Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിലെ ബോസ്റ്റണിൽ അമ്പതോളം ഇടങ്ങളിൽ ഗ്യാസ് സ്‌ഫോടനം; അനേകം വീടുകൾ കത്തി ചാമ്പലായി; ആകാശം മുട്ടെ പുകമൂലം ആർക്കും ഒന്നും കാണാനാവുന്നില്ല; ഗെയ്ൽ പൈപ്പ് ലൈനിനെതിനെതിരേ മലബാറിൽ സാധാരണക്കാർ സമരം ചെയ്യുമ്പോൾ ന്യായീകരണം നടത്തുന്നവർ അമേരിക്കയിൽ ഇന്നലെ സംഭവിച്ചത് എന്തെന്ന് കൂടി അറിയുക

അമേരിക്കയിലെ ബോസ്റ്റണിൽ അമ്പതോളം ഇടങ്ങളിൽ ഗ്യാസ് സ്‌ഫോടനം; അനേകം വീടുകൾ കത്തി ചാമ്പലായി; ആകാശം മുട്ടെ പുകമൂലം ആർക്കും ഒന്നും കാണാനാവുന്നില്ല; ഗെയ്ൽ പൈപ്പ് ലൈനിനെതിനെതിരേ മലബാറിൽ സാധാരണക്കാർ സമരം ചെയ്യുമ്പോൾ ന്യായീകരണം നടത്തുന്നവർ അമേരിക്കയിൽ ഇന്നലെ സംഭവിച്ചത് എന്തെന്ന് കൂടി അറിയുക

മേരിക്കയിലെ ബോസ്റ്റണിൽ ഗ്യാസ് വിതരണ ശൃംഖലയിലുണ്ടായ ചോർച്ച എഴുപതോളം ഇടങ്ങളിൽ സ്‌ഫോടനത്തിനിടയാക്കി. ലോറൻസ്, ആൻഡോവർ, നോർത്ത് ആൻഡോവർ എന്നിവിടയങ്ങളിലായി ഒട്ടേറെ വീടുകൾ കത്തിച്ചാമ്പലായി. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥനടക്കം ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. സ്‌ഫോടനങ്ങളെത്തുടർന്ന് ആകാശത്തോളം ഉയർന്ന പുകപടലം രക്ഷാപ്രവർത്തനത്തെപ്പോലും അസാധ്യമാക്കുന്ന അവസ്ഥയായി.

ലോറൻസിൽ ഗുരുതരമായ പൊള്ളലേറ്റ നാലുപേരെ ലോറൻസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനസമയത്ത് വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഒരു സ്ത്രീ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടുകാലുകളും ഒടിഞ്ഞു. സമീപത്ത് കാറിനുള്ളിലിരിക്കുകയായിരുന്നയാൾക്കും ഗുരുതരമായ പൊള്ളലേറ്റു. സമീപത്തുള്ള മറ്റു ആശുപത്രികളിലും പൊള്ളലേറ്റനിലയിൽ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

കൊളംബിയ ഗ്യാസ് വിതരണ ശൃംഖലയിലാണ് ചോർച്ചയുണ്ടാവുകയും അഗ്നിബാധയ്ക്ക് കാരണമാവുകയും ചെയ്തത്. വീട്ടിൽ ഗ്യാസ് മണക്കുന്നുണ്ടെങ്കിൽ എത്രയും വേഗം പുറത്തേയ്ക്ക് പോകണമെന്ന് ചൊവ്വാഴ്ച മസാച്ചുസെറ്റ്‌സ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പുറത്തുപോകാൻ തയ്യാറാകാത്തവരെ വീട്ടിൽനിന്ന് അടിയന്തരമായി ഒഴിപ്പിക്കണമെന്നും പൊലീസ് നിർദ്ദേശം നൽകിയിരുന്നു.

സൗത്ത് ലോറൻസിലെ എല്ലാ വീടുകളിൽനിന്നും ഒഴിഞ്ഞുപോകണമെന്ന് പിന്നീട് ലോറൻസ് ഗവർണർ മേയർ ഡാൻ റിവേറ മുന്നറിയിപ്പ് നൽകി.ലോറൻസ്, ആൻഡവർ, നോർത്ത് ലോറൻസ് എന്നിവിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. ചോർച്ചയുണ്ടായ കൊളംബിയ ഗ്യാസിന്റെ വിതരണശൃംഖലയിൽ ഈ മേഖലകളിലൂടെയുള്ള പൈപ്പ്‌ലൈൻ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഗ്യാസ് വിതരണം പുനരാരംഭിക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഗ്യാസ് ചോർച്ച നിയന്ത്രണ വിധേയമാകുന്നതുവരെ ഈ ഭാഗങ്ങളിൽ വൈദ്യുതി വിതരണവും നിർത്തിവെച്ചിട്ടുണ്ട്.

ചുരുങ്ങിയത് അമ്പതോളം വീടുകളെങ്കിലും കത്തിനശിച്ചിട്ടുണ്ടാവുമെന്ന് ആൻഡവർ പൊലീസ് വക്താവ് ലെഫ്റ്റനന്റ് എഡ്വേർഡ് ഗയ് പറഞ്ഞു. കൊളംബിയ ഗ്യാസ് അല്ല ഉപയോഗിക്കുന്നതെങ്കിൽക്കൂടി വീട്ടിൽ ഗ്യാസ് മണക്കുന്നുണ്ടെങ്കിൽ അടിയന്തര സേവന വിഭാഗത്തെ വിവരം അറിയിച്ചശേഷം വീടുവിട്ടുപോകണമെന്നും പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിക്കുന്നതുവരെ ഈ ഭാഗങ്ങളിലേക്ക് മടങ്ങിവരരുതെന്നും പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP