെയ്തില്ല. അങ്ങനെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു. ഇതോടെ കേന്ദ്ര സർക്കാർ അങ്കലാപ്പിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് തന്നെ തുടർഭരണമെന്ന മുദ്രാവാക്യത്തിന് തിരിച്ചടിയുണ്ടാകുമെന്ന് മോദി സർക്കാർ തിരിച്ചറിഞ്ഞു.

ഇതോടെ ഇടപെടലെത്തി. അങ്ങനെ കുറഞ്ഞ മൂല്യത്തിലേക്കു തകർന്നു വീണ രൂപയ്ക്ക് അൽപം ആശ്വാസം നൽകുന്ന തിരിച്ചുവരവ്. പ്രധാനമന്ത്രി ഈ ആഴ്ച തന്നെ സാമ്പത്തിക അവലോകനസമിതി വിളിക്കുന്നുവെന്ന വാർത്തയെത്തുടർന്ന് രൂപയുടെ വിനിമയമൂല്യം ഉയർന്നു.ഡോളർ വിനിമയത്തിൽ 72.91 എന്ന തകർച്ചയിൽ നിന്ന് 51 പൈസ ഉയർന്ന് 72.18 ൽ എത്തിയ രൂപയ്ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടും താങ്ങായി. രൂപയുടെ കനത്ത മൂല്യത്തകർച്ച ഒഴിവാക്കാൻ മന്ത്രാലയവും റിസർവ് ബാങ്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതോടെയാണ് രൂപയുടെ നില മെച്ചപ്പെട്ടത്.

ഒരു ദിവസം തന്നെ 51പൈസയുടെ ഉയർച്ചയുണ്ടായതിനെ വലിയ പ്രതീക്ഷയോടെയാണ് വിപിണ കാണുന്നത്. ഒരു ഘട്ടത്തിൽ 71.86 വരെയെത്തിയെങ്കിലും കുതിപ്പു നിലനിർത്താനായില്ല. അവസാന നാലു മണിക്കൂറിലാണ് 72.18 ൽ എത്തിയത്. മെയ്‌ 25നു ശേഷം ഒരു ദിവസം ലഭിക്കുന്ന മികച്ച നേട്ടമാണിത്. ഇത് തുടരാനായാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വീണ്ടും മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. ഇന്ധന വില നിയന്ത്രിക്കാനും മറ്റും ഇത് അനിവാര്യമാണ്. പ്രധാനമന്ത്രി വിളിച്ചു കൂട്ടുന്ന സാമ്പത്തിക കാര്യ സമിതി റിസർവ് ബാങ്കുമായി ചേർന്ന് രൂപയുടെ വിനിമയ മൂല്യവർദ്ധനയ്ക്ക് നടപടികൾ എടുക്കും എന്ന് കരുതുന്നു.

വിദേശത്തു നിന്നു നിക്ഷേപം വർദ്ധിപ്പിക്കാൻ പ്രവാസികൾക്ക് പുതിയെരു നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചേക്കും. റിസർവ് ബാങ്ക് അടുത്ത നയപ്രഖ്യാപനത്തിൽ നിരക്കുകളിൽ വർദ്ധന വരുത്താനും സാധ്യതയുണ്ട്. രൂപയുടെ വിനിമയ മൂല്യം ന്യായമല്ലാത്ത നിലയിൽ ഇടിയാൻ അനുവദിക്കുകയില്ല എന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP